
കൊല്ലം ദളവാപുരത്തുള്ള ദ ഫാം സ്റ്റോറി യുടെ ആഭിമുഖ്യത്തിൽ 75 ഓളം വൈവിധ്യമാർന്ന മാങ്ങകളുടെ പ്രദർശന വിപണി ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു . സുജിത്ത് എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻമേയർ സബിതാ ബീഗം , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് ഷാജി എസ് വള്ളിപ്പാടം , നീണ്ടകര പഞ്ചായത്ത് മെമ്പർ അനിൽകുമാർ , തെക്കുംഭാഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചി പ്രഭാകരൻ എന്നിവർ പങ്കെടുത്തു . കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഏപ്രിൽ 22 മുതൽ 27 വരെ ഉണ്ടായിരുന്ന ഈ പ്രദർശനമേള കാണാനായി എത്തി
വിവിധ തരത്തിലുള്ള മാവുകളെയും മാങ്ങകളും ജനകീയമാക്കാൻ ബ്ലെയ്സി ജോർജ് നടത്തിയ പരിശ്രമം വളരെ പ്രശംസനീയമാണ് എന്ന് മന്ത്രി പറഞ്ഞു . മാങ്ങയുടെ ഗുണം എന്താണെന്ന് സാധാരണക്കാരന് ബോധ്യപ്പെടുത്താൻ ഈ ഫെസ്റ്റ് സഹായിച്ചു . അപൂർവയിനം മാങ്ങകൾ കേരളത്തിലും വളർത്തിയെടുക്കാൻ സാധിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ബ്ലൈസി ജോർജിന്റെ തോട്ടങ്ങൾ . നമ്മുടെ വീട്ടുമുറ്റത്ത് ഒരു മാവ് പൂത്തു നിൽക്കുന്ന കാഴ്ച വീട്ടിലെ കേറിവരുന്ന ഒരു അതിഥിയുടെ കണ്ണിനു കുളിർമയേകുന്നതാണ് . കൃഷി ആധുനിക രീതിയിലേക്ക് മാറുന്നതിന്റെ ഉത്തമ ഉദാഹരണമായി ഏവർക്കും ഒരു വർഷം അല്ലെങ്കിൽ രണ്ടുവർഷം കൊണ്ട് കായ്ക്കുന്ന വിവിധ മാവുകൾ ലഭ്യമാണ് . കാലത്തിനൊത്ത് അങ്ങനെയുള്ള മാവുകളുടെ വലിയൊരു ശേഖരണം ഉണ്ടാക്കിയെടുക്കാൻ ബ്ലൈസി ജോർജ് എടുക്കുന്ന സന്നദ്ധത ഏവർക്കും മാതൃകയാണ് . ബ്ലെയ്സി ജോർജിന്റെ മാംഗോ ഫെസ്റ്റ് ഒരു പുതിയ അനുഭവമായി എന്ന് മന്ത്രി വളരെ ഉത്സാഹപരിതയായി പറഞ്ഞു . സാധാരണ ഒരു സംരംഭം എന്നതിനപ്പുറം ഒരു വനിതയുടെ സംരംഭം എന്ന നിലയിൽ ഇത് വളരെ മികച്ചു നിൽക്കുന്നു . അതിനാൽ ഭാവിയിൽ നല്ല രീതിയിൽ ഉള്ള വളർച്ചയ്ക്ക് എല്ലാ ആശംസകളും നേർന്നു കൊണ്ട് മന്ത്രി മാംഗോ ഫെസ്റ്റിലെ വിവിധ ഉൽപ്പന്നങ്ങൾ നിരീക്ഷിക്കുകയും വിവിധതരത്തിലുള്ള മാങ്ങകൾ രുചിച്ചു നോക്കുകയും ചെയ്തു . മന്ത്രി ജെ ചിഞ്ചുറാണി അടുക്കുംചിങ്കരി കുല കുലയായി പിടിച്ചു നിൽക്കുന്നത് കണ്ട് അപ്പോൾ തന്നെ ഓർഡർ ചെയ്തു . കൂടാതെ ജംബോ റെഡ് , അൽഫോൻസ തുടങ്ങിയ മാങ്ങകൾ രുചിച്ചു നോക്കി .

സംസ്ഥാന കർഷക അവാർഡ് ജേതാവ് ബ്ലൈസി ജോർജ് പാലക്കാട് വിപുലമായി ജൈവരീതിയിൽ പരിപാലിക്കുന്ന തന്റെ കൃഷിയിടത്തിലെ വിവിധയിനം മാവുകളിൽ കായ്ച്ച മാങ്ങകളുടെ പ്രദർശനമാണ് ഇവിടെ സംഘടിപ്പിച്ചത് . കൂടാതെ കേരളത്തിനകത്തും പുറത്തും ഉള്ള വിവിധ സുഹൃത്തുക്കൾ വിളയിച്ചെടുത്ത മാങ്ങകളും ഈ പ്രദർശനത്തിൽ ഉണ്ടായിരുന്നു . ദ ഫാം സ്റ്റോറിയിൽ ഗ്രോബാഗിലും ഡ്രമ്മിലും കായ്ച്ച മാങ്ങകളുടെയും മാവിൻ തൈകളുടെയും പ്രദർശനവും ഉണ്ടായിരുന്നു എന്നതാണ് ഇപ്രാവശ്യത്തെ ഒരു പ്രത്യേകത. സാധാരണക്കാർക്കും സ്ഥലപരിമിതി ഉള്ളവർക്കും മാങ്ങകൾ വീടുകളിൽ തന്നെ വളർത്തി സ്വയം രുചിക്കാം എന്നതിന് മാതൃകയായിട്ടാണ് ഈ കാഴ്ചപ്പാടിൽ ഇത്തരത്തിലുള്ള മാവിൻ തൈകൾ ഇവിടെ ഒരുക്കിയത് .
വിവിധ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും ഈ ഫെസ്റ്റിന്റെ ഭാഗമായി പ്രദർശനത്തിന് ഉണ്ടായിരുന്നു . മാങ്ങാ ഇഞ്ചി സ്ക്വാഷ് ,ജാതിക്ക തോടിന്റെ കാൻഡി , ജ്യൂസ് ,കണ്ണിമാങ്ങ അച്ചാർ , മാങ്ങ ഇഞ്ചി അച്ചാർ , മാങ്ങയുടെ ഹൽവ ,മാമ്പഴ ജാം ,ചക്കവരട്ടി , സ്വന്തം തോട്ടത്തിൽ വളയിച്ചെടുത്ത മഞ്ഞളിന്റെ പൊടി ,മക്കാട്ടാദേവ ഉണങ്ങിയത് , അണ്ടിപ്പരിപ്പ് , വെളിച്ചെണ്ണ ,കുരുമുളക് ,തേൻ , നെയ്യ് ,കൂടാതെ വിവിധ പച്ചക്കറി തൈകളും പ്രദർശനത്തിന് മാറ്റുകൂട്ടി .
സാധാരണ ഒരു പ്രദർശനത്തിനപ്പുറം വൈവിധ്യമാർന്ന കലാപരിപാടികളും അവാർഡ് ദാനവും ഈ മേളയുടെ നടത്തിപ്പിന് പകിട്ടേകി . സംഗീത സാന്ദ്രമായ പ്രദർശനനഗരി ഉപഭോക്താക്കൾക്ക് വർണ്ണാഭമായ മാങ്ങകളുടെ കാഴ്ചക്കപ്പുറം ഊഷ്മളമായ അനുഭവം നൽകി.

സുസ്ഥീർഹമായ പ്രവർത്തനങ്ങൾക്കുള്ള ആദരവായി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്ക് അർഹമായ അവാർഡുകൾ നൽകുകയുണ്ടായി . ദൃശ്യമാധ്യമങ്ങളിലൂടെയും റേഡിയോയിലൂടെയും കർഷകരെ പ്രോത്സാഹിപ്പിക്കുക വഴി കേരളത്തിലെ കാർഷിക മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകിയ കൊല്ലത്തെ വെറ്റിനറി ഡിപ്പാർട്ട്മെന്റ്ലെ പ്രിൻസിപ്പൽ ട്രെയിനിങ് ഓഫീസർ ഡോ. ഷൈൻ കുമാറിന് ഹരിതമുദ്രയും , തെക്കുംഭാഗം എന്ന കൊച്ചു ഗ്രാമത്തെ ലോക ടൂറിസ്റ്റ് ഭൂപടത്തിൽ അടയാളപ്പെടുത്തുക വഴി 100 കണക്കിന് ആൾക്കാർക്ക് തൊഴിൽ സാധ്യത ഉണ്ടാക്കിയ അഷ്ടമുടി റിസോർട്ട് ഉടമ ജി വേണുനാഥിന് ഗ്രാമജ്യോതിയും , ലേഖനങ്ങളിലൂടെയും പരിശീലനങ്ങളിലൂടെയും കാർഷിക സംരംഭകരെ വാർത്തെടുക്കാൻ നിരന്തരം പ്രയത്നിക്കുന്ന ഐസിഎആർ ചീഫ് ടെക്നിക്കൽ ഓഫീസർ ജിസ്സി ജോർജ്ജിന് ഹരിതമിത്രവും , കൃഷിക്ക് ആവശ്യമായതെല്ലാം ഒരു കുടക്കീഴിൽ ലഭ്യമാക്കി കാർഷിക മേഖലയെ ഉണർത്തി പുതിയ മാതൃക സൃഷ്ടിച്ച കൊല്ലത്തെ എഫ് സി എം സി അഗ്രോ ബസാറിന്റെ ഉടമകളായ സന്തോഷ് കുമാർ , വിജയകുമാർ എന്നിവർക്ക് ഹരിതകീർത്തിയും , കാർഷിക ഉത്പന്നങ്ങൾക്ക് മികച്ച വിപണി കണ്ടെത്താൻ കർഷകരെ സഹായിക്കുന്നതിന് സമർപ്പിത സേവനം നടത്തുന്ന പാലക്കാട്ടെ ഫോർട്ടികോർപ്പ് മാനേജർ അനസിന് കർഷകമിത്രവും , ജൈവ കർഷകനായ പ്രിൻസ് , നാടൻ വിത്ത് സംരക്ഷിക്കുന്ന ചാത്തന്നൂരിലെ കർഷകനായ പൊന്നൻ എന്നിവർക്ക് വിദേശ വാസത്തിന് ശേഷം നാട്ടിലെത്തി പച്ചക്കറി കൃഷിയിൽ മികവ് തെളിയിച്ചതിന് കർഷകരത്നയും , 2020ലെ ദേശീയ അധ്യാപക അവാർഡും സ്കൂളിൽ മികച്ച ജൈവ ഉദ്യാനം സൃഷ്ടിച്ചതിനുള്ള സംസ്ഥാന അവാർഡും നേടിയ റിട്ടയേഡ് ഹെഡ്മിസ്ട്രസ് തങ്കലതയ്ക്ക് ഹരിതശ്രേഷ്ഠയും , ചവറ സൗത്തിലെ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികളായ അനിരുദ്ധ , കീർത്തി, അമർനാഥ് , ദേവാനന്ദ് , ദുർഗ എന്നിവർക്ക് മികച്ച കുട്ടി കർഷകർക്കുള്ള ഹരിതമൂകളം എന്നീ അവാർഡുകൾ നൽകി ആദരിച്ചു .

പഞ്ചവർണ്ണം ,മാൽഗോവ , ബനാന മാംഗോ ,പ്രയൂർ ,കൊളമ്പ് ,തമ്പുരു ,സിന്ധു ,തോട്ടാപൂരി ,ഹിമാപസന്ദ് ,സുവർണ്ണരേഖ ,മായ ,സോനാ ,കുറുക്കൻ ,കാഞ്ഞിപഴഞെടിയൻ ,റെഡ് ഐവറി , ആപ്പിൾ റൊമാനിയ ,കർപ്പൂരം ,സുരഭി ,ഗോലക് ,മൂവാണ്ടൻ ,നാം ഡോക് മായി ,ടോമി അറ്റ്കിൻസ് ,സിംഗപ്പൂർ മാംഗോ ,ബംഗനാപള്ളി , ജംബോ റെഡ് ,നമ്പ്യാർ ,കൊച്ചു കിളിച്ചുണ്ടൻ ,ജയ രണ്ട് ,സിന്ദൂരം ,കേസർ ,കറുത്ത മൂവാണ്ടൻ ,കല്ലുകെട്ടി ,എലിഫന്റ് ഹെഡ് ,ഫ്രൂട്ടി, കോശേരി , നീലം ,ചിന്നരസം ,മുത്തല മൂക്കൻ ,അടുക്കും ചിങ്കിരി , നടുശാല ,ഓൾ സീസൺ ,ഓംലെറ്റ് ,കുട്ടിയാട്ടൂർ ,കണ്ടംപെയ്ത് ,കുടൂസ് ,ബസ്ത്ര ,താലി ,ചീരി ,മല്ലിക ,തത്തചുണ്ടൻ ,ചിങ്കിരി ,കാറ്റിമോൻ ,നാസിക് പസന്ത ,ജഹാംഗീർ ,കർലി ,ജലാലു ,കിയോ സവായി ,ചന്ദ്രക്കാരൻ ,ഓലോർ , ഗുദാദത്ത് ,പൊങ്ങനാട് ,ചക്കരക്കുട്ടി ,കാലപാടി ,കോട്ടുക്കോണം , വെള്ളരി മാങ്ങ ,സോണിയ ,ഇടയില ,അൽഫോൻസാ ,ഓസ്ട്രേലിയൻ റെഡ് ,രത്ന തുടങ്ങി ഇങ്ങനെ വിവിധ വർണ്ണത്തിലും ,രൂപത്തിലും , രുചിയിലും വ്യത്യസ്ത പുലർത്തുന്ന അനവധി മാങ്ങകൾ ഈ മേളയ്ക്ക് അഴകേകി .
പാലക്കാട് ഉള്ള മാങ്ങാ തോട്ടത്തിലെ മാങ്ങകൾ തോട്ടത്തിൽ മാത്രമല്ല വീടുകളിലും വളർത്തിയെടുക്കാം എന്നതിന് ഒരു മാതൃക കൂടിയായിരുന്നു ഈ പ്രദർശനമേള .
ഗ്രോബാഗിലും ,ഡ്രമ്മുകളിലും വളർന്ന് കായ്ച്ചു നിൽക്കുന്ന നിരവധി മാവിനങ്ങൾ എല്ലാവരിലും കൗതുകം ഉണർത്തി . കൂടുതൽ ഡിമാൻഡ് ഇങ്ങനെയൂള്ള ഇനങ്ങൾക്കായിരുന്നു .

ഓസ്ട്രേലിയയിൽ മാത്രം പിടിക്കുന്ന ജംബോ റെഡ് ഇവിടത്തെ ഡ്രമ്മിൽ വളർന്ന് കായ്ച്ചു നിൽക്കുന്നത് ഒരു അത്യപൂർവ്വ കാഴ്ചയാണ് . കൂടാതെ ബനാന മാങ്കോ , തിരുവനന്തപുരത്തിന്റെ കൊട്ടിയൂർ , അടുക്കും ചിങ്കരി , കല്ലുരുട്ടി , ഹിമപസന്ത് തുടങ്ങി വിവിധ മാങ്ങകൾ ഗ്രോബാഗുകളിൽ കുലകുലയായി പിടിച്ചു നിൽക്കുന്നത് മനോഹരമായ കാഴ്ചയാണ് . 10 സെന്റിൽ മിയാവാക്കി രീതിയിൽ ഫല വൃക്ഷത്തൈകൾ വളർത്തുന്ന കർഷകനായ കൊല്ലം ജില്ലയിലെ ചവറ സ്വദേശിയായ അരുൺ ഫെർണാണ്ടസ് തന്റെ ശേഖരത്തിലേക്ക് കൂടുതൽ ഇനം മാവുകൾ തിരക്കിയാണ് ഇവിടെ എത്തിയത് . അതു പോലെ മാവിനോടും മാമ്പഴത്തോടും പ്രിയമുള്ള അനവധി ആളുകൾ ഇവിടെ വന്നു പോയി . ബ്ലേയ്സി ജോർജ് ഒരു പ്രേരണയായി മാറി അനവധി കർഷകർ ഇന്ന് കൊല്ലം ജില്ലയിലും പരിസരപ്രദേശങ്ങളിലും ചെറിയ രീതിയിൽ എങ്കിലും ഒരു മാവിൻ തോട്ടം സജ്ജമാക്കാൻ തയ്യാറായിക്കഴിഞ്ഞു . ഒരു കാലത്ത് പഴക്കടകളിൽ മാത്രം കണ്ടു ശീലിച്ചിരുന്ന മാങ്ങകൾ സ്വന്തം വീട്ടിൽ നിന്നും പറിച്ചു തിന്നാൻ ഏവർക്കും ഒരു അവസരം ഉണ്ടാക്കി ഈ പ്രദർശനമേള . സ്ഥലം ഇല്ലാത്തവർക്ക് പോലും ഗ്രോബാഗിലും ചട്ടിയിലും മാവിൻ തൈകൾ വളർത്തി പരിപൂർണ്ണമായും ജൈവരീതിയിൽ പിടിച്ച സ്വന്തം മാങ്ങ ഒന്ന് രുചിക്കാൻ പ്രേരണയായി ഈ വൈവിധ്യമാർന്ന ശേഖരം .

മാതാപിതാക്കൾക്ക് ഒപ്പം വന്ന അനവധി കുട്ടികൾക്ക് ഒരു അത്ഭുത കാഴ്ചയായി വിവിധയിനം മാങ്ങകൾ . അവരുടെ കാഴ്ചയിൽ നിറം കൂടിയതും കുറഞ്ഞതും വലിപ്പം കുറഞ്ഞതും വലിപ്പമുള്ളതും ആയ മാങ്ങകളുടെ ഒരു സമ്മേളനം മാത്രമാണിത് . മാങ്ങകളുടെ പേര് അടിസ്ഥാനമാക്കി കുട്ടികൾക്ക് ക്വിസ് മത്സരവും ഇവിടെ നടന്നു . നിരവധി സ്കൂളുകളിലെ കുട്ടികൾ ഇതിൽ പങ്കെടുത്തു . മറ്റുള്ള കുട്ടികൾക്കൊപ്പം ബ്ലേസി ജോർജിന്റെ കൊച്ചുമകൾ അമീലിയയും ഇതിൽ പങ്കെടുത്ത് സമ്മാനം നേടി .
കേരളത്തിലെ കർഷകർക്ക് മാതൃകയായ ഒരു വനിതാ സംരംഭകയാണ് ബ്ലൈസി ജോർജ് . അവർക്കൊപ്പം ഭർത്താവ് ജോർജ് ജോസഫ് , മക്കളായ ഡോ.രചന , റേഷൽ മറിയ , റൊണാൾഡ് ജോർജ് എന്നിവരും 24 മണിക്കൂറും സഹായിക്കാൻ കൂട്ടായി നല്ലൊരു വർക്ക് ടീമും ഉണ്ട് . നേതൃത്വപാടവും ഒത്തൊരുമയും ഒരുമിച്ച് കൊണ്ടുപോയാൽ ആർക്കും ഏത് പ്രതിസന്ധിയിലും വിജയിച്ച ഉയർന്നു വരാൻ കഴിയും എന്നതിന് ഉത്തമ ഉദാഹരണമാണ് ബ്ലൈസി ജോർജ് .
Share your comments