പാചകവാതകത്തിൻ്റെ വില അടിക്കടി കൂടുമ്പോൾ നാം ജൈവവാതകം (ബയോഗ്യാസ്) എന്ന ആശത്തിന്റെ പ്രാധാന്യത്തേക്കുറിച്ച് ഓർക്കണം. വായു സമ്പര്ക്കമില്ലാത്ത അവസ്ഥയില് സൂക്ഷ്മാണുക്കളെ കിണ്വന ഫലമായി ചാണകത്തില് നിന്നും ലഭിക്കുന്നതും, ഏകദേശം 60% മീഥൈന്, 40% കാര്ബണ് ഡൈ ഓക്സൈഡ്, നേരിയ അളവില് നൈട്രജന്, ഹൈഡ്രജന് സള്ഫൈഡ് എന്നിവയടങ്ങിയതുമായ വാതക മിശ്രിതമാണ് ജൈവവാതകം. ഇന്ത്യയില്‍ ബയോഗ്യാസ് ഉണ്ടാക്കുവാന്‍ പറ്റിയ ഒരു അസംസ്‌കൃത പദാര്‍ത്ഥമാണ് കന്നുകാലി ചാണകം. ചാണകം പോലുള്ള ജൈവപദാര്‍ത്ഥങ്ങളുടെ അഭാവത്തില്‍ മറ്റു ജൈവാവശിഷ്ടങ്ങള്‍, കുളവാഴ, ചോളത്തണ്ട്, ആഫ്രിക്കന്‍ പായല്‍ മുതലായവയും ജൈവവാതക ഉല്‍പാദനത്തിന് ഉപയോഗപ്പെടുത്താവുന്നതാണ്. റബര്‍ പാല് ഉറച്ച് ഷീറ്റാകുമ്പോള് ലഭിക്കുന്ന വെള്ളവും ജൈവവാതക ഉല്പാദനത്തിന് അനുയോജ്യമാണ്. പാചകാവശ്യങ്ങള്‍ക്കു മാത്രമല്ല വെളിച്ചത്തിനും, മോട്ടോറുകള്‍, കാര്‍ഷിക യന്ത്രോപകരണങ്ങള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കുന്നതിനും ബയോഗ്യാസ് ഉപയോഗപ്പെടുത്താവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഓരോ വീട്ടിലും ബയോ ഗ്യാസ് പ്ലാന്റുകൾ ഉപയോഗിക്കാൻ ശീലിക്കണം എന്ന് പറയുന്നത് എന്തുകൊണ്ട്
ഒരു കിലോഗ്രാം പച്ചച്ചാണകത്തില്‍ നിന്നും ദിവസേന 0.04 ഘനമീറ്റര്‍ ജൈവവാതകം ഒരു പശുവില്‍ നിന്നും ദിവസേന 10 കി.ഗ്രാം ചാണകവും ലഭ്യമാകും. എന്ത് ആവശ്യങ്ങള്‍ക്കായിട്ടാണ് ബയോഗ്യാസ് ഉപയോഗപ്പെടത്തുന്നത് എന്നതിനെ ആശ്രയിച്ചാണ് പ്ലാന്റിന്റെ വലിപ്പം നിശ്ചയിക്കേണ്ടത്. പാചകാവശ്യത്തിനായി ആളൊന്നിന് ഏകദേശം 0.34 ഘനമീറ്റര്‍ ജൈവവാതകം ഓരോ ദിവസവും വേണ്ടി വരും അതായത് 5-6 അംഗങ്ങളുള്ള ഒരു വീട്ടില്‍ 2 ഘനമീറ്റര്‍ ശേഷിയുള്ള ഒരു ജൈവവാതക പ്ലാന്റും പ്രതിദിനം 50 കി.ഗ്രാം ചാണകവും ആവശ്യമായി വരും. ഇത്രയും ചാണകം ദിവസേന ലഭിക്കുവാന്‍ 4-5 പശുക്കളെ പോറ്റേണ്ടി വരും.
ജൈവവാതക ഉല്‍പാദനത്തിന്റെ രസതന്ത്രം
ഒന്നാം ഘട്ടം:
സൂക്ഷ്മാണുക്കള്‍ സങ്കീര്‍ണ്ണമായ പോളിമര്‍ നാരുകളെ വിഘടിപ്പിച്ച് മോണോമറുകളാക്കുന്നു.
(CH2O)6 CH2O
രണ്ടാം ഘട്ടം:
ഈ ഘട്ടത്തില്‍ സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനഫലമായി മോണോമറുകള്‍ ഓര്‍ഗാനിക് ആസിഡുകളായി മാറുന്നു.
(CH2O)6 CH3COOH
മൂന്നാം ഘട്ടം:
വായു നിബന്ധമായ അന്തരീക്ഷത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന സൂക്ഷ്മാണുക്കള്‍ കാര്‍ബണിക അമ്ലങ്ങളില്‍ നിന്നും മീഥൈന്‍, കാര്ബണ് ഡൈ ഓക്‌സൈഡ് എന്നിവ ഉല്‍പാദിപ്പിക്കുന്നു.
CH3COOH CH4+ CO2
ബന്ധപ്പെട്ട വാർത്തകൾ: ഫാം ലൈസെൻസെൻസിൻറെ പുതിയ കെട്ടിടനിർമാണച്ചട്ടങ്ങളിലെ വ്യവസ്ഥകൾ അറിയാം
ജൈവവാതക ഉല്‍പാദനത്തെ ബാധിക്കുന്ന സംഗതികള്‍
- താപനില
35°C- ലാണ് ഏറ്റവും കൂടിയ നിരക്കില്‍ ജൈവവാതകം ഉല്‍പാദിപ്പിക്കുന്നത്. 15°C ന് താഴെയാണ് താപനിലയെങ്കില്‍ ജൈവവാതക ഉല്‍പാദനം നന്നേ കുറയും.
- നിറയ്ക്കല്‍ നിരക്ക്
ജൈവവാതക പ്ലാന്റിന്റെ കാതലായ ഭാഗമായ ഡൈജസ്റ്റര്‍ എന്ന അറയുടെ ശേഷിയനുസരിച്ചാണ് ചാണകം നിറയ്‌ക്കേണ്ടത്. ഒരു ഘനമീറ്റര്‍ ഡൈജസ്റ്റര്‍ ശേഷിയ്ക്ക് 10 കിലോഗ്രാം ചാണകം എന്ന തോതില്‍ മാത്രമേ നിറയ്ക്കാവൂ.
- ഖരവസ്തുവിന്റെ സാന്ദ്രത
1:1 എന്ന അനുപാതത്തില്‍ പച്ച ചാണകവും വെള്ളവും തമ്മില്‍ കലര്‍ത്തി പ്ലാന്റി നുള്ളിലേക്ക് കടത്തിവിട്ടാല്‍ ഉള്ളിലുള്ള ചാണക വെള്ളത്തിന്റെ ഖരവസ്തു സാന്ദ്രത 7-9 ശതമാനമാകുന്നു.
- PH മൂല്യം
ഡൈജസ്റ്ററിനുള്ളിലെ PH മൂല്യം 7 നും 8 നും ഇടയിലായിരിക്കുമ്പോഴാണ് ഉയര്‍ന്ന തോതില്‍ ജൈവവാതക ഉല്‍പാദനം നടക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: ചാണകത്തിന്റെ ഗുണങ്ങൾ
ജൈവവാതകത്തിന്റെ ഗുണങ്ങള്‍
4-5 പശുക്കളില്‍ നിന്നും ലഭിക്കുന്ന ചാണകമുപയോഗിച്ച് 5-6 അംഗങ്ങളുള്ള കുടുംബത്തിന്റെ പാചകാവശ്യങ്ങള്‍ക്കുള്ള ജൈവവാതകം ലഭിക്കും. ചാണകം ഉണക്കി തീര്‍ക്കുമ്പോള്‍ അതിലെ നൈട്രജന്‍ പൂര്‍ണ്ണമായി നശിപ്പിക്കപ്പെടുന്നു. പക്ഷെ ജൈവവാതക ഉല്‍പ്പാദനത്തിനുശേഷം പുറന്തള്ളപ്പെടുന്ന ചാണകത്തിന്റെ പോഷകങ്ങള്‍ക്ക് യാതൊരു കുറവും സംഭവിക്കുന്നില്ല. ഇത് കൃഷിസ്ഥലത്ത് പ്രയോഗിച്ചാല്‍ വളരെയധികം ഫലപ്രദമാകും. വിറകിന്റെ ഉപഭോഗം കുറയ്ക്കാന്‍ സാധിക്കുന്നതിലൂടെ അനാവശ്യമായ വനനശീകരണം ഒരു പരിധിവരെ ഒഴിവാക്കാം. പുകയും ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന (കല്‍ക്കരി, വിറക്, ഉണക്ക ചാണകം, മണ്ണെണ്ണ) ഇന്ധനങ്ങളെ അപേക്ഷിച്ച് പാചകത്തിനാവശ്യമായ ജൈവവാതകം വളരെ എളുപ്പം ഉപയോഗിക്കാവുന്നതാണ്. വര്‍ദ്ധിച്ച തോതില്‍ ജൈവവാതകം ഉല്‍പ്പാദിപ്പിച്ച് പാചകാവശ്യത്തിനുപരി വിളക്കുകള്‍ കത്തിക്കാനും മോട്ടോര്‍, കാര്‍ഷിക യന്ത്രങ്ങള്‍ മുതലായവ പ്രവര്‍ത്തിപ്പിക്കുവാനും ഉപയോഗപ്പെടുത്താം. ജൈവവാതകം ഉപയോഗിക്കുന്നതിലൂടെ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ മേല്‍ ഗ്രാമീണ ജനതയുടെ ആശ്രയത്വം കുറയ്ക്കാം. ഇതിനൊക്കെയുപരിയായി ഗ്രാമീണരുടെ കണ്ണിനുണ്ടാകുന്ന അസുഖങ്ങള്‍ കുറയുന്നു. ശുചിത്വം വര്‍ദ്ധിക്കുന്നു. ജീവിത നിലവാരം ഉയരുന്നു. ചാണകത്തിലുള്ള അപകടകാരികളായ രോഗാണുക്കള്‍, കുടല്‍ വിരകളുടെ മുട്ട, ലാര്‍വ എന്നിവ നശിപ്പിക്കപ്പെടുന്നതിനാല്‍ പൊതുജനാരോഗ്യ പ്രാധാന്യം നേടുന്നു. ഏതൊരു സാധാരണക്കാരനും പ്രവര്‍ത്തിപ്പിക്കാന്‍ പറ്റിയ സാങ്കേതിക വിദ്യയാണ് ജൈവവാതക പ്ലാന്റിനു പിന്നിലുള്ളത് എന്നത് ഇതിന്റെ മാറ്റു കൂട്ടുന്നു.
ബന്ധപ്പെട്ട വാർത്തകൾ: നിമിഷനേരംകൊണ്ട് പച്ചച്ചാണകം ഉണക്ക ചാണകം ആക്കിമാറ്റുന്ന സാങ്കേതികവിദ്യ
Share your comments