അതിവേഗം ചിനപ്പുപൊട്ടി ലഭ്യമായ സ്ഥലത്ത് വംശവർധനവ് നടത്തുവാൻ ശക്തമായ കഴിവുള്ള ഒരു ഔഷധസസ്യമാണ് ഇഞ്ചിപ്പുല്ല് . സ്ഥിരമായി മറ്റു സസ്യങ്ങളെപ്പോലെ ഒരു സീസണിൽ പുഷ്പിക്കുന്ന സ്വഭാവമില്ല. കായിക വളർച്ചയ്ക്കും ചിനപ്പുകൾ മുഖേനയുള്ള പ്രജനനവുമാണ് ഇതിൽ മുഖ്യമായി നടക്കുന്നത്. വളരെ അപൂർവമായി ചില സാഹചര്യങ്ങളിൽ പൂങ്കുല പ്രത്യക്ഷപ്പെട്ട് വിത്തും ഉൽപ്പാദിപ്പിക്കുന്നു. ഇത് അങ്കുരണ ശേഷിയുള്ളതാണ്. ഇഞ്ചിപ്പുല്ല് വിതച്ചാൽ വിത്തുമൂലം പ്രജനനവും സാധ്യമാണ്. പക്ഷേ ബാലാരിഷ്ടതമാറി തന്റേടമുള്ള കായിക രൂപവും പൂർണവളർച്ചയുള്ള വരു മേഖലയും ഒത്തിണങ്ങിയ ഒരു ചിനപ്പ് ഏതു സാഹചര്യവും തരണം ചെയ്ത് മൂന്നുമാസത്തിനുള്ളിൽ വംശവർധനവിനു വേണ്ടിയുള്ള വളർച്ചാ ശൈലിയിലെത്തിപ്പെടുന്നു. ഇതേ ശൈലി നാലഞ്ചു വർഷം തുടരും
ഇഞ്ചിപ്പുല്ല് കൃഷിചെയ്യുന്നതിൽ മണ്ണിളക്കത്തിന് നല്ല പ്രാധാന്യമുണ്ട്. വേരു വളർച്ചയാണ് ഇഞ്ചിപ്പുല്ലിന്റെ കൃഷിയിൽ വിജയരഹസ്യം. മണ്ണ് ആഴത്തിൽ ഇളക്കി കട്ടയുടച്ച് അരമീറ്റർ വീതിയിൽ ഏരികളെടുക്കുക. ഉയരം 30 സെ.മീറ്റർ ഉണ്ടായിരിക്കണം. ഏരികൾ തമ്മിൽ 50 സെ.മീറ്റർ വ്യത്യാസം കൊടുക്കുക. ചെടികൾ തമ്മിൽ 30 സെ.മീറ്റർ അകലം ധാരാളം മതിയാകും. ജലസേചനത്തിന് സൗകര്യമുണ്ടെങ്കിൽ ഏതു സമയത്തും ഇഞ്ചിപ്പുല്ല് നടാം.
മഴയെ ആശ്രയിച്ച് കൃഷി ചെയ്യുന്നത് ജൂൺ മാസം ആദ്യവാരത്തിലാകാം. അടിസ്ഥാന വളമായി ഒരു സെന്റിന് 100 കിലോ കാലിവളം ആദ്യ കിളയിൽ ഇളക്കി ചേർക്കുക. മേൽവളമായി ജലസേചന സൗകര്യമുള്ള സ്ഥലങ്ങളിൽ ഗോമൂത്രം പത്തിരട്ടി വെള്ളം ചേർത്ത് നനയ്ക്കാം. ഇത് മുപ്പത് ദിവസത്തിലൊരിക്കലും. ഇല മുറിച്ചു കഴിഞ്ഞ ശേഷവും വേണ്ടിവരും. യാതൊരു വളപ്രയോഗവും നടത്താതെയും വിട്ടു വളപ്പിലെ ആവശ്യത്തിന് മാത്രം ഇല മതിയെങ്കിൽ മഴ മാത്രം ആശ്രയിച്ചു വളരും. തൊടിയുടെ അതിരു ചേർന്ന് കൃഷിചെയ്യുന്ന രീതി നിലവിലുണ്ട്.
വിളവെടുപ്പ്
മൂപ്പുകൂടിയ ചെടികൾ ഉദാഹരണത്തിന് മൂന്നു വർഷത്തിനു മേൽ പ്രായമുള്ള ചെടികളിൽ നിന്നും സിട്രോൾ ഘടകം ഏറിയ തൈലമാണ് ലഭിക്കുക. ഇതിന് ഔഷധ വീര്യം കൂടും. പക്ഷേ, മൊത്തം തൈലത്തിന്റെ അളവ് കുറയുമെന്നാണ് അനുഭവം, ആണ്ടിൽ പല ആവർത്തി ഇല മുറി ഉടുക്കാം. ഇത് വളർച്ചയുടെ തോത് നിരീക്ഷിച്ചു വേണമെന്നുമാത്രം. വിളവെടുപ്പ് കഴിഞ്ഞാൽ ജലസേചനവും മേൽവളവും തുടർച്ചയായി വിളവെടുക്കുന്ന വളപ്പുകളിൽ ഒഴിവാക്കാനാവില്ല
Share your comments