1. Organic Farming

ലൈംഗികശക്തി വർദ്ധിപ്പിക്കുന്നതിനും നറുനീണ്ടി ഉത്തമമാണ്

രക്തശുദ്ധിക്കുള്ള ഔഷധങ്ങളിൽ പ്രധാനിയായ ഒന്നാണ് നറുനീണ്ടി

Arun T
നറുനീണ്ടി
നറുനീണ്ടി

രക്തശുദ്ധിക്കുള്ള ഔഷധങ്ങളിൽ പ്രധാനിയായ ഒന്നാണ് നറുനീണ്ടി. നറുനീണ്ടിയുടെ കിഴങ്ങുകളാണ് പ്രധാനമായും ഔഷധനിർമ്മാണത്തിന് ഉപയോഗിക്കുന്നത്. കിഴങ്ങുകൾക്ക് നല്ല ഗന്ധമുണ്ട്. രക്തവാതം, ത്വക്ക് രോഗങ്ങൾ, കുഷ്ഠം, സിഫിലിസ്, മൂത്രാശയരോഗങ്ങൾ എന്നിവയ്ക്കെല്ലാം പ്രതിവിധിയായി നറുനീണ്ടി ഉപയോഗിക്കാറുണ്ട്.

നറുനീണ്ടിയ്ക്ക് വിഷഹരശക്തിയുമുണ്ട്. കഫ-പിത്ത ദോഷങ്ങൾക്കും, ലൈംഗികശക്തി വർദ്ധിപ്പിക്കുന്നതിനും നറുനീണ്ടി ഉപയോഗിക്കാറുണ്ട്. നറുനീണ്ടി പാൽകഷായം വച്ച് രണ്ടു നേരം 25 മി. ലി. രണ്ടോ മൂന്നോ ദിവസം കഴിച്ചാൽ മൂത്രാശയരോഗങ്ങൾക്ക് ശമനം ലഭിക്കും. നറുനീണ്ടി വേര് ഉണക്കിപ്പൊടിച്ച് 3 ഗ്രാം വീതം രാവിലെയും വൈകീട്ടും കഴിക്കുകയോ കഷായം വച്ച് കഴിക്കുകയോ ചെയ്യുന്നത് ത്വക് രോഗങ്ങൾക്കും കുഷ്ഠം, സിഫിലിസ്, തേൾവിഷം തുടങ്ങിയവയ്ക്കും നല്ലതാണ്. എലി കടിച്ചുണ്ടാകുന്ന അസുഖങ്ങളുടെ ശമനത്തിനും നറുനീണ്ടി നല്ലതാണ്. സർബത്തുണ്ടാക്കുന്നതിനും നറുനീണ്ടി പ്രസിദ്ധമാണ്.

രൂപവിവരണവും ഇനങ്ങളും

പച്ചകലർന്ന ഇരുനീലനിറമുള്ള നേർത്ത വള്ളിയോടു കൂടിയ ഒരു ബഹുവർഷീയ സസ്യമാണ് നറുനീണ്ടി, ആയുർവേദത്തിൽ രണ്ടു തരം നറുനീണ്ടിയെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. 'ക്രസ്‌ന ' എന്ന കറുത്ത ഇനവും "ശ്വേത' എന്ന വെളുത്ത ഇനവും.

രാസഘടകങ്ങൾ

തണ്ടിൽ ഡെസിനിൻ എന്ന രാസപദാർത്ഥം അടങ്ങിയിട്ടുണ്ട്. വേരിൽ ബി-സിറ്റോസ്റ്റിറോൾ, 2-ഹൈഡ്രോക്സി-4-മീഥോക്സി ബെൻ സാൾ ഡിഹൈഡ്, എ അമൈറിൻ, ബി- ഹെക്സാടെ അകോർടെയിൻ, ലൂവിയോൾ ഒക്റ്റാ കോസോനേറ്റ്, ലൂവിയോൾ മുതലായവ അടങ്ങിയിട്ടുണ്ട്.

കാലാവസ്ഥയും മണ്ണും

നല്ല മഴ ലഭിക്കുന്ന ഉഷ്ണമേഖലാപ്രദേശങ്ങളിൽ കാണുന്ന ഒരു ഔഷധസസ്യമാണ് നറുനീണ്ടി. നല്ല വളക്കൂറും ഈർപ്പവുമുള്ള മണൽ മണ്ണാണ് ഇതിനു പറ്റിയത്.

പ്രവർദ്ധനം

വേര് മുറിച്ചു നട്ടാണ് തൈകളുണ്ടാക്കുന്നത്.

നടീലും വിളപരിചരണവും

3-5 സെ. മീ. നീളത്തിൽ മുറിച്ച് വേരുകൾ നേരിട്ട് കൃഷിസ്ഥലത്ത് തയ്യാറാക്കിയ തടങ്ങളിൽ നടാം. ഏകദേശം 50 x 20 സെ.മീ. അകലത്തിൽ വേണം നടുവാൻ, കൃഷിസ്ഥലം തയ്യാറാക്കുമ്പോൾ കാലിവളമോ കമ്പോസ്റ്റോ നന്നായി മണ്ണിൽ ഇട്ട് ഇളക്കിക്കൊടുക്കണം. ആവശ്യമെന്നു കണ്ടാൽ രാസവളവും നൽകാം. 3-4 ആഴ്ചകൾ കൊണ്ട് തൈകൾ മുളച്ചു തുടങ്ങും. നറുനീണ്ടി സാവധാനം വളരുന്ന സസ്യമാണ്. കൃഷിസ്ഥലത്ത് കളകൾ വളരാതെ നോക്കണം. തടത്തിൽ മണ്ണിളക്കി കയറ്റി കൊടുക്കുകയും വേണം.

വിളവെടുപ്പ്, സംസ്ക്കരണം, വിപണനം

ഇലകൾ മഞ്ഞനിറമായി കൊഴിഞ്ഞ് തണ്ടുകൾ വാടിത്തുടങ്ങുമ്പോൾ നറുനീണ്ടി വിളവെടുപ്പിന് പാകമാകും. തൂമ്പ ഉപയോഗിച്ച് മണ്ണിളക്കി കിഴങ്ങുകൾ ശേഖരിക്കാം. മണ്ണിൽ ഈർപ്പം ഉണ്ടെങ്കിൽ കിഴങ്ങ് ശേഖരിക്കൽ കൂടുതൽ എളുപ്പമാകും.

ശേഖരിച്ചെടുത്ത കിഴങ്ങുകൾ മണ്ണും മറ്റ് അവശിഷ്ടങ്ങളും കഴുകിക്കളഞ്ഞ് വെയിലിൽ ഉണക്കിയോ പച്ചയായിത്തന്നെയോ വിപണനം നടത്താവുന്നതാണ്.

English Summary: Naruneendi is best for sexual disorder

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds