മനുഷ്യനുമായി ഏറ്റവും ഇണങ്ങി വളരുന്ന മൃഗങ്ങളിൽ പ്രധാനിയായ ആട്. ചെറുകിട വ്യവസായമായും വൻകിട ഫാമുകളായും ആടുവളർത്തലിലേക്ക് കർഷകർ തിരിയുന്നതിന്റെ കാരണങ്ങൾ ഏറെ.
മാറിവരുന്ന പരിസ്ഥിതിയുമായി ഇണങ്ങി ചേരാനുള്ള കഴിവ്, മികച്ച രോഗപ്രതിരോധശേഷി, പ്രസവത്തിൽ ഒന്നിൽ കൂടുതൽ കുട്ടികൾ, ഹസ്വമായ ഗർഭകാലം, വിലയേറികൊണ്ടിരിക്കുന്ന ഇറച്ചി, ഔഷധമൂല്യമുള്ള പാൽ - ഇവയെല്ലാം ആടുവളർത്തലിലേക്ക് കർഷകരെ ആകർഷിക്കുന്നു. ഇവയ്ക്ക് പുറമെ ആടുവളർത്തലിൽ നിന്നു ലഭിക്കുന്ന വിപണി മൂല്യമുള്ള വസതുവാണ് ആട്ടിൻവളം/ കാഷ്ഠം.
ഇതിൽ അടങ്ങിയിരിക്കുന്ന 3 ശതമാനത്തോളം വരുന്ന നൈട്രജൻ മൂലകം, ഒരു ശതമാനം ഫോസ്ഫറസ്, 2 ശതമാനത്തോളം പൊട്ടാസിയം എന്നിവ ജൈവകൃഷിക്ക് അനുയോജ്യമാണ്.
പ്രത്യേകതകൾ
1. ആട്ടിൻ വളത്തിൽ ഉയർന്ന അളവിലുളള നൈട്രജൻ പച്ചക്കറികൃഷിയിലെ വളർച്ച ത്വരിതപ്പെടുത്താനും 20 ശതമാനത്തോളം വിളവർദ്ധനവിനും സഹായിക്കും.
2. കാഷ്ഠത്തിന്റെ ആകൃതി ഉരുണ്ടുതായതിനാലും വെള്ളത്തിന്റെ അംശം ജലാംശം കുറവായതിനാലും ദുർഗന്ധമോ, ചാണകം പോലെ ചെറുപ്രാണികളെ ആകർഷിക്കുകയോ ചെയ്യുന്നില്ല.
3. കോഴി വളത്തെയും ചാണകത്തയും അപേക്ഷിച്ച് ചൂട് കുറവായതിനാലും ഉപ്പിന്റെ അളവ് കുറവായതിനാലും മണ്ണിന്റെ അമ്ലത ക്രമീകരിക്കും.
ഇരുപതോളം വലിയ ആടുകളുള്ള ഒരു കർഷകനു ദിനംപ്രതി 10 കി.ഗ്രാം വരെ ആട്ടിൻകാഷ്ഠം കിട്ടും.
25 കി.ഗ്രാം തൂക്കം വരുന്ന ഒരു മുട്ടനാടിൽ നിന്ന് 400-500 ഗ്രാം വരെ ആട്ടിൻ കാഷ്ഠം ലഭിക്കുന്നതായി കണക്കാക്കുന്നു. ജലാംശം കുറഞ്ഞ് ഉരുണ്ടതായതിനാൽ മണ്ണിനോടു ലയിച്ചു ചേരാൻ സമയമെടുക്കും.
എന്നതാണ് ഇതിന്റെ പ്രധാന ന്യൂനത. കുറഞ്ഞ നിരക്കിൽ വീട്ടിൽ തന്നെ ആട്ടിൻ കാഷ്ഠം
പൊടിച്ചുപയോഗിക്കാൻ കഴിയുന്ന ഒരു രീതിയുണ്ട് ഇ. എം. കമ്പോസ്റ്റിംഗ് രീതി.
ഇ. എം. ലായനി എന്ത് ?
മണ്ണിന്റെ ഫലപുഷ്ടി വർധിപ്പിക്കാൻ കഴിയുന്ന സൂക്ഷ്മ ജീവികളുടെ കലവറയാണ്
എങ്കിലും കാബോസ്റ്റിംഗിനും ഇ. എം. ലായനി ഉപയോഗിച്ചു പോരുന്നു. ഇതിൽ ഉപകാരികളായ അണുജീവികളെ പ്രത്യേക മാധ്യമത്തിൽ വളർത്തിയെടുക്കും. സൂക്ഷജീവികളായ ആക്ടിനോമൈസെറ്റ്സ്,
ലാക്ടിക് ആസിഡ് ബാക്ടീരിയ, യീസ്റ്റ്, ഫോട്ടോസിന്തറ്റിക്ക് ബാക്ടീരിയ എന്നിവ ഇതിൽ പ്രധാനികളാണ്. ഒരു ലിറ്ററിന് 350-400 രൂപ വരെ ഈടാക്കുന്ന ഇ. എം. ലായനി കേരളത്തിലെ പല സ്വകാര്യ ഏജൻസികളും വിൽപന നടത്തുന്നു. നിലവിൽ ലഭിക്കുന്ന ലായനിയെ നേർപ്പിച്ചാണ് കംമ്പോസ്റ്റിംഗ് രീതിക്ക് ഉപയോഗിക്കുന്നത്.
(സ്റ്റോക്ക് സൊലൂഷൻ/ലായനി)
നേർപ്പിക്കുന്ന വിധം:
1. ഇ. എം.: സ്റ്റോക്ക് ലായനി - ഒരു ലിററർ പ്ലാസ്റ്റിക്ക് പാത്രം അടുപ്പോടുകൂടിയത് (25 ലിറ്ററിന്റേത്)
3. ശർക്കര - ഒരു കിലോ ക്ലോറിൻ കലരാത്ത ശുദ്ധമായ വെളളം 20 ലിറ്റർ
തയ്യാറാക്കുന്ന വിധം
ഇരുപതു ലിറ്റർ വെള്ളത്തിൽ ഉരുക്കി തണുത്ത 1.5 കിലോ ശർക്കരയും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് ഒരു ലിററർ വരുന്ന ഇ. എം. ലായനി ചേർത്ത് യോജിപ്പിച്ചു ബക്കറ്റ് മൂടി വയ്ക്കുക. 10 ദിവസത്തിനു ശേഷം ഫെർമെന്റേഷൻ വഴി ലഭിക്കുന്ന ലായനിയാണ് കംപോസ്റ്റിംഗിന് ഉപയോഗിക്കുന്നത്. ചെയ്തിരിക്കുന്ന വിധം ശരിയാണോ എന്നറിയാൻ അഞ്ചാം ദിവസം മൂടി തുറന്നു നോക്കിയാൽ നേർത്ത വെള്ള നിറത്തിൽ ഒരു പാട് കാണാം. പത്തു ദിവസത്തിനു ശേഷം ലഭിക്കുന്ന ലായനി ഒരു ലിറ്റർ വീതം ഇരുപതു പ്ലാസ്റ്റിക്ക്
കുപ്പികളിലാക്കി 6 മാസ കാലയളവിലേക്ക് ഉപയോഗിക്കാൻ കഴിയുന്നു. ഒരു പ്രാവശ്യം തുറന്നുപയോഗിച്ച ലായനി പിന്നീടു ഉയോഗിക്കാതിരിക്കുക. സൂര്യപ്രകാശത്തിൽ നിന്ന് മേൽപറഞ്ഞ തയ്യാറാകുന്ന വിധവും സംഭരിക്കലും സംരക്ഷിക്കുക എന്നതും ശ്രദ്ധേയമായ കാര്യമാണ്.
സ്റ്റോക്ക് സൊലൂഷൻ വീട്ടിൽ നിർമ്മിക്കാൻ സാധിക്കും എന്നതും ശ്രദ്ധേയമാണ്.
ഇതിനായി മഞ്ഞനിറമുള്ള പഴങ്ങൾ (ഏതെങ്കിലും മൂന്നിനം) ഓരോ കിലോ വീതം (ഉദാ: പപ്പായ, പഴുത്ത മത്തങ്ങ, വാഴപ്പഴം), ശർക്കര - ഒരു കിലോ, നാടൻ മുട്ട - ഒന്ന്, മൺകലം - ഒന്ന് മേൽപ്പറഞ്ഞ പഴങ്ങൾ ചെറുകഷണങ്ങളാക്കിയോ അരച്ചോ മറ്റ് ചേരുവകകളും ചേർത്ത് മൺകലത്തിൽ 3/4 ഭാഗം നിറയ്ക്കുക.
കോട്ടൺ തുണി ഉപയോഗിച്ചു മൺകലം നന്നായി മൂടിക്കെട്ടി 10 ദിവസം വയ്ക്കുക. അളന്ന ശേഷം മുകളിലെ വെള്ളപ്പാട് എടുത്തു മാറ്റിയതിനു ശേഷം നന്നായി ഇളക്കി 20 ദിവസം സൂക്ഷിക്കുക. 2 ലിറ്റർ കിട്ടുന്ന മിശ്രിതം ഈ പറഞ്ഞ രീതിയിൽ നേർപ്പിക്കാം.
കമ്പോസ്റ്റിംഗ് രീതി
കമ്പോസ്റ്റിംഗിന് കോൺക്രീറ്റ് ടാങ്ക് ഉപയോഗിക്കുന്നതാകും ഉത്തമം. 1.5 മീറ്റർ നീളവും 1.5 വീതിയും 1 മീറ്റർ താഴ്ചയുമുള്ള ടാങ്കിൽ 100 കിലോ വരെ കാഷ്ഠം പൊടിക്കാൻ സാധിക്കും. ആകൃതി ഉരുണ്ടതാണെങ്കിലും ജലാംശം കുറവായതിനാൽ കമ്പോസ്റ്റ് രീതി എളുപ്പമാണ്.
നേർപ്പിച്ച ഒരു ലിറ്റർ ലായനി 60 ലിറ്റർ വെള്ളത്തോടും 600 ഗ്രാം ശർക്കരയോടും യോജിപ്പിക്കുക. കോൺക്രീറ്റ് ടാങ്കിൽ 6 സെ.മീ വരെ കാഷ്ഠം നിരത്തിയ ശേഷം ഇ. എം.ലായനി (2-ാം തരം) നേർപ്പിച്ചത് തളിക്കുക.
രണ്ടു ദിവസത്തിനു ശേഷം 6 സെ. മീ കാഷ്ഠം വീണ്ടും ഇട്ടതിനു ശേഷം ലായനി തളിക്കാം. ടാങ്ക് നിറയും വരെ ഇപ്രകാരം തുടരാം. നിറഞ്ഞു കഴിഞ്ഞാൽ സീൽപോളിൻ ഷീറ്റ് ഉപയോഗിച്ച് മൂടി വയ്ക്കുക.
സൂക്ഷ്മ ജീവികളുടെ സഹായത്താൽ 30 ദിവസം കൊണ്ടു കാഷ്ഠം പൊടിഞ്ഞു കിട്ടും.
പൊടിഞ്ഞ കാഷ്ഠം ഒരു കിലോയ്ക്ക് 30 മുതൽ 45 രൂപ വരെ വിപണിയിൽ ലഭിക്കുന്നു.
പൊടിഞ്ഞ കാഷ്ഠം ഗ്രോബാഗുകളിലെ മണ്ണുമായി ചേർത്തും ഉപയോഗിക്കാം.
അധികം പ്രചാരം ലഭിച്ചിട്ടില്ലെങ്കിലും ആട്ടിൻകാഷ്ഠത്തിന്റെ ഇ. എം. ലായനി ഉപയോഗിച്ചിട്ടുള്ള കമ്പോസ്റ്റിംഗ് രീതി ചെറിയ മുതൽ മുടക്കിൽ തന്നെ തുടങ്ങാൻ കഴിയുന്ന വിജയകരമായ ഒരു പുതുസംരംഭമാണ്.
Share your comments