2011 മുതൽ പരിശീലന പരിപാടിയിൽ പങ്കെടുക്കുന്ന ഓരോ ചങ്ങാതിക്കും ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിനായി കേര സുരക്ഷ ഇൻഷുറസ് പദ്ധതി ആരംഭിച്ചു. പരിശീലന പരിപാടിയുടെ തുടക്ക ദിവസം മുതൽ ഇവർക്ക് ഇൻഷുറൻസ് പരിരക്ഷ നൽകി. തുട ക്കത്തിൽ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസുമായിട്ടാണ് ബോർഡ് കരാറിൽ ഏർപ്പെട്ടിരുന്നത്. ഇൻഷ്വർ ചെയ്ത വ്യക്തിക്ക് അപകടം മൂലം സംഭവിക്കുന്ന മരണം അഥവാ തൊഴിലെടുത്ത് ജീവിക്കാനാവാത്ത വിധം സംഭവിക്കുന്ന സ്ഥിരം അംഗവൈകല്യത്തിന് ഒരു ലക്ഷം രൂപയും സ്ഥിരവും ഭാഗികവുമായ അംഗ വൈ കല്യത്തിന് 50000 രൂപയും നൽകി. അന്ന് ഓരോ ചങ്ങാ തിയും നൽകിയിരുന്ന 25% പ്രീമിയം 66 രൂപ മാത്ര മായിരുന്നു. തുടക്കത്തിൽ ഇൻഷ്വർ ചെയ്യുന്ന ചങ്ങാ തിമാരുടെ പ്രായപരിധി 18 മുതൽ 45 ആയി നിജ പ്പെടുത്തിയിരുന്നു. 12 വർഷങ്ങൾക്കു ശേഷം 5 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസാണ് ഏർപ്പെടുത്തി യിട്ടുള്ളത്. ഇപ്പോൾ ഇൻഷുറൻസിന് അപേക്ഷി ക്കാവുന്ന പ്രായം 18 മുതൽ 65 വയസ്സു വരെയാണ്. ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയുമായുള്ള കരാർ പ്രകാരം ചങ്ങാതി ഇപ്പോൾ നൽകേണ്ട വാർഷിക പ്രീമിയം 25 ശതമാനമായ 94 രൂപ മാത്രമാണ്. ഇന്നിപ്പോൾ യന്ത്രമുപയോഗിച്ച് തെങ്ങ് കയറുന്ന ചങ്ങാതിക്കു പുറമെ പരമ്പരാഗത തെങ്ങുകയറ്റക്കാർക്കും നീര ഉത്പാദിപ്പി ക്കുന്ന തൊഴിലാളിക്കും കേര സുരക്ഷ ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകാം.
പരിശീലന പരിപാടിയിൽ പങ്കെടുക്കുന്ന ഓരോ ചങ്ങാതിക്കും ഇൻഷുറൻസ്
2011 മുതൽ പരിശീലന പരിപാടിയിൽ പങ്കെടുക്കുന്ന ഓരോ ചങ്ങാതിക്കും ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിനായി കേര സുരക്ഷ ഇൻഷുറസ് പദ്ധതി ആരംഭിച്ചു. പരിശീലന പരിപാടിയുടെ തുടക്ക ദിവസം മുതൽ ഇവർക്ക് ഇൻഷുറൻസ് പരിരക്ഷ നൽകി
Share your comments