പച്ച മാങ്ങ വിണ്ടുകീറുന്ന പ്രശ്‍നം വ്യത്യസ്ത കാരണങ്ങൾ കൊണ്ട് ഉണ്ടാകാറുണ്ട്.
1. ചില ഇനങ്ങളുടെ പ്രത്യേകത.
2. ഉയർന്ന ചൂടും തണുപ്പും മാറി മാറി യുള്ള കാലാവസ്ഥ.
3. സൂക്ഷ്മ മൂലകം ആയ ബോറോൺ ന്റെ കുറവ്.
ഇതിൽ ശക്തമായ മഴ മണ്ണിൽ ബോറോൺ കുറവിന് കാരണം ആകാറുണ്ട്.
പച്ചില വളങ്ങൾ, കമ്പോസ്റ്റ് എന്നിവയുടെ ശരിയായ ഉപയോഗം ഒരു പരിധി വരെ ബോറോൺ ന്റെ കുറവ് നികത്താറുണ്ട്.
വളരെ കുറഞ്ഞ അളവിൽ മതിയാകും എങ്കിലും ഇത്തരം സൂക്ഷ്മ മൂലകങ്ങളുടെ കുറവ് ഇത്തരം പ്രശ്നങ്ങൾക്ക് ഒരു പ്രധാന കാരണം ആകുന്നു.
Share your comments