കൃഷിയിടത്തിന് ചുറ്റുമായി പൂച്ചെടികൾ വളർത്താം കീടങ്ങളെ തുരത്താം
കൃഷിസ്ഥലത്തെ പരിസ്ഥിതിയില്‍ ചില മാറ്റങ്ങള്‍ വരുത്തി വിളപ്പൊലിമ ഉറപ്പാക്കുന്ന നൂതന സമ്പ്രദായമാണ് ഇക്കോളജിക്കല്‍ എന്‍ജിനിയറിംഗ് അഥവാ പരിസ്ഥിതി എന്‍ജിനിയറിംഗ്. കൃഷി യിടത്തിന്‍റെ വരമ്പില്‍ പൂച്ചെടികള്‍ നിരത്തി വളര്‍ത്തുന്നത് ഇതില്‍ ഒരു രീതിയാണ്. നെല്‍പ്പാടത്തും പച്ചക്കറിത്തോട്ടത്തിലും ഇതു സാദ്ധ്യമാണ്.
കൃഷിസ്ഥലത്തെ പരിസ്ഥിതിയില്‍ ചില മാറ്റങ്ങള്‍ വരുത്തി വിളപ്പൊലിമ ഉറപ്പാക്കുന്ന നൂതന സമ്പ്രദായമാണ് ഇക്കോളജിക്കല്‍ എന്‍ജിനിയറിംഗ് അഥവാ പരിസ്ഥിതി എന്‍ജിനിയറിംഗ്. കൃഷിയിടത്തിന്‍റെ വരമ്പില്‍ പൂച്ചെടികള്‍ നിരത്തി വളര്‍ത്തുന്നത് ഇതില്‍ ഒരു രീതിയാണ്.
നെല്‍പ്പാടത്തും പച്ചക്കറിത്തോട്ടത്തിലും ഇതു സാദ്ധ്യമാണ്. കൃഷിയ്ക്ക് ഒരു മാസം മുന്‍പ് തന്നെ പൂച്ചെടികളുടെ ഒരു നിര വളര്‍ത്തണം. ഇതിന് ചെണ്ടുമല്ലി, സൂര്യകാന്തി, വെണ്ട, പയര്‍, ചോളം, എളള്, തുളസി, സീനിയ തുടങ്ങിയ ചെടികള്‍ വളര്‍ത്താം. പ്രധാന വിള കായിക വളര്‍ച്ചാദിശയിലേക്ക് കടക്കുന്നതിലൂടെ സ്വാഭാവികമായി കീടശല്യവും ആരംഭിക്കും.
ഇതോടൊപ്പം ചുറ്റുമുളള പൂച്ചെടികളിലേക്ക് കീടങ്ങള്‍ ആകര്‍ഷിക്കപ്പെടുകയും ചെയ്യും. അങ്ങനെ പ്രധാന വിളകള്‍ ഇതിന്‍റെ ശല്യത്തില്‍ നിന്നൊഴിവാകുന്നു. സൂര്യകാന്തിയും ചെണ്ടുമല്ലിയും ചിലന്തികളെ ആകര്‍ഷിക്കും. അവിടെ ഇവ വല കെട്ടി ഓലചുരുട്ടിയേയും തണ്ടുതുരപ്പനേയും അവയുടെ ശലഭങ്ങളേയും പുഴുക്കളേയും കുടുക്കി കൊല്ലും.
ജമന്തിപ്പൂക്കൾ ഉപദ്രവകാരികളായ ചില നിമാ വിരകളുടെ ശല്യം നിയന്ത്രിക്കും. നിമാ വിരകൾക്ക് ഏറ്റവും ഹാനികരമായ ചില പദാർത്ഥങ്ങൾ ജമന്തി ഉത്പാദിപ്പിക്കുന്നതിനാ ലാണിത്. പ്രത്യേകിച്ച് വേര്കെട്ടി നിമാ വിര, ലീഷൻ നിമാ വിര എന്നിവയ്ക്കാണ് നിമാ വിരയുടെ സാന്നിധ്യം ഏറ്റവും ഭീഷണിയാവുക.
ഇതിനു പുറമേ ചെടികള്‍ക്ക് മണ്ണിനടിയിലെ പരിസരവും സസ്യവളര്‍ച്ചയ്ക്ക് അനുകൂലമാക്കി ത്തീര്‍ക്കാന്‍ കഴിയും. ചെണ്ടുമല്ലിയുടെ വേരിലെ സ്രവം മണ്ണിലെ നിമ വിരകളെ അകറ്റും, കുമിള്‍-ബാക്റ്റീരിയൽ രോഗങ്ങളെ അകറ്റും. ഇങ്ങനെ മണ്‍നിരപ്പിനു താഴെയും മുകളിലുളള പരിസരം സസ്യവളര്‍ച്ചയ്ക്ക് അനുകൂലമാക്കിത്തീര്‍ക്കാന്‍ പരിസ്ഥിതി എന്‍ജിനിയറിംഗിനു കഴിയും.
ഇതിനായി നാം പ്രത്യേകം സ്ഥലം കണ്ടെത്തേണ്ടതില്ല. കൃഷിസ്ഥലത്തിന്‍റെ അതിര്‍ത്തിയിലും ഇടവരമ്പിലും ഇടം കണ്ടെത്തിയാല്‍ മാത്രം മതി. വര്‍ണ്ണഭംഗിയുളള പൂക്കള്‍ അതിരിട്ടു നില്‍ക്കു ന്ന പാടങ്ങളും പച്ചക്കറിത്തോട്ടങ്ങളും കണ്ണിനു ഇമ്പമേകും.
കേരളത്തില്‍ ഇപ്പോള്‍ത്തന്നെ കണ്ണൂര്‍, പാലക്കാട് ജില്ലകളില്‍ ഈ രീതി പരീക്ഷിച്ച് വിജയിച്ചി ട്ടുണ്ട്. ഇതിന്‍റെ ഏറ്റവും വലിയ നേട്ടം ഇവിടെങ്ങും ഒരു തുളളിപോലും രാസകീടനാശിനി പ്രയോഗിക്കേണ്ടി വരുന്നില്ല എന്നതാണ് ജൈവകൃഷിയ്ക്ക് പ്രചാരം വര്‍ധിച്ചുവരുന്ന വര്‍ത്തമാനകാലത്ത് പരിസ്ഥിതി എന്‍ജിനിയറിഗിന് അനന്തസാധ്യതകളുണ്ട്.
English Summary: Flowering plants can be grown around the field to repel pests
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments