<
  1. Organic Farming

സഞ്ജീവക്: ഈ വിസ്മയകരമായ ജൈവവളം നിങ്ങൾക്ക് എളുപ്പത്തിൽ തയ്യാറാക്കി ഉപയോഗിക്കാം

സഞ്ജീവക് ഒരു ജൈവ പോഷകമാണ്, മണ്ണിലെ സൂഷ്മജീവികളുടെ പ്രവർത്തനം വർധിപ്പിക്കാൻ സഞ്ജീവക് സഹായിക്കുന്നു.

Anusmruthi V
സഞ്ജീവക്: ഈ വിസ്മയകരമായ ജൈവവളം നിങ്ങൾക്ക് എളുപ്പത്തിൽ തയ്യാറാക്കി ഉപയോഗിക്കാം
സഞ്ജീവക്: ഈ വിസ്മയകരമായ ജൈവവളം നിങ്ങൾക്ക് എളുപ്പത്തിൽ തയ്യാറാക്കി ഉപയോഗിക്കാം

സഞ്ജീവക് ഒരു ജൈവ പോഷകമാണ്, മണ്ണിലെ സൂഷ്മജീവികളുടെ പ്രവർത്തനം വർധിപ്പിക്കാൻ സഞ്ജീവക് സഹായിക്കുന്നു. മാത്രമല്ല, ഇത് പൂർണ്ണമായും ജൈവമാണ്. മണ്ണിന്റെ ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കുന്നതിനുള്ള പുരാതനവും തദ്ദേശീയവുമായ ശാസ്ത്രീയ രീതിയാണിത്. നിങ്ങൾ ഒരു കർഷകനോ, തോട്ടക്കാരനോ ആകട്ടെ ഈ വിസ്മയകരമായ ജൈവവളം നിങ്ങൾക്ക് എളുപ്പത്തിൽ തയ്യാറാക്കി ഉപയോഗിക്കാം.ഇത് ഓർഗാനിക് പച്ചക്കറി വളർത്താൻ സഹായിക്കുക മാത്രമല്ല, പ്രകൃതിയുമായ് നിങ്ങളെ ബന്ധിപ്പിക്കുകയും  ചെയ്യും.

കൂടുതൽ വാർത്തകൾ: പ്രമേഹരോഗികൾക്ക് ഡാർക്ക് ചോക്ലേറ്റ് ഏറ്റവും മികച്ച മധുരപലഹാരമോ?

ഗുണങ്ങൾ 

സഞ്ജീവക്  ജീവാമൃതവുമായ് സമാനമാണ് അല്ലെങ്കിൽ മാലിന്യ വിഘടിപ്പിക്കലിന് സമാനമാണ്. പക്ഷേ, ഇത് ജൈവ കീടനാശിനിയായി പ്രവർത്തിക്കുന്നില്ല. ഇത് മണ്ണിലെ സൂക്ഷ്മജീവികളുടെ പ്രവർത്തനം വർദ്ധിപ്പിക്കും. ഈ സൂക്ഷ്മാണുക്കൾ മാലിന്യ വസ്തുക്കളെ വിഘടിപ്പിക്കാൻ സഹായിക്കുന്നു. അതിനാൽ മണ്ണിന്റെ ഫലഭൂയിഷ്ഠത വർദ്ധിക്കുന്നു. ഒരു കർഷകനോ തോട്ടക്കാരനോ ആകട്ടെ, വിത്ത് പാകുന്നതിന് മുമ്പോ ശേഷമോ നിങ്ങൾക്ക് ഈ മണ്ണിന്റെ ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കാൻ ഉപയോഗിക്കാം. 

സഞ്ജീവക് എങ്ങനെ ഉണ്ടാക്കാം?

ചേരുവകൾ:

  1. ചാണകം- 30 കിലോഗ്രാം
  2. ഗോമൂത്രം- 3 ലിറ്റർ
  3. ശർക്കര- 500 ഗ്രാം
  4. വെള്ളം- 100 ലിറ്റർ

സഞ്ജീവക് ഉണ്ടാക്കുന്ന വിധം

ചാണകം, ഗോമൂത്രം, ശർക്കര, വെള്ളം എന്നിവ ഒരു പ്ലാസ്റ്റിക് പാത്രത്തിൽ മരത്തടിയുടെ സഹായത്തോടെ ഇളകി യോജിപ്പിക്കുക. അഴുകൽ പ്രക്രിയയ്ക്കായ് ഈ ലായിനി പത്തു ദിവസം തണലിൽ വെക്കുക. മലിനീകരണം തടയാൻ ഏതെങ്കിലും തുണി അല്ലെങ്കിൽ അടപ്പ്‌ ഉപയോഗിച്ച് തുറക്കാൻ ശ്രദ്ധിക്കുക. പത്തു ദിവസത്തിന് ശേഷം ലായനി കൃഷിക്കും പൂന്തോട്ടപരിപാലനത്തിനും ഉപയോഗിക്കാം. ചാണകം ലഭ്യമല്ലെങ്കിൽ എരുമയുടെ ചാണകവും മൂത്രവും ഉപയോഗിക്കാം. പക്ഷേ, പശു ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ മുൻഗണന നൽകുക. നിങ്ങൾക്ക് ഈ ലായിനി പത്തു മുതൽ പാതിനഞ്ചു ദിവസം വരെ ഉപയോഗിക്കാം.

ഉപയോഗവും പ്രയോഗവും

ഈ ലായനി ഉപയോഗിക്കുന്നതിന്, ഇരുപതു ഭാഗo വെള്ളവും ഈ ലായനിയുടെ ഒരു ഭാഗവും ഉപയോഗിച്ച് നേർപ്പിക്കുക. കൂടാതെ, നിങ്ങൾക്ക് സഞ്ജീവക് ഇലകളിൽ സ്പ്രേ രൂപത്തിലോ ഡ്രിപ്പ് ഇറിഗേഷന്റെ രൂപത്തിലോ ഉപയോഗിക്കാം. 

സഞ്ജീവക് തളിക്കേണ്ട സമയം

  • വിത്ത് പാകുന്നതിന് മുമ്പ് ആദ്യ ഡോസ് തളിക്കുക.
  • വിത്ത് വിതച്ച് ഇരുപത് ദിവസം കഴിഞ്ഞ് രണ്ടാമത്തെ ഡോസ് തളിക്കുക.
  • വിത്ത് വിതച്ച് നാപ്പത്തിയഞ്ചു ദിവസത്തിന് ശേഷം മൂന്നാമത്തെ ഡോസും തളിക്കുക.
English Summary: How to prepare and use Sanjivak

Like this article?

Hey! I am Anusmruthi V. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds