<
  1. Organic Farming

നാളികേരത്തിന്റെ ഉല്പാദന ചിലവ് 5 രൂപക്കും 10 രൂപക്കും ഇടയിലായാൽ കൃഷി സുസ്ഥിരവും ലാഭകരവും ആക്കാം

വീണ്ടും ഒരുമഴക്കാലം വന്നു ചേരുകയാണ്. കോവിഡിന്റെ രണ്ടാം ഘട്ടത്തിൽ ഏവരും കരുതലും ജാഗ്രതയുമായി മഹാമാരിയെയും പേമാരിയെയും എങ്ങനെ നിയന്ത്രണ വിധയമാക്കാം എന്ന് പരിശ്രമിച്ചു കൊണ്ടിരിക്കയാണ്.

Arun T
നാളികേരം
നാളികേരം

പുരയിടങ്ങളിലെ മഴക്കാല കാർഷിക മുൻകരുതലുകൾ. തെങ്ങ് (ഒന്നാം ഭാഗം) Precautions to be taken during rainy season (coconut - First Part)

വീണ്ടും ഒരുമഴക്കാലം വന്നു ചേരുകയാണ്. കോവിഡിന്റെ രണ്ടാം ഘട്ടത്തിൽ ഏവരും കരുതലും ജാഗ്രതയുമായി മഹാമാരിയെയും പേമാരിയെയും എങ്ങനെ നിയന്ത്രണ വിധയമാക്കാം എന്ന് പരിശ്രമിച്ചു കൊണ്ടിരിക്കയാണ്.

മഴയെ മാത്രം ആശ്രയിച്ചു കൊണ്ടുള്ള ഭൂരിഭാഗം കാർഷിക വിളകളുടെയും കാർഷിക മുറകൾ ഈ കാലഘട്ടത്തിൽ തന്നെയാണ് തുടങ്ങുന്നതും.

അതുകൊണ്ട് തന്നെ കൃത്യമായ മുന്നൊരുക്ക പ്രവർത്തനങ്ങൾ ഉണ്ടെങ്കിൽ മാത്രമെ ഗുണമേന്മയുള്ളതും വിഷരഹിതവുമായ കാർഷിക ഉല്ലന്നങ്ങൾ കൃഷിയിടത്തിൽ നിന്നും ഉല്പാദിപ്പിക്കാൻ സാധിക്കൂ.
കോവിഡ് കാലഘട്ടത്തിൽ കുടുംബാംഗങ്ങളെ മുഴുവൻ ഉപയോഗപ്പെടുത്തി കുടുംബകൃഷിയിലൂടെ ഓരോ പുരയിടത്തിലും എന്തൊക്കെയാണ് മുൻകരുതലുകൾ സ്വീകരിക്കേണ്ടത് എന്ന് പരിശോധിക്കാം

തെങ്ങ്

കേരളത്തിലെ ഏതു പുരയിടത്തിലും ഉളള പ്രധാന വിളയാണ് തെങ്ങ്.
ഇപ്പോഴും കേരളീയർ ഓരോ മഴക്കാലം വരുമ്പോഴും നല്ലയിനം തൈകൾ എവിടന്ന് ലഭിക്കും എന്ന് അന്വേഷിക്കുകയും ചെയ്യുന്നു. നിലവിലുള്ള തെങ്ങുകളുടെ ഉല്പാദനക്കുറവും കീടരോഗബാധ മൂലമുള്ള വിളനഷ്ടവും വീണ്ടും തൈകൾ നടാൻ കർഷകരെ നിർബന്ധിതരാക്കുന്നു എന്നതാണ് വാസ്തവം.

നിലവിലുള്ള വിളകളുടെ സംരക്ഷണം

കൃഷിയിടത്തിലെ അധികരിച്ച അമ്ലത, കുറഞ്ഞ ജൈവാംശം, സസ്യപോഷകമൂലകങ്ങളുടെ അഭാവം എന്നിവ നിലവിലുള്ള തോട്ടങ്ങളിലെ ഉല്പാദനക്കുറവിനും കീടരോഗബാധക്കും കാരണമാകുന്നു എന്ന വസ്തുത ഒട്ടുമിക്ക കർഷകരും അറിയാതെ പോവുകയും കൂടുതൽ പ്രാധാന്യം സസ്യസംരണത്തിനായി നൽകുകയും ചെയ്യുന്നു.

എന്നാൽ ഓരോ തെങ്ങിൽ നിന്നും 100 നാളികേരം എങ്കിലും ലഭിക്കുന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനമാണ് കർഷകർ ഏറ്റെടുക്കേണ്ടത്. അതായത് ഒരു നാളികേരത്തിന്റെ ഉല്പാദന ചിലവ് 5 രൂപക്കും 10 രൂപക്കും ഇടയിലാകണം . അത്തരത്തിൽ ലക്ഷ്യാധിഷ്ടിത കാർഷിക പരിചരണത്തിലൂടെ മാത്രമെ കൃഷി സുസ്ഥിരവും ലാഭകരവും ആക്കാൻ സാധിക്കൂ

മണ്ണിന്റെ ആരോഗ്യവും വിളകളുടെ ആരോഗ്യവും ഓരോവിളകളുടെയും വിവിധ വളർച്ച ഘട്ടങ്ങളിൽ എങ്ങനെ നിലനിർത്താം എന്ന കാര്യം മനസ്സിലാക്കിയാൽ തീരുന്നതേ ഉള്ളൂ ഇപ്പോൾ കാണുന്ന ഒട്ടുമിക്ക പ്രശ്നങ്ങളും.

കാലവർഷം കൂടുതലായി ലഭിക്കുന്ന പ്രദേശങ്ങളിൽ ഭൂരിഭാഗവും പുളിരസം കൂടിയ മണ്ണാണുള്ളത്. അത്തരം മണ്ണിൽ മണ്ണൊലിപ്പു മുഖേന മണ്ണിലെ ജൈവാംശം സസ്യ പോഷക മൂലകങ്ങളായ നൈട്രജൻ, പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം, സിങ്ക്, ബോറോൺ എന്നിവ ഉപരിതല മണ്ണിൽ നിന്നും നഷ്ടപ്പെടുകയും ഇരുമ്പ് അലുമിനിയം എന്നീ മൂലകങ്ങളുടെ ആധിക്യം ഉപരിതലത്തിൽ ഉണ്ടാകുക വഴി വേരുകളുടെ ശരിയായ വളർച്ചക്കും മണ്ണിൽ നിന്നും പോഷകങ്ങൾ ആഗിരണം ചെയുന്നതിന് തടസ്സമാകുകയും ചെയ്യുന്നു

മണ്ണിലെ പുളിരസം നിർവീര്യമാക്കാൻ കുമ്മായ വസ്തുക്കൾ കൂടിയേ തീരൂ. പുളിരസത്തിന്റെ തോതനുസരിച്ച് 500 ഗ്രാം മുതൽ 1.5 കി.ഗ്രാം വരെ ഒരു തെങ്ങിന് വേണ്ടി വരും. തെങ്ങ് ഒരു ദീർഘകാല വിളയായതിനാൽ ഡോളമൈറ്റ് ഈ അളവിൽ നൽകുന്നതാണ് കുമ്മായത്തെക്കാൾ ലാഭകരം.

കാലവർഷാരംഭത്തിൽ തന്നെ തെങ്ങിന് തടം എടുത്ത് (1.5 മ - 2 മീറ്റർ വിസ്താര രത്തിൽ ) ഒരു കി. ഗ്രാം ഡോളമൈറ്റ് നൽകണം. തെങ്ങിന്റെ കടഭാഗത്ത് ആഴത്തിൽ കിളച്ച് തടം എടുക്കേണ്ടുന്ന കാര്യമില്ല. എന്നാൽ കടഭാഗത്ത് നിന്ന് പുറത്തേക്ക് വരുമ്പോൾ ഒരടിയെങ്കിലും ആഴം വേണം താനും. കടഭാഗത്ത് നിന്നും രണ്ടടി വിട്ടതിന് ശേഷം ഡോളമൈറ്റ് നൽകണം . ഡോളമൈറ്റ് നൽകി മണ്ണുമായി കൂട്ടി കലർത്തുന്നത് മണ്ണിലെ അമ്ലത പെട്ടെന്ന് നിർവീര്യമാക്കുന്നതിന് സഹായകരമാകും. ഡോളമൈറ്റ് നൽകി തെങ്ങൊന്നിന് 25 കി.ഗ്രാം എങ്കിലും ചവർ പച്ചില എന്നിവ നൽകണം. ചവർ / പച്ചില ലഭ്യമല്ലെങ്കിൽ തടത്തിൽ 50-100 ഗ്രാം വരെ പയർവർഗ വിളകൾ വിതക്കാവുന്നതാണ്. പുഷ്പിക്കാറാകുമ്പോൾ (30 ദിവസങ്ങൾക്ക് ശേഷം) ഇവ പിഴുതെടുത്ത് തടത്തിൽ ചേർത്ത് മറ്റു വളങ്ങളും നൽകാം

പച്ചില വളം ആവശ്യത്തിന് ലഭ്യമാണെങ്കിൽ ഡോളമൈറ്റ് പ്രയോഗിച്ചതിന്‌ ശേഷം പച്ചില നൽകി 10 ദിവസത്തിന് ശേഷം 3 കി. ഗ്രാം വേപ്പിൻ പിണ്ണാക്ക്, 5 കി. ഗ്രാം കമ്പോസ്റ്റ് / ആല വളം, 750 ഗ്രാം രാജ് ഫോസ്, 300 ഗ്രാം യൂറിയ, 500 ഗ്രാം പൊട്ടാഷ് , 250 ഗ്രാം മഗ്നീഷ്യം, ചരൽ മണ്ണാണെങ്കിൽ 250 ഗ്രാം കറിയുപ്പ് എന്നിവ നൽകി തടം മൂടാവുന്നതാണ്

മഴയുടെ കാഠിന്യം കുറയുന്നതോടെ സപ്തംബർ-ഒക്ടോബർ മാസത്തിൽ വീണ്ടും 300 ഗ്രാം യൂറിയ, 500 ഗ്രാം പൊട്ടാഷ് , 250 ഗ്രാം മഗ്നീഷ്യം, 100 ഗ്രാം അയർ , ചരൽ മണ്ണാണെങ്കിൽ 250 ഗ്രാം കറിയുപ്പ് എന്നിവ നൽകണം

ഉല്പാദന ക്ഷമത കൂടിയതെങ്ങുകൾക്ക് ആനുപാതികമായി കൂടിയ അളവിൽ ഇവ വേണ്ടി വരും. അതുപോലെ ജലസേചന സൗകര്യമുള്ളവയ്ക്കും.

കൃത്യമായ മണ്ണ് പരിശോധനാ സേവനം ഉപയോഗപ്പെടുത്തുക വഴി വളങ്ങളുടെ കാര്യക്ഷമത ഒന്നുകൂടി മെച്ചപ്പെടുത്താം

മുന്നു വർഷം വരെ പ്രായമുള്ള തൈകൾക്ക് മുകളിൽ പറഞ്ഞ വളങ്ങളുടെ മൂന്നിൽ ഒരു ഭാഗം നൽകിയാൽ മതിയാകും.

സൂക്ഷ്മ കാലാവസ്ഥാ നിയന്ത്രണം / പരിസ്ഥിതി പരിവർത്തനവും രൂപകല്പനയും

നാരുവേരു പടലമുള്ള ദീർഘകാല വിളയായ തെങ്ങിന്റെ വേരുകൾ ഉപരിതലത്തിൽ നിന്നും പരമാവധി 1-2 മീറ്റർ ആഴം വരെയെ വളരുന്നുള്ളൂ. അതായത് തായ് വേരുപടല മുള്ള മാവ്, പ്ലാവ്, സപ്പോട്ട , പേര എന്നിവയെ അപേക്ഷിച് ഉപരിതല വേരുപടല മുള്ള വിളയാണ് ഈ കല്പവൃക്ഷം.

അതിനാൽ മഴയെ മാത്രം ആശയിച്ചു വളരുന്ന തെങ്ങിന് ഉല്പാദനവർദ്ധനവും സുസ്ഥിരതയും കൈവരിക്കണമെങ്കിൽ ഉപരിതല ജല സുലഭത ഉറപ്പു വരുത്തിയേ മതിയാകൂ.

ഏറ്റവും ലളിതമായ മണ്ണു ജല സംരക്ഷണപ്രവർത്തനമായ ഇടയിളക്കൽ പ്രവർത്തി പുരയിടങ്ങളിൽ തെങ്ങിൻ തോട്ടങ്ങളിൽ നിർബന്ധമായും നടപ്പിലാക്കണം.

ഇടവപ്പാതിക്കാലത്തെ കൊത്തും കിളയും മഴവെള്ളം ഭൂമിക്കടിയിലേക്ക് സുഗമമായി പോകുന്നതിനും തുലാവർഷം കഴിയുന്ന മുറക്ക് ഈ സ്ഥലം മണ്ണ് തട്ടി നിരത്തി മണ്ണുകൊണ്ടു തന്നെ പുതയിടുന്ന പരമ്പരാഗത കാർഷിക രീതികൾ (കർക്കിടക കൊത്ത് - തുലാ കൊത്ത് - പൂലടക്കൽ ) ഭൂമിക്കടിയിലേക്ക് പോയ ജലാംശത്തെ ഉപരിതലത്തിൽ പിടിച്ച് നിർത്തി ബാഷ്പീകരണ നഷ്ടം കുറക്കുകയും ഉപരിതല ജല സുലഭത ഉറപ്പു വരുത്തുകയും ചെയ്യും.

ഇതിന് പുറമെ സൂര്യപ്രകാശത്തിന്റെ ലഭ്യതക്കനുസരിച്ച് ഇടവിള കൃഷികളായി ഫലവർഗ്ഗ വിളകൾ, വാഴ, പൈനാപ്പിൾ, പച്ചക്കറികൾ, കിഴങ്ങുവർഗങ്ങൾ, ഇഞ്ചി, മഞ്ഞൾ തുടങ്ങിയ സുഗന്ധവിളകൾ എന്നിവയും കൃഷി ചെയ്യാം .

കൂടാതെ പച്ചില വള ലഭ്യത ഉറപ്പു വരുത്തുന്നതായി വൃക്ഷവിളകളും എളുപ്പത്തിൽ വളർത്താൻ പറ്റുന്ന പച്ചില വള വിളകളായ ശീമക്കൊന്നയും മറ്റു സസ്യങ്ങളുംഓരോ പുരയിടത്തിലും ഉറപ്പു വരുത്തുന്ന രീതിയിൽ പ്രാദേശിക അടിസ്ഥാനത്തിൽ കാലാവാധിഷ്ടിത പരിസ്ഥിതി പരിവർത്തനവും രൂപകല്പനയും വഴി സുസ്ഥിര പുരയിടങ്ങൾ വികസിപ്പിക്കാം

ഡോ.ജയരാജ് പി
കൃഷി വിജ്ഞാന കേന്ദ്രം
കണ്ണൂർ

English Summary: lower the expense of coconut production: more profit the farming

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds