1. Organic Farming

കൊക്കോതൈകൾ, ടിഷ്യുകൾച്ചർ വാഴ,പച്ചക്കറിതൈകൾ വിൽപനയ്ക്ക്

നടീൽവസ്തുക്കൾ വിൽപനയ്ക്ക് ഓടക്കാലി അരോമാറ്റിക് ആൻഡ് മെഡിസിനൽ പ്ലാന്റ് റിസർച്ച് സ്റ്റേഷനിൽനിന്നും വിവിധ തരം ഔഷധസസ്യങ്ങളുടെ നടിൽ വസ്തുക്കൾ ലഭ്യമാണ്. ഫോൺ: 0484-2659881

Arun T
നടീൽവസ്തുക്കൾ
നടീൽവസ്തുക്കൾ

നടീൽവസ്തുക്കൾ വിൽപനയ്ക്ക്

ഓടക്കാലി അരോമാറ്റിക് ആൻഡ് മെഡിസിനൽ പ്ലാന്റ് റിസർച്ച് സ്റ്റേഷനിൽനിന്നും വിവിധ
തരം ഔഷധസസ്യങ്ങളുടെ നടിൽ വസ്തുക്കൾ ലഭ്യമാണ്. ഫോൺ: 0484-2659881

കൊക്കോതൈകൾ
വെള്ളാനിക്കര കൊക്കോ ഗവേഷണ കേന്ദ്രത്തിൽനിന്നു പോളിക്ലോണൽ ഗാർഡനിൽ ഉൽപാദിപ്പിച്ച ഹൈബ്രിഡ് കൊക്കോ തൈകൾ 20 രൂപ നിരക്കിൽ വിൽപനയ്ക്ക് ലഭ്യമാണ്.
ഫോൺ: 0487 2438451

മാവ്, പ്ലാവ്
വിഎഫ്പിസികെയിൽ തിരുവനന്തപുരം, എറണാകുളം, കാസർഗോഡ് എന്നിവിടങ്ങളിലെ വി
എഫ്പിസികെ കൃഷി ബിസിനസ് കേന്ദ്രങ്ങളിൽ തെങ്ങിൻതൈകൾ (WCT, DXT), മാവ്, പ്ലാവ്,
പച്ചക്കറിത്തകൾ, പച്ചക്കറിവിത്ത് എന്നിവ ലഭ്യമാണ്.
ഫോൺ: 8281635530

ടിഷ്യുകൾച്ചർ വാഴ
കണ്ണാറ വാഴ ഗവേഷണകേന്ദ്രത്തിൽനിന്നും നെടുനേന്ത്രൻ, മിന്തോളി (35 രൂപ), അമൃത് സഹർ
(25 രൂപ), കുള്ളൻ കർപ്പൂരവള്ളി (20 രൂപ), ഗ്രാൻഡ് നെയിൽ (15 രൂപ) എന്നിവയുടെ ടിഷ
കൾച്ചർ തൈകൾ ലഭ്യമാണ്.
ഫോൺ: 0487-2699087

പച്ചക്കറിത്തകൾ
വിഎഫ്പിസികെയുടെ മുവാറ്റുപുഴ നടുക്കര ഹൈടെക് പച്ചക്കറിത്തെ ഉല്പാദനകേന്ദ്ര
ത്തിൽ ഹൈബ്രിഡ്-നാടൻ തക്കാളി, മുളക്, വഴുതിന, വെണ്ട, സാലഡ് വെള്ളരി, കുറ്റിപ്പയർ,
ചീര, കൊത്തമര തൈകൾ, തൈ ഒന്നിന് 2.50 രൂപ നിരക്കിൽ ലഭ്യമാണ്.
ഫോൺ: 9447900025

നാടൻ നെല്ല്, ചിയ
എറണാകുളം ആലുവയിലെ സ്റ്റേറ്റ് സീഡ് ഫാമിൽനിന്നും നാടൻ നെൽവിത്തുകളായ ജപ്പാൻ
വയലറ്റ് - (50 രൂപ/കിലോ), വടക്കൻ വെള്ളരി കയമ - (50 രൂപ/കിലോ) എന്നിവ വിൽപനയ്ക്ക്
ലഭ്യമാണ്. കൂടാതെ ഉപ്പുവെള്ളത്തെ പ്രതിരോധിക്കുന്ന അത്യുൽപാദനശേഷിയുള്ള 'ജൈവ'
നെൽവിത്തും ലഭ്യമാണ്. ചിയ, റാഗി വിത്തുകളും ഇവിടെ കിട്ടും. ഭക്ഷ്യയോഗ്യമായ ചിയയും
ഫാമിൽ വില്പനയ്ക്കുണ്ട്. ഫോൺ: 9383471192

സപ്പോട്ട, റമ്പൂട്ടാൻ, പേര
തിരുവനന്തപുരം പെരിങ്ങമല ജില്ലാ കൃഷിത്തോട്ടത്തിൽ പ്ലാവ്, സപ്പോട്ട, റമ്പുട്ടാൻ, ഗ്രാഫ്റ്റ്,
ചെറി, ചാമ്പ, പേര, പച്ചക്കറിവിത്തുകൾ, തൈകൾ എന്നിവ വിൽപനയ്ക്ക് ലഭ്യമാണ്.
ഫോൺ: 0472 2846483

വൃക്ഷത്തെകൾ
വനംവകുപ്പിന്റെ തിരുവനന്തപുരം പൂജപ്പുരയിലുള്ള ജില്ലാ നഴ്സറിയിൽ തേക്ക്, വേപ്പ്. ഞാ
വൽ, നെല്ലി, പേര തുടങ്ങിയ വൃക്ഷത്തെകൾ വിൽപനയ്ക്ക്. തൈ ഒന്നിന് വില 24 രൂപ.
ഫോൺ:8547603675

English Summary: seedlings for sale in government seed centers

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds