ചന്ദനം, തേക്ക്, തുടങ്ങിയവ പോലെ തന്നെ വാണിജ്യ സാധ്യതകൾ ഏറെയുള്ള ഒരു മരമാണ് ഊദ്. തൈ നട്ട് വർഷങ്ങൾ കൊണ്ട് പ്രതിമാസം ലക്ഷങ്ങൾ നേടാം.
ഇതിൻറെ കാതലാണ് ഈ മരത്തെ വിലയേറിയതാക്കുന്നത്. വര്‍ഷങ്ങൾ കൊണ്ട് ഉരുത്തിരിയുന്ന ഈ കാതല് വളരെ വിലയേറിയതാണ്. ഊദിൽ നിന്ന് നിര്‍മ്മിക്കുന്ന അത്തര്‍ ഏറെ വില പിടിപ്പുള്ളതാണ്. 40 കിലോഗ്രാം ഊദ് മരത്തിൽ കാതൽ സംസ്കരിച്ചാൽ ചിലപ്പോൾ കിട്ടുക 10 മുതൽ 20 ഗ്രാം വരെ അത്തര്‍ മാത്രം. ഹൃദ്യമായ സുഗന്ധമായതിനാൽ രാജ്യാന്തര വിപണിയിലും ഊദിന് മൂല്യമുണ്ട്.
കേരളത്തിലെ കാലാവസ്ഥയിൽ ഊദ് മരം വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാനാകും. ഊദിനും അത്തറിനുമൊക്കെ രാജ്യാന്തര വിപണിയിൽ സ്വര്‍ണം പേലെ മൂല്യവുമുണ്ട്. ഏതാനും ഗ്രാമിന് പോലും ലക്ഷങ്ങൾ നൽകണം. എന്നാൽ ഊദ് ഉൽപ്പാദത്തിലും വിപണനത്തിലുമൊക്കെ ആധിപത്യം പുലര്‍ത്തുന്നത് കുത്തക കമ്പനികൾ ആണ്. മരത്തിൽ ഊദ് കാതൽ ഉത്പാദനത്തിന് കൃതൃമ മാര്‍ഗങ്ങളും ഇപ്പോൾ ഉണ്ട്.
തൈവെച്ച് അഞ്ച് വര്‍ഷങ്ങൾക്ക് ശേഷം ഫംഗസ് ഉപയോഗിച്ച് ഊദ് പരിവര്‍ത്തിപ്പിക്കാനുള്ള സാങ്കേതിക വിദ്യകളുണ്ട്. ഊദ് മരം വച്ചാൽ ആദായത്തിനായി പണ്ടത്തെപ്പോലെ ഒരുപാട് വര്‍ഷങ്ങൾ ഒന്നും കാത്തിരിക്കേണ്ടി വരില്ല എന്ന് ചുരുക്കും. തൈകൾ വിൽപ്പന നടത്തുന്നവരുണ്ട്.
വിലയേറും ഊദ് ഉൽപ്പന്നങ്ങൾ
100 മില്ലിക്ക് പോലും 3,000 രൂപയിൽ ഏറെയാണ് ഊദ് ഓയിലിന് ഈടാക്കുന്നത്. കാതൽ ഉള്ള തടിക്കാണെങ്കിൽ കിലോഗ്രാമിന് ലക്ഷങ്ങൾ വില മതിക്കും. സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങളിലും പെര്‍ഫ്യൂം നിര്‍മാണത്തിനും ഒക്കെ ഇത് ഉപയോഗിക്കുന്നുണ്ട്. ഊദിൽ നിന്ന് നിര്‍മിക്കുന്ന അത്തറും പേരു കേട്ടതാണ്. സുഗന്ധത്തിനായും തടിക്കക്ഷണങ്ങൾ ഉപയോഗിക്കുന്നവരുണ്ട്. അഗര്‍ബതി തിരികളും ലഭ്യമാണ്. അറബ് രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ ഡിമാൻഡുള്ളത്.
സര്‍ക്കാര്‍ റിസേര്‍ച്ച് ഇൻസ്റ്റിറ്റൂട്ടുകളിൽ നിന്നും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഗവേഷകരിൽ നിന്നും ഊദ് കൃഷിയും വാണിജ്യ സാധ്യതകളും സംബന്ധിച്ച വിവരങ്ങൾ നേടാം. തടികൾ മാത്രമായി വിപണനം ചെയ്യാനുമാകും. 18 ഇഞ്ച് വണ്ണമുള്ള ഒരു മരത്തിന് അഞ്ച് ലക്ഷം രൂപ വരെയാണ് വില. ഫംഗസ് പ്രയോഗവും തടി മുറിയ്ക്കലും ഒക്കെ മരം വാങ്ങുന്നവര്‍ തന്നെ ചെയ്യാറുണ്ട്.
Share your comments