നമ്മുടെ നാടൻ പശുക്കൾ നല്കുന്ന പാൽ, ഗോമൂത്രം, ചാണകം, പാലിൽ നിന്നുള്ള മോര്, നെയ്യ് എന്നിവയ്ക്ക് ഏറെ ഔഷധമൂല്യവും രോഗശമനശേഷിയുമുണ്ട്. ആയുർവേദത്തിലെ വിഖ്യാതമായ പഞ്ചഗവ്യസമ്പ്രദായത്തിന്റെ മുഖ്യ ചേരുവകയാണിവ. അലോപ്പതിയുടെ കടന്നുകയറ്റത്തിലൂടെ അന്യം നിന്നു പോയ സമ്പത്തുകളിലൊന്നാണ് ആയിരക്കണക്കിനു വർഷങ്ങൾക്കു മുൻപേ നിലനിന്നിരുന്ന പഞ്ചഗവ്യസമ്പ്രദായം. പശുവിനോട് പില്ക്കാലത്തു നമുക്കിടയിൽ വളർന്നു വന്ന താത്പര്യക്കുറവും പഞ്ചഗവ്യം പാർശ്വവത്ക്കരിക്കപ്പെട്ടതിനു കാരണമാണ്.
അലോപ്പതി മരുന്നുകളുടെ പാർശ്വഫലങ്ങൾ അടുത്തകാലത്തായി കൂടുതൽ വ്യക്തമാക്കപ്പെട്ടതോടെ സമൂഹം പോംവഴികൾ തെരയുകയും യാതൊരു ദൂഷ്യഫലവുമില്ലാത്ത പഞ്ചഗവ്യരീതി പതിയെ പ്രചാരം വീണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. റോക്കറ്റു വേഗത്തിൽ അലോപ്പതി മരുന്നുകളുടെ വില കുതിച്ചുയരുമ്പോൾ തദ്ദേശീയ മരുന്നു സമ്പ്രദായത്തിനു പ്രിയം സ്വാഭാവികമായി ലഭിക്കുകയാണ്. കാൻസർ പോലുള്ള ആധുനിക രോഗങ്ങളുടെ ചികിത്സയ്ക്ക് പശുവിനെ ആധാരമാക്കിയ ചികിത്സാവിധികളും ജൈവകൃഷി സമ്പ്രദായങ്ങളും ഇന്ന് ലോകമെമ്പാടും പ്രചാരം നേടിവരികയാണ്. അമേരിക്കയിൽ മാത്രം നിലവിലുള്ള ഇത്തരം പേറ്റന്റുകളിൽ ചിലത് ചുവടെ നല്കുന്നു
ഗോമൂത്രത്തിൽ നിന്ന് സർവ്വരോഗനിവാരണി (കാൻസർ, രക്ത സമ്മർദ്ദം, പ്രമേഹം, വായ്പ്പുണ്ണ്, ആസ്മ തുടങ്ങി ഒട്ടേറെ രോഗങ്ങളുടെ ചികിത്സയ്ക്ക്). നാടൻ പശുവിന്റെ മൂത്രത്തിന് മനുഷ്യരുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഗോമുത്രത്തിൽ യൂറിക് ആസിഡ് അടങ്ങിയിട്ടുള്ളതിനാൽ വൃക്കകളിലും പിത്ത സഞ്ചിയിലുമുള്ള കല്ലുകളെ അലിയിച്ചു കളയാനുള്ള ശേഷിയുണ്ടാവും. ഫ്രീ റാഡിക്കലുകളുടെ രൂപീകരണം തടയുന്നതിനാൽ ശരീരത്തിന്റെ പ്രായമേറൽ പ്രക്രിയയെ തടയാൻ ഗോമൂത്രം സഹായകരമായിരിക്കും. ഇതു സംബന്ധിച്ച് പേറ്റെന്റുകൾ അമേരിക്കയിൽ നിലവിലുണ്ട്. ആയുർവേദത്തിൽ ഗോമൂത്രത്തിനുള്ള അഭേദ്യസ്ഥാനം നമുക്കറിവുള്ളതുമാണ്.
നാടൻ പശുക്കളുടെ പാലും നെയ്യും ഏറെ ആരോഗ്യദായകങ്ങളാണെന്ന് ശാസ്ത്രീയ പഠനങ്ങൾ വെളിപ്പെടുത്തുന്നു. ആയിരക്കണക്കിനു വർഷങ്ങൾക്കു മുൻപ് ചരകസംഹിത ഇക്കാര്യം പ്രത്യേകം പ്രതിപാദിച്ചിരുന്നു.
പശുവിൻ നെയ്യ് വളർച്ചയ്ക്കും ശിശുക്കളിൽ തലച്ചോർ വികസിക്കുന്നതിനും നല്ലതാണെന്ന് ആയുർവേദം, സ്ഥിരമായി കഴിക്കുന്നതിലൂടെ നല്ല കൊഴുപ്പ് (എച്ച് ഡി എൽ കൊളസ്ട്രോൾ വർദ്ധിക്കുന്നു. ദഹനശേഷി കൂട്ടി കൊഴുപ്പിൽ അലിയുന്ന വൈറ്റാമിനുകളുടെ ആഗിരണം സുഗമമാക്കുന്നു. ഏവർക്കും കഴിക്കാവുന്ന ആന്റി ഏജിംഗ് സസ്യാഹാരം. ത്വക്കിന് നല്ലൊരു ലേപനം.
പശുവിൻ പാൽ: അമിനോ ആസിഡുകളും എളുപ്പം ദഹി ക്കുന്ന മാംസ്യവുമടങ്ങിയ പശുവിൻ പാൽ അമൃതിനു തുല്യം. വൃക്കകളുടെ പ്രവർത്തനം സുഗമമാക്കുന്നു. വൈറ്റമിൻ എ, ബി2, ബി3 എന്നിവയുടെ സാന്നിധ്യം രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും. ആമാശയത്തിലെ അമ്ലത നിയന്ത്രിക്കുന്നു. ദഹനേന്ദ്രിയത്തിൽ വൃണങ്ങൾ ഉണ്ടാകാതെ സംരക്ഷിക്കും. കുടൽ, സ്ഥനങ്ങൾ, ത്വക്ക് എന്നിവയിൽ കാൻസർ വരാതെ പ്രതിരോധിക്കും. പശുവിൻ പാൽ രക്തത്തിലെ സിറം കൊളസ്ട്രോൾ ഉണ്ടാകാതെ തടയും. മികച്ച നിരോക്സീകാരി. മുലപ്പാൽ കഴിഞ്ഞാൽ ഊർജ്ജവും സമ്പൂർണ്ണ സുരക്ഷിതത്വവും ദഹനവും നല്കാൻ കഴിയുന്ന ഏക ആഹാരം.
Share your comments