കർഷകർ എന്നും കേൾക്കുന്ന വാക്കാണ് ജൈവം എന്നത് . എന്താണ് ജൈവം. അല്ലെങ്കിൽ ജൈവകൃഷി? മണ്ണിന്റെ വളക്കൂറും ഘടനയും മെച്ചപ്പെടുത്താനുതകുന്ന തരത്തില്‍ വിളകളും വിള വ്യവസ്ഥകളും തിരെഞ്ഞെടുത്തു കൃഷി നടത്തുന്നു.
കൃഷിയിടങ്ങളില്‍ തന്നെയുള്ള വസ്തുക്കളെ ഉപയോഗപ്പെടുത്തിയും അന്യവസ്തുക്കളെ പരമാവധി ഒഴിവാക്കിക്കൊണ്ടുള്ളതുമാണീ കൃഷിരീതി. ജൈവ കൃഷിയില്‍ രാസവളങ്ങ ളെയും രാസകീടനാശിനികളെയും പൂര്‍ണ്ണമായി ഒഴിവാക്കുന്നു
ആരോഗ്യകരവും പോഷക സമൃദ്ധവും വിഷാംശം തീരെയില്ലാത്തതുമായ ഭക്ഷ്യവസ്തുക്കള്‍ പരിസ്ഥിതിയെ സംരക്ഷിച്ചു കൊണ്ട് ഉല്‍പ്പാദിപ്പിക്കുന്ന കൃഷിയാണ് ജൈവകൃഷി (Organic Farming).
ജൈവ വളങ്ങൾ മണ്ണിൽ ചേർത്ത് കൊടുക്കുമ്പോൾ ഉള്ള ഗുണങ്ങൾ എന്തെല്ലാം എന്ന് നോക്കാം.
1. നമ്മുടെ ചെടികൾക്ക് വേണ്ടതായ ഉപപ്രധാന മൂലകങ്ങളും സുഷ്മ മൂലകങ്ങകും കിട്ടുന്നു. രസവളത്തിൽ സുഷ്മ മൂലകങ്ങൾ കിട്ടാറില്ല.
2. പിന്നെ മണ്ണിന്റെ ഘടന മെച്ചപ്പെടുന്നു.
3. മണ്ണിൽ സുഷ്മ ജീവികളുടെ വളർച്ച മെച്ചപെടുന്നു. മണ്ണിൽ മൂലകങ്ങളുടെ സംഭരണം ഉണ്ടാകുന്നു ഇവ നഷ്ടപ്പെടാതെ സൂക്ഷിച്ചു വക്കുന്നു മണ്ണിൽ.
ജൈവ കൃഷിയിൽ ചിലവ് കൂടുതൽ ആണ്. മാത്രമല്ല ജൈവ വസ്തുക്കൾ മെല്ലെ മണ്ണിൽ ലയിച്ചു ചേരുന്നതിനാൽ ഇവയിൽ നിന്നും മൂലകങ്ങൾ വളരെ മെല്ലെ മാത്രമേ ചെടികൾക്ക് കിട്ടുകയുള്ളൂ.
ജൈവ വളം ഉണ്ടാക്കുന്ന രീതി.
.കടലപിണ്ണാക്ക്, പച്ചചാണകം (ഓരോ കിലോ)ഗോ മൂത്രം ഒരു ലിറ്റർ,കഞ്ഞി വെള്ളം ഒരു ലിറ്റർ, നല്ല പോലെ പഴുത്ത വാഴപ്പഴം ഒരെണ്ണം.ഇവയെല്ലാം കൂടി വെള്ളത്തിൽ കലക്കി വക്കുക. എല്ലാം കൂടി ചേരുമ്പോൾ കുഴമ്പ് രൂപത്തിൽ ആകുന്ന അളവിന് വെള്ളം ചേർത്താൽ മതി. ദിവസം രണ്ടു നേരം ഇളക്കി കൊടുക്കണം. തണലത്തു ആണ് വക്കേണ്ടത്. ഏഴു ദിവസം ഇങ്ങനെ വക്കണം. മിശ്രിതം കട്ടിയായി തോന്നുന്നു എങ്കിൽ കുഴമ്പ് രൂപത്തിൽ ആകുന്ന അളവിൽ വെള്ളം ഒഴിച്ച് കൊടുക്കണം. ഏഴു ദിവസം ആയാൽ ഒരു കപ്പിന് 10 കപ്പ് വെള്ളം ചേർത്ത് ചെടികൾക്ക് ഒഴിച്ച് കൊടുക്കാം.
Share your comments