വിത്തുതേങ്ങ എടുക്കുമ്പോൾ അതീവ ജാഗ്രത പുലർത്തേണ്ടതായിട്ടുണ്ട്. തിരഞ്ഞെടുത്ത മാതൃസസ്യത്തിൽ നിന്നും ഏകദേശം ഒരേ വലുപ്പം വരുന്ന തേങ്ങകൾ വിത്തു തേങ്ങക്കായി ഉപയോഗിക്കാം. വിത്തു തേങ്ങ എടുക്കുന്നതിനായുള്ള അനുയോജ്യമായ കാലഘട്ടം ഫെബ്രുവരി, മെയ് മാസങ്ങളാണ്. ഈ സമയത്തെടുക്കുന്ന വിത്തുതേങ്ങ യിൽ നിന്നും വളർന്നു വരുന്ന തെങ്ങിൻ തൈകൾക്ക് കൂടുതൽ ആരോഗ്യവും പെട്ടെന്ന് വളർന്നു വരുന്നതിനുമുള്ള കഴിവും കണ്ടുവരുന്നു.
11 മുതൽ 12 മാസം വരെ പ്രായമായ തേങ്ങകൾ വളരെ സൂക്ഷിച്ചു തെങ്ങിൽ നിന്നും വിളവെടുക്കേണ്ടതാണ് ഇങ്ങനെ വിളവെടുക്കുന്ന വേള യിൽ വിത്തിനായി കരുതിവെച്ച തേങ്ങയ്ക്ക് പുറത്തോ അകത്തോ ഒരു തരത്തിലുമുള്ള കേടുപാടുകളും പറ്റാതെ ശ്രദ്ധിക്കണം. ഇതിനായി വിളവെടുക്കുന്ന തേങ്ങകൾ ഒരു കയറിന്റെ സഹായത്തോടെ മണ്ണിലേക്ക് സാവധാനം ഇറക്കാവുന്നതാണ്.
വിളവെടുത്ത തേങ്ങകൾ മൂപ്പെത്തിയോ എന്നറിയുന്നതിനുവേണ്ടി കയ്യിൽ വെച്ച് അവയെ കുലുക്കി നോക്കുകയോ തേങ്ങയുടെ പുറത്ത് കൈകൊണ്ട് പതിയെ പ്രഹരിച്ചോ നോക്കാവുന്നതാണ്. മൂപ്പെത്തിയ തേങ്ങയിൽ നിന്നുമുണ്ടാവുന്ന ശബ്ദം മുപ്പെത്താത്ത തേങ്ങയേക്കാൾ കൂടുതലായിരിക്കും.
എടുക്കുന്ന വിത്തു തേങ്ങ ഉയരം കൂടിയ ഇനം തെങ്ങിൽ നിന്നുമാണെങ്കിൽ അവയെ ഒന്നു മുതൽ രണ്ടുമാസം വരെ സൂര്യപ്രകാശം തട്ടാത്ത സ്ഥലത്ത് സൂക്ഷിച്ചതിനു ശേഷം മണ്ണിലേക്ക് നടാവുന്ന താണ്. എന്നാൽ ഉയരം കുറഞ്ഞ ഇനം തെങ്ങിൽ നിന്നു മെടുക്കുന്ന തേങ്ങകൾ 10 മുതൽ 15 ദിവസത്തിനുള്ളിൽ മണ്ണിലേക്ക് നടേണ്ടതാണ്.
Share your comments