മധ്യകേരളത്തിൽ തോട്ടവിള കൃഷിയിൽ ഇടവിളയായി ചെയ്തു വരുന്ന വിളയാണ് മലയിഞ്ചി. ഏകദേശം 5 അടിവരെ ഉയരത്തിൽ വളരുന്ന ഇവയുടെ ഇലയും തണ്ടും വലിപ്പമേറിയതാണ്. 3 വർഷം വിളവെടുക്കുവാൻ ആവശ്യമാണ്. കാലവർഷാരംഭത്തോടു കൂടി 8 അടിയകലത്തിൽ കൂനകളെടുത്തു നന്നായി ചാണകപ്പൊടി ചേർത്ത് വിത്തു കിഴങ്ങുകൾ നടാം. കളയെടുപ്പ് സഹിതം ആവശ്യത്തിനു നടത്തുകയും എല്ലാ വർഷവും മഴയാരംഭിക്കുന്നതോടു കൂടി വളം ചേർത്ത് മണ്ണു കുട്ടി കൊടുക്കണം. 3 വർഷം കഴിയുന്നതോടുകൂടി തണ്ടുകൾ വെട്ടി മാറ്റി ആഴത്തിൽ കിളച്ച് കിഴങ്ങുകളെടുക്കണം. വേരും മണ്ണും മാറ്റി വെട്ടിയരിഞ്ഞ് ഒരാഴ്ചയെങ്കിലും വെയിലത്തിട്ട് ഉണക്കിയെടുക്കാം.
മൂന്നാം വർഷമാകുന്നതോടു കൂടി നട്ട പ്രദേശമാകെ പടർന്ന് വളർന്ന് തുറു പോലെയാകും. ഇവ പറിക്കുമ്പോൾ മൂന്നു തട്ട് വരെ കിഴങ്ങുകൾ കാണും. മുകളിൽ തട്ട് മൃദുലമാണെങ്കിൽ മറ്റു രണ്ട് തട്ടിലെയും കിഴങ്ങുകൾ വളരെ കാഠിന്യമുള്ളതാണ്. നന്നായി വേരുകളുണ്ടാവും. മൂർച്ചയുള്ള കല്ലിൻ കഷണങ്ങൾ നിവർത്തി വച്ച് അതിലിടിച്ച് ചെറിയ കഷണണങ്ങളാക്കാം. ഡിസംബർ ജനുവരി മാസങ്ങളിൽ വിളവെടുത്ത്, വേരുകളും മണ്ണും നീക്കം ചെയ്ത് ചെറിയ കഷണങ്ങളാക്കി 10 ദിവസം വെയിലത്തിട്ട് നന്നായി ഉണക്കിയെടുക്കണം.
ഹോമിയോ മരുന്നുകളിലും, അമൃതാൻ ഉൾപ്പെടെയുള്ള ബാമുകളിലും ഉപയോഗിക്കുന്നു. കിലോ ഗ്രാമിന് 300 രൂപ വരെ വില വരുന്ന ഇവയ്ക്ക് അടുത്ത കാലത്ത് വില കുറഞ്ഞിട്ടുണ്ട്. ഇതിനു പരിഹാരമായി ഡിമാറ്റുള്ളപ്പോൾ വിളവെടൂത്ത്, വിപണനം ചെയ്യാം. മലഞ്ചരക്ക് വ്യാപാരികളാണ് ഈ ഉൽപ്പന്നം വാങ്ങുന്നത്. പണച്ചിലവ് വളരെ കുറവുള്ള ഇടവിളയാണ് മലയിഞ്ചി കൃഷി.
ദഹനശേഷി കൂട്ടുകയും അൾസർ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ്സ ആസ്ത്മ തുടങ്ങിയവയ്ക്കും ആശ്വാസം തരും. വാതരോഗികൾക്കു ശ്വാസകോശ രോഗങ്ങൾക്കും മികച്ച ഔഷധമാണ്. ഇതിലടങ്ങിയ Gingerol കാരണം ചുരുക്കത്തിൽ വലിയ പരിചരണ മുറകൾ ആവശ്യമില്ലാതെ അവ തെങ്ങിൻ തോട്ടത്തിലെ ഇടവിളയാണ്.
Share your comments