നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ബി.ഐ.സി കണ്ണൂര്‍ യൂനിവേഴ്‌സിറ്റി സ്റ്റാര്‍ട്പ്പായ ടെക്‌ടേണ്‍ വികസിപ്പിച്ച ഫാം ഇന്‍ എ ബോക്‌സ് @ കാംപസിന്റെ ഉദ്ഘാടനം പാലയാട് ക്യാമ്പസ്സിൽ, കണ്ണൂർ യൂണിവേഴ്സിറ്റി വൈസ്ചാന്‍സിലര്‍ ഗോപിനാഥ് രവീന്ദ്രന്‍ നിര്‍വഹിച്ചു.
പ്രൊ.വൈസ് ചാന്‍സിലര്‍ എ. സാബു, കാംപസ് ഡയറക്ടര്‍ ഡോ. യു. ഫൈസല്‍, ഡോ. ഗംഗദരന്‍, ടെക് ടെൺ ഡയറക്ടർ ഡോ. രാജി, യൂണിയൻ ചെയർമാൻ Adv ഹസ്സൻ എന്നിവര്‍ പ്രൊജക്ടിന്റെ ഭാഗമായി തൈകള്‍ നട്ടു. പലതരം ഫാം മോഡലുകള്‍ ആവശ്യക്കാറിലെത്തിക്കുന്നതു വഴി ആര്‍ക്കും കൃഷി ചെയ്യാന്‍ സാധ്യമാകും.
കൂടാതെ കൃഷി കര്‍ഷകന്റെ മാത്രം ഉത്തരവാദിത്തം അല്ല മറിച്ചു ഭക്ഷണം കഴിക്കുന്ന ഓരോരുത്തരും ഇതില്‍ ഭാഗമാക്കണം എന്ന സന്ദേശം ഏറ്റെടുത്തു കൊണ്ട് മറ്റു കാംപസുകളില്‍ സ്മാർട്ട് കൃഷി വ്യാപിപ്പിക്കാന്‍ ആവശ്യമായ സഹായങ്ങള്‍ യൂനിവേഴ്‌സിറ്റി നല്‍കും.
ടെക്ടേണ്‍ വികസിപ്പിച്ച ക്രോപ്പ് മോണിറ്റിങ് സംവിധാനം ഉപയോഗിച്ച് കൃഷിയെ പരിപാലിക്കും.ടെക്നോളജി ഭാരം കർഷകർക്ക് വരാതെ വളരെ ചുരുങ്ങിയ അളവിൽ ജലം, പരമ്പരാഗത അറിവുകൾ എന്നിവ ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നത്.
Share your comments