
മാവ് എങ്ങനെ ഉയരം കുറച്ചു വളർത്താം? നമ്മുടെ പലരുടെയും സംശയം ആണിത്. ഞാൻ ഇതു നിങ്ങൾക്ക് ചിത്രങ്ങളിൽ കൂടെ പറഞ്ഞു തരാം. നിങ്ങളുടെ മാവിൻ തൈ വിത്ത് മുളപ്പിച്ചതോ, ഗ്രാഫ്റ്റോ, ബഡ്ഡോ എന്തുമായി കൊള്ളട്ടെ.
മാവിന്റെ തൈ ഒരു എഴുപത് സെന്റിമീറ്റർ കൂടുതൽ വളർത്തുക. ഇത്രയും വളർന്നു കഴിഞ്ഞാൽ ഈ തയ്യിനെ അമ്പതു സെന്റി മീറ്ററിൽ ചരിച്ചു കട്ട് ചെയ്യുക.
അതിൽ നിന്നും മുളച്ചു വരുന്ന ശാഖകളിൽ നിന്നും കരുത്തുള്ള മൂന്നെണ്ണം വളർന്നു വരുവാൻ അനുവദിക്കുക, വീണ്ടും അമ്പതു സെന്റിമീറ്റർ ആകുമ്പോൾ വീണ്ടും മുറിക്കുക, മൂന്നായി വളർത്തുക. വീണ്ടും കുറുകി വളർത്തണം എങ്കിൽ വീണ്ടും ഇതേ പ്രക്രിയ തുടരുക. കൂടുതൽ വിവരങ്ങൾ ചിത്രങ്ങൾ നോക്കിയാൽ നിങ്ങൾക്ക് മനസിലാകും.
കടപ്പാട് - നാടൻ മാവുകൾ Naadan Maavukal






Share your comments