<
  1. Organic Farming

മാർത്തോമ്മാ കോളേജിൽ ചെറുധാന്യങ്ങളുടെ വിളവെടുപ്പ് ഉത്സവം നടത്തി

ജഗൻസ് മില്ലറ്റ് ബാങ്കിന്റെ സഹകരണത്തോടെ മാർത്തോമാ കോളേജ് നാഷണൽ സർവീസ് സ്കീമും, ചേർന്ന് തിരുവല്ല മാർത്തോമ്മാ കോളേജിൽ അന്താരാഷ്ട്ര ചെറുധാന്യ വർഷ ആഘോഷങ്ങളുടെ ഭാഗമായി ആരംഭിച്ച മാതൃക കൃഷിതോട്ടത്തിന്റെ വിളവെടുപ്പ് റവ. ഫാദർ ഡോ. ജയൻ തോമസ് (വികാരി ജനറൽ Rtd) ഉദ്ഘാടനം നിർവ്വഹിച്ചു.

Arun T
millet
ജഗൻസ് മില്ലറ്റ് ബാങ്കിന്റെ സഹകരണത്തോടെ മാർത്തോമാ കോളേജ് നാഷണൽ സർവീസ് സ്കീമും, ചേർന്ന് തിരുവല്ല മാർത്തോമ്മാ കോളേജിൽ അന്താരാഷ്ട്ര ചെറുധാന്യ വർഷ ആഘോഷങ്ങളുടെ ഭാഗമായി ആരംഭിച്ച മാതൃക കൃഷിതോട്ടത്തിന്റെ വിളവെടുപ്പ് റവ. ഫാദർ ഡോ. ജയൻ തോമസ് (വികാരി ജനറൽ Rtd) ഉദ്ഘാടനം നിർവ്വഹിച്ചു

ജഗൻസ് മില്ലറ്റ് ബാങ്കിന്റെ സഹകരണത്തോടെ മാർത്തോമാ കോളേജ് നാഷണൽ സർവീസ് സ്കീമും, ചേർന്ന് തിരുവല്ല മാർത്തോമ്മാ കോളേജിൽ അന്താരാഷ്ട്ര ചെറുധാന്യ വർഷ ആഘോഷങ്ങളുടെ ഭാഗമായി ആരംഭിച്ച മാതൃക കൃഷിതോട്ടത്തിന്റെ വിളവെടുപ്പ്
റവ. ഫാദർ ഡോ. ജയൻ തോമസ് (വികാരി ജനറൽ Rtd) ഉദ്ഘാടനം നിർവ്വഹിച്ചു.

കോളേജ് പ്രിൻസിപ്പൽ ഡോ. വർഗീസ് മാത്യു, മുൻ പ്രിൻസിപ്പൽ ഡോ. എബ്രഹാം ജോർജ്, എൻ. എസ്സ്. എസ്സ് പ്രോഗ്രാം ഓഫീസർ ഡോ.ഐ. ജോൺ ബർലിൻ, ഡോ. പി. ജെ വർഗീസ്, പ്രശാന്ത് ജഗൻ, എൻ എസ്സ്. എസ്സ് വോളിന്റിയർമാർ എന്നിവർ പങ്കെടുത്തു.

ഐക്യരാഷ്ട്രസഭ 2023 അന്താരാഷ്ട്ര മില്ലറ്റ് വർഷമായി പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിൽ കോളേജിലെ നാഷണൽ സർവീസ് സ്കീം തിരുവല്ല ജഗൻസ് മില്ലറ്റ് ബാങ്കിന്റെ സഹകരണത്തോടെ യാണ് കൃഷി നടത്തിയത്. നാരുകളാൽ സമ്പന്നമായ ചാമ, തിന, മണിചോളം, വരഗ്, കൊറേലി, പനിവരഗ്, ബാജ്റ, റാഗി, കുതിരവാലി തുടങ്ങിയ ഒൻപതു ചെറുധാന്യങ്ങൾ ആണ് പത്ത് സെന്റിൽ ഒൻപതു പ്ലോട്ടുകളിലായി കൃഷി ചെയ്തിരിക്കുന്നത്.

English Summary: millet harvest done at Marthoma college

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds