തെരഞ്ഞെടുത്ത മാതൃ വൃക്ഷങ്ങളിൽ നിന്നും വിത്ത് തേങ്ങ സംഭരിക്കുക. പാകമായി വിളഞ്ഞ വിത്തു തേങ്ങകളുള്ള തേങ്ങാക്കുല കയർ കൊണ്ടു കെട്ടിയിറക്കണം. തെരഞ്ഞെടുത്ത വിത്തു തേങ്ങയിലെ ജലാംശം നഷ്ടപ്പെടാതിരിക്കാൻ തണലിൽ പ്രത്യേകം സൂക്ഷിച്ച് വയ്ക്കുക.
Propagation is done by means of the Coconut fruit, which has no dormancy and requires no specific treatment for seed germination. Though, the speed of germination varies within and among Coconut ecotypes and varieties.
നഴ്സറിയിലെ തൈകൾ നനയ്ക്കണം. ആവശ്യാനുസരണം കളകൾ നീക്കം ചെയ്യണം. ചിതലിന്റെ ശല്യമുണ്ടെങ്കിൽ തവാരണയിൽ കീടനാശിനി ലായനി (ക്ലേർപൈറിഫോസ് 2 മില്ലി ലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ) ഒഴിച്ച് കൊടുക്കുക. വെള്ളീച്ച ബാധക്കെതിരെ നഴ്സറിയിലെ തൈകൾക്ക് ശക്തിയായി വെള്ളം സ്പ്രേ ചെയ്തു കൊടുക്കുക.
പുതുതായി നട്ട തെങ്ങിൻ തൈകൾക്ക് തണൽ നൽകണം. തെങ്ങിൻ തടിയിൽ വെള്ള പൂശൽ തെങ്ങിൻ തടിയിൽ 2 മീറ്റർ ഉയരം വരെ കുമ്മായം പൂശുന്നത് തടിയിലെ താപനില കുറച്ച്, കഠിനായ വെയിൽ കൊണ്ടുള്ള ആഘാതം തടയാൻ സഹായിക്കും .
കായ്ക്കുന്ന തെങ്ങുകൾക്കും ചെറു പ്രായത്തിലുള്ള തെങ്ങുകൾക്കും പുതുതായി നട്ട തെങ്ങിൻ തൈകൾക്കും ജലസേചനം നൽകുന്നത് തുടരുക. കായ്ക്കുന്ന തെങ്ങുകൾക്ക് നാലു ദിവസത്തിലൊരിക്കൽ 200 ലിറ്റർ വെള്ളം ഒരു തെങ്ങിന് എന്ന തോതിൽ തടം നനയുന്ന രീതിയിൽ ജലസേചനം നൽകണം. കണിക ജലസേചനം വഴി കായ്ക്കുന്ന തെങ്ങൊന്നിന് പ്രതിദിനം 30-35 ലിറ്റർ വെള്ളം നൽകിയാൽ മതിയാകും.
പുതയിടൽ ഉൾപ്പെടെയുള്ള മണ്ണ് ജലസംരക്ഷണ മാർഗ്ഗങ്ങൾ അനുവർത്തിക്കുന്നത് തുടരുക.
അന്തരീക്ഷത്തിലെ ഈർപ്പം കുറഞ്ഞ് വരണ്ട കാലാവസ്ഥയിലേക്കുള്ള മാറ്റമാണ് ഫെബ്രുവരി മാസത്തിന്റെ പ്രത്യേകത. എന്നാൽ രാത്രി കാലത്തെ തണുപ്പ് കുറച്ചൊക്കെ തുടരുകയും ചെയ്യും. പുഴയും കായലും ഉൾപ്പെടെയുള്ള ജലാശയങ്ങൾക്ക് സമീപമുള്ള പ്രദേശങ്ങളിലും ഉൾനാടൻ പ്രദേശങ്ങളിലുമുള്ള തെങ്ങിൻ തോപ്പുകളിൽ വെള്ളീച്ച പോലെ നീരൂറ്റിക്കുടിക്കുന്ന കീടങ്ങളുടെ ആക്രമണം ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. ഇത്തരം കീടങ്ങൾ പെരുകുന്നത് നഴ്സറികളിലെ തൈകളെയും ചെറു പ്രായത്തിലെ തെങ്ങുകളേയും കൂടുതൽ ബാധിക്കും. തെങ്ങോലപ്പുഴു, ഒച്ച് പുഴുക്കൾ തുടങ്ങിയ കീടങ്ങളുടെ ആക്രമണം സ്ഥിരമായി കാണുന്ന തെങ്ങിൻ തോപ്പുകളിൽ കീടബാധ കൃത്യമായി നീരിക്ഷിക്കുകയും വേണ്ട നിയന്ത്രണ നടപടികൾ സ്വീകരിക്കുകയും വേണം. ഫെബ്രുവരിയിലെ കാലാവസ്ഥാ സാഹചര്യങ്ങൾ തെങ്ങിൻ തോപ്പുകളിൽ ചെമ്പൻ ചെല്ലി ബാധ വർദ്ധിക്കുന്നതിനിടയാകും. അതുപോലെ ഓല ചീയൽ, തഞ്ചാവൂർ വാട്ടം തുടങ്ങിയവയ്ക്ക് കാരണമായ രോഗാണുക്കൾ പെരുകുന്നതിനും ഫെബ്രുവരിയിലെ കാലാവസ്ഥ അനുകൂലമാണ്. തെങ്ങിൻ തോട്ടം ഇടയ്ക്കിടെ സന്ദർശിക്കുകയും തെങ്ങുകളെ നിരീക്ഷിച്ച് കീടങ്ങളുടെ ആക്രണമോ രോഗബാധയോ ഉണ്ടോ എന്ന് കൃത്യമായി മനസ്സിലാക്കുകയും ചെയ്ത്, തുടക്കത്തിൽ തന്നെ ഉചിതമായ നിയന്ത്രണ നടപടികൾ സ്വീകരിക്കുകയും ചെയ്യുക വഴി കീടരോഗ ബാധ മൂലമുള്ള വിള നഷ്ടം ഒഴിവാക്കാം.
മുൻ കരുതൽ നടപടി എന്ന നിലയിൽ നാമ്പോലയുള്ള സമീപത്തുള്ള മൂന്ന് ഓലക്കവിളുകളിൽ 250 ഗ്രാം വേപ്പിൻപിണ്ണാക്ക് അല്ലെങ്കിൽ മരോട്ടിപ്പിണ്ണാക്ക് തുല്യ അളവിൽ മണലുമായി ചേർത്ത് ഇട്ടുകൊടുക്കുക. അതല്ലെങ്കിൽ 4 പാറ്റ ഗുളിക ഒരു ഓലക്കവിളിൽ ഒന്ന് എന്ന തോതിൽ ഏറ്റവും ഉള്ളിലെ മൂന്ന് ഓലക്കവിളുകളിൽ വെച്ച് മണൽ കൊണ്ട് മൂടുക. തെങ്ങിൻ തോട്ടം കൃത്യമായി സന്ദർശിച്ച് കീടബാധയുള്ള തെങ്ങുകൾ കണ്ടെത്തി അവയുടെ മണ്ട വൃത്തിയാക്കുകയും ചെല്ലിക്കോലുപയോഗിച്ച് വണ്ടുകളെ കുത്തിയെടുത്ത് നശിപ്പിക്കുകയും ചെയ്യുക. ചെറു തെങ്ങുകളുടെ മണ്ടയിലെ നാമ്പോലയുൾപ്പെടുന്ന ഭാഗം മീൻവല ഉപയോഗിച്ച് മൂടുകയും വലയിൽ കുടുങ്ങുന്ന ചെമ്പൻ ചെല്ലിയുടെ വണ്ടുകളെ ശേഖരിച്ച് നശിപ്പിക്കകുയും ചെയ്യുക. കൂടാതെ നാമ്പോലയുടെ സമീപത്തുള്ള മൂന്ന് ഓലക്കവിളുകളിൽ 3 ഗ്രാം ക്ലോറാൻ നിലിപോൽ അല്ലെങ്കിൽ ഫിപാനിൽ എന്ന കീടനാശിനി ഇട്ട സുഷിരങ്ങളുള്ള പോളിത്തീൻ കൂടുകൾ നിക്ഷേപിക്കുക. ചെല്ലികൾ പെറ്റു പെരുകുന്ന വളക്കുഴികളിലും മറ്റും പെരുവലം എന്ന ചെടി വേരോടെ പിഴുതു ചേർക്കുക. കൊമ്പൻ ചെല്ലിക്കും ചാണക പ്പുഴുക്കൾക്കും രോഗമുണ്ടാക്കുന്ന മെറ്റാ റൈസിയം അനൈസോപ്ലിയ എന്ന പച്ച കുമിളിന്റെ വിത്ത് വളക്കുഴികളിൽ തളിച്ചു കൊടുക്കുക.
വെള്ളീച്ചകളുടെ ആക്രമണം കൂടുതൽ സ്ഥലങ്ങളിലെ തെങ്ങിൻ തോപ്പുകളിലേക്ക് വ്യാപിക്കുന്നതിനും മുമ്പു തന്നെ കീടബാധ ഉണ്ടായ ഇടങ്ങളിൽ വീണ്ടുമുണ്ടാകുന്നതിനും സാദ്ധ്യതയുണ്ട്. ഓലകളുടെ അടിവശത്ത് മെഴുകുകാൽ തീർത്ത വെളുത്ത പഞ്ഞിപോലുള്ള പദാർത്ഥങ്ങൾ കാണപ്പെടുകയും ഓലകളുടേയും തോട്ടത്തിലെ മറ്റു വിളകളുടെ ഇലകളുടേയും മുകൾ വശത്ത് കറുത്ത പൂപ്പൽ ബാധ കാണപ്പെടുകയും ചെയ്യുന്നതാണ് വെള്ളീച്ചയുടെ ആക്രമണ ലക്ഷണങ്ങൾ തൈത്തെങ്ങുകളുടെ ഓലകളിൽ ശക്തിയായി വെള്ളം സ്പ്രേ ചെയ്തു ചെയ്തു കൊടുക്കുക വഴി വെള്ളീച്ചയുടെ ആക്രമണം കുറയ്ക്കുന്നതിനും അവ പെരുകുന്ന തോത് നിയന്ത്രിക്കുന്നതിനും സഹായകമാകും. തെങ്ങുകൾക്ക് വേണ്ട തോതിൽ വളവും വെള്ളവും നൽകി ആരോഗ്യം മെച്ചപ്പെടുത്തുക. രാസകീടനാശിനികൾ ഒന്നും ഉപയോഗിക്കരുത്. കീടനാശിനി പ്രയോഗം വെള്ളീച്ചകളുടെ സമാധി ദശയെ പരാദീകരിച്ച് നശിപ്പിക്കുന്ന എൻകാർസിയ ഗ്വാഡെലൂപെ എന്ന മിത്രകീടമായ ചെറു പ്രാണികളെ നശിപ്പിക്കും. ആവണക്കെണ്ണയോ ഗ്രീസോ പുരട്ടിയ, മഞ്ഞ നിറത്തിലുള്ള കട്ടിക്കടലാസ് തെങ്ങിൻ തടിയിലോ ഓലമടലിലോ തൂക്കിയിടുന്നത് വെള്ളീച്ചകളുടെ വ്യാപനം തടയും. വെള്ളീച്ച ആക്രമണം മൂലമുണ്ടാകുന്ന ഓലകളുടെ ഉപരിതലത്തിലെ കരിംപൂപ്പൽ തിന്നു നശിപ്പിക്കുന്ന മിത്ര വണ്ടുകൾ പെരുകുന്നതിന് അനുകൂല സാഹചര്യം അനുവദിക്കുക.
കേരളത്തിന്റെ തെക്കൻ ജില്ലകളിൽ കാറ്റു വീഴ്ച രോഗം ബാധിച്ച തെങ്ങുകളിലാണ് ഓലചീയൽ കൂടുതലായി കണ്ടു വരുന്നത്. നാമ്പോലയുടെ ഓലക്കാലുകളിൽ തിളച്ച വെള്ളം വീണ പോലുള്ള പുള്ളികൾ പ്രത്യക്ഷപ്പെടുന്നതാണ് രോഗത്തിന്റെ ആദ്യ ലക്ഷണം. ഈ പുള്ളികൾ ക്രമേണ നിറം മാറി അഴുകി വലുതാവുന്നു. ക്രമേണം ഓലക്കാലുകളുടെ അരികും മൂലകളും കറുത്ത നിറമായി ചുരുങ്ങി ഉണങ്ങിപ്പോവുന്നു. നാമ്പോലയുടേയും അതിനടുത്തുള്ള രണ്ട് ഓലകളുടേയും അഴുകിയ ഭാഗങ്ങൾ നീക്കം ചെയ്ത് തീയിട്ട് നശിപ്പിക്കുക. അതിനുശേഷം ഹെക്സാകൊണാസോൾ 5 ഇ.സി. എന്ന കുമിൾ നാശിനി 2 മില്ലി ലിറ്റർ 300 മില്ലി ലിറ്റർ വെള്ളത്തിൽ കലർത്തിയ ലായനി നാമ്പോലയുടെ കവിളിൽ ഒഴിച്ചുകൊടുക്കുക. തെങ്ങുകൾക്ക് ആവശ്യത്തിന് വെള്ളവും വളവും ചേർത്ത് ആരോഗ്യം മെച്ചപ്പെടുത്തുക.
കൂടുതൽ അറിയാൻ
കേരളത്തിൻ്റെ തനതായ കുറിയ ഇനം തെങ്ങുകളും കിട്ടുന്ന സ്ഥലങ്ങളും
തെങ്ങിലെ ഒട്ടുമിക്ക രോഗങ്ങളും പ്രതിവിധികളും
തെങ്ങിൻ തൈ നടുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക.
തെങ്ങ് കൃഷിക്ക് 50 ശതമാനം സബ്‌സിഡി , കേരഗ്രാമങ്ങൾക്ക് , കേരസമിതികൾക്ക് വൻ ആനുകൂല്യം
അറിയാം നാടൻ തെങ്ങിനങ്ങളെക്കുറിച്ചും ; സങ്കരയിനങ്ങളെക്കുറിച്ചും
coconut palm, coconut meat, coconut tree, cocos nucifera
With proper care, a coconut palm tree will produce 50 to 200 fruit per year for up to 80 years, so learning about fertilizing coconut palm trees is of paramount importance for the longevity of the tree. Let’s explore how to fertilize coconut palm trees
Share your comments