<
  1. Organic Farming

പയറുചെടികൾ വേഗത്തിൽ പയറു പിടിക്കാൻ റൈസോബിയം

പയറുവിളകൾ മണ്ണിന്റെ ഫലപുഷ്ടി കൂട്ടും എന്ന വസ്തുത ഒട്ടുമിക്ക ആളുകൾക്കും അറിവുള്ള കാര്യമാണ്. ഈ പ്രക്രിയയ്ക്ക് പയറു വിള സഹായിക്കുന്നത് വേരുകളിൽ കാണുന്ന മുലാർബുദങ്ങൾ അഥവാ റൂട്ട് നോഡ്യൂൾസ് ആണ്.

Arun T
റൈസോബിയം എന്ന ജീവാണു വളം
റൈസോബിയം എന്ന ജീവാണു വളം

പയറുവിളകൾ മണ്ണിന്റെ ഫലപുഷ്ടി കൂട്ടും എന്ന വസ്തുത ഒട്ടുമിക്ക ആളുകൾക്കും അറിവുള്ള കാര്യമാണ്. ഈ പ്രക്രിയയ്ക്ക് പയറു വിള സഹായിക്കുന്നത് വേരുകളിൽ കാണുന്ന മുലാർബുദങ്ങൾ അഥവാ റൂട്ട് നോഡ്യൂൾസ് ആണ്. വേരുകളിലെ ഈ റൈസോബിയം അന്തരീക്ഷത്തിലെ നൈട്രജനെ സ്വാംശീകരിച്ച് അമോണിയയാക്കി മാറ്റുന്നു. അന്യോന്യം സഹായിച്ചുള്ള ഈ പ്രക്രിയയിൽ ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന അമോണിയയുടെ പ്രധാന പങ്കും പയറുചെടികൾ ഉപയോഗിക്കുമ്പോൾ അമോണിയ ഉത്പാദിപ്പിക്കുവാനാവശ്യമായ ഊർജം പയറു ചെടി ബാക്ടീരിയക്ക് തിരിച്ചു നൽകുന്നു.

വേരു മുഴകൾ ഉണ്ടാക്കുന്ന ബാക്ടീരിയകൾ സോബിയം, ബ്രാഡിറൈസോബിയം, അസോറൈസോബിയം എന്നീ മൂന്ന് ജനുസുകളിപ്പെടുന്നു. ഓരോ പയർ ചെടിയിലും മുഴകൾ ഉണ്ടാകുന്നത് വ്യത്യസ്ത ജീവാണുക്കൾ മൂലമാണ്. ഇത് ജനിതകമായി നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. ഈ ജീവാണുക്കൾക്ക് സ്വതന്ത്രമായി മണ്ണിൽ വളരാനുള്ള കഴിവുണ്ടെങ്കിലും ആ സമയത്ത് ഇവ അന്തരീക്ഷത്തിലെ നൈട്രജനെ സ്വാംശീകരിക്കാറില്ല. വേരുകളിലോ തണ്ടുകളിലോ ഉണ്ടാകുന്ന നോഡ്യൂളുകളിൽ മാത്രമേ ഇതു സാധ്യമാകൂ. പയർ ചെടികൾക്ക് ഏകദേശം രണ്ടുമൂന്നാഴ്ച വളർച്ച എത്തുമ്പോഴാണ് അവയുടെ വേരിലോ തണ്ടിലോ നോഡ്യൂളുകൾ ഉണ്ടായിത്തുടങ്ങുന്നത്. പൂർണവളർച്ചയെത്തിയ നോഡ്യൂളിൽ ബാക്ടീരിയയും പയറുചെടിയും സംയുക്തമായി ലെഗ് ഹീമോഗ്ലോബിൻ എന്ന ചുവന്ന നിറത്തിലുള്ള ഒരു പ്രോട്ടീൻ ഉത്പാദിപ്പിക്കുന്നു.

ഈ പ്രക്രിയ ഓക്സിജന്റെ അളവ് കുറയാത്ത അളവിൽ നിർത്താൻ സഹായിക്കുന്നു. ഈ സ്ഥിതിയിൽ മാത്രമേ നൈട്രോജനേസ് എന്ന രാസാഗ്നി പ്രവർനക്ഷമമായി അന്തരീക്ഷത്തിലെ നൈട്രജനെ അമോണിയയാക്കി മാറ്റി ചെടിക്ക് നൽകുകയുള്ളു. പ്രവർത്തനക്ഷമതയിലുള്ള വേരു മുഴകളുടെ ഉൾവശം ഇളം ചുവപ്പു നിറത്തിലായിരിക്കും.

 Rhizobium biofertilizer is a substance that contains living microorganisms (Rhizobium) and is applied to plant surfaces, seeds or soil. Here, the Rhizobium bacteria colonizes the rhizosphere or the interior of the plant to promote growth by enhancing the supply or nutrients availability to the host plant.

റൈസോബിയം എന്ന ജീവാണു വളം ഉത്പാദിപ്പിക്കുന്നതിനായി റൈസോബിയം ബാക്ടീരി യകളെ പ്രവർത്തനക്ഷമതയുള്ള നോഡ്യൂളുകളിൽ നിന്നും വേർതിരിച്ചെടുക്കുന്നു. ഇവയെ പ്രത്യേകം തയാർ ചെയ്ത ദ്രവരൂപത്തിലുള്ള മീഡിയത്തിൽ വളർത്തി അതിനെ പൊടിരൂപത്തിലുള്ള ലിറ്റിൽ ചേർത്ത് വിൽപനയ്ക്കായി തയാറാക്കുന്നു.

ഉപയോഗരീതി

വിത്തിൽ പുരട്ടിയാണ് സോബിയം ജീവാണുവളം ഉപയോഗിക്കേണ്ടത്. ഒരു ഹെക്ടർ സ്ഥലത്ത് നടാനുള്ള വിത്തിൽ പുരട്ടുവാൻ ഏകദേശം 500 ഗ്രാം ജീവാണുവളം വേണ്ടിവരും. ഇത് ശർക്കര ലായനിയിലോ കഞ്ഞി വെള്ളത്തിലോ ലയിപ്പിച്ച് കുഴമ്പ് പരുവമാക്കി വിത്തു കലർത്തി അരമണിക്കൂർ തണലത്ത് ഉണക്കുക. ഈ വിത്തുകൾ മണ്ണിൽ പാകേണ്ടതാണ്. വേരു മുഴകൾ വഴി ഒരു പയറുചെടിക്ക് അതിന്റെ വളർച്ചക്കാവശ്യമായ നൈട്രജന്റെ 60-70 ശതമാനം വരെ ലഭിക്കും. 

ചെടിയുടെ വളർച്ചക്ക് ചാണകം, കമ്പോസ്റ്റ് എന്നീ വളങ്ങളും നൽകണം. അത് സ്വഭാവമുള്ള മണ്ണിൽ പുളിപ്പ് ക്രമീകരിക്കുന്ന തിനായി കുമ്മായം മണ്ണിൽ ചേർക്കണം.

English Summary: For getting high yield in yard long beans use rhizobium

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds