ലക്ഷങ്ങളിൽ തുടങ്ങി കോടികൾ വരെ മുടക്കിയാണ് പലരും സംരംഭങ്ങൾ തുടങ്ങുന്നത്.
നിങ്ങളുടെ ബിസിനസിനെ ഉപഭോക്താവുമായി ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയാണ് ബ്രാൻഡ്. ഉപഭോക്താക്കൾ അവരുടെ മനസ്സിൽ ഓർത്തുവയ്ക്കുന്നത് നിങ്ങളുടെ ബ്രാൻഡിന്റെ പേരോ ചിഹ്നമോ ഒക്കെയാണ്. അതുകൊണ്ട് ആ പേരും ചിഹ്നവും കൂടെ നിങ്ങളുടെ ആസ്‌തിയിൽ ഉൾപ്പെടുത്താം. ഇതിനെ ബൗദ്ധിക സമ്പത്ത് (Intellectual Property) എന്നാണു വിശേഷിപ്പിക്കുക.
ഈ സമ്പത്തിനെ മറ്റാരും അനുകരിക്കുകയോ കൈക്കലാക്കുകയോ ചെയ്യാതിരിക്കാനാണ് സർക്കാർ സംവിധാനം വഴി അതു ട്രേഡ്‌മാർക്കായി റജിസ്റ്റർ ചെയ്യുന്നത്.
റജിസ്ട്രേഷൻ നിർബന്ധമുള്ള കാര്യമല്ല. പക്ഷേ, നിങ്ങളുടെ ബൗദ്ധിക സമ്പത്തിന്മേലുള്ള അവകാശം സ്ഥാപിച്ചെടുക്കാതിരുന്നാൽ എപ്പോഴും ഒരു അപകടസാധ്യത മുന്നിലുണ്ടാകും... നിങ്ങളുടെ ബ്രാൻഡിന്റെ പേരോ ചിഹ്നമോ മറ്റുള്ളവർ ഭാവിയിൽ ഉപയോഗിക്കുമ്പോൾ നിങ്ങൾ ഇത്രയുംകാലം മികച്ച രീതിയിൽ നടത്തിവന്ന ബിസിനസിന്റെ സൽപ്പേര് കൊണ്ടുള്ള നേട്ടം മറ്റുള്ളവർ പങ്കിട്ടെടുക്കുന്ന അവസ്ഥയുണ്ടാകും. അങ്ങനെയൊരു
അപകടസാധ്യത ഇല്ലാതാക്കാൻ ട്രേഡ്‌മാർക്ക് റജിസ്റ്റർ ചെയ്യുന്നതാണ് എന്തുകൊണ്ടും നല്ലത്.
Share your comments