1. News

വയനാട്ടിലെ കാപ്പി കർഷകർക്ക് ആഹ്ളാദം ; വയനാടൻ ബ്രാൻഡ് കാപ്പി എത്തുന്നു.

വയനാടിന് പുതുവർഷ സമ്മാനമായി സംസ്ഥാന സർക്കാരിന്റെ മലബാർ കോഫി പദ്ധതി. നൂറു ദിന കർമ്മ പദ്ധതിയിലാണ് മലബാർ കോഫി പദ്ധതിക്ക് എസ് പി വി ക്കു (സ്‌പെഷ്യൽ പർപ്പസ് വെഹിക്കിളിനു )രൂപം നൽകുന്നത് ഇതോടെ ജില്ലയിലെ 60000 ത്തോളം വരുന്ന കാപ്പികർഷകരുടെ സ്വപ്നമാണ്‌ പൂവണിയുന്നത് .

K B Bainda
മലബാർ കോഫി പദ്ധതിക്ക് എസ് പി വി
മലബാർ കോഫി പദ്ധതിക്ക് എസ് പി വി

കൽപ്പറ്റ: വയനാടിന് പുതുവർഷ സമ്മാനമായി സംസ്ഥാന സർക്കാരിന്റെ മലബാർ കോഫി പദ്ധതി. നൂറു ദിന കർമ്മ പദ്ധതിയിലാണ് മലബാർ കോഫി പദ്ധതിക്ക് എസ് പി വി ക്കു (സ്‌പെഷ്യൽ പർപ്പസ് വെഹിക്കിളിനു )രൂപം നൽകുന്നത് ഇതോടെ ജില്ലയിലെ 60000 ത്തോളം വരുന്ന കാപ്പികർഷകരുടെ സ്വപ്നമാണ്‌ പൂവണിയുന്നത്

വയനാട് ജില്ലയിലെ കാപ്പികർഷകരുടെ വരുമാനവും തൊഴിലും വർധിപ്പിക്കുന്ന മലബാർ കോഫീ പദ്ധതി കഴിഞ്ഞ ബജറ്റിലാണ് സർക്കാർ പ്രഖ്യാപിച്ചത് . കർഷകരിൽ നിന്നും കാപ്പി സംഭരിച്ചു പൊടിയാക്കി മലബാർ കോഫി എന്ന പേരിൽ ബ്രാൻഡ് ചെയ്ത് വിപണി യിലിറക്കാനാണ് സർക്കാർ പദ്ധതി. പദ്ധതിയുടെ ഭാഗമായി വാര്യാട് എസ്റ്റേറ്റ് ഏറ്റെടുത്തു കാർബൺ ന്യൂട്രൽ കോഫി പാർക്ക് തുടങ്ങാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

The government announced the Malabar Coffee project in the last budget to increase the income and employment of coffee farmers in Wayanad district. The government plans to procure coffee from farmers, powder it and market it under the brand name Malabar Coffee. Steps are in progress to take over the Waryad Estate and start a carbon neutral coffee park as part of the project.

നിലവിൽ കാപ്പി വിപണി നിയന്ത്രിക്കുന്നത് ബഹുരാഷ്ട്ര കുത്തകകളാണ് . സർക്കാർ കാപ്പി സംഭരിച്ചു ബ്രാൻഡ് ചെയ്തു വിപണിയിലിറക്കുന്നതോടെ കർഷകരുടെ വരുമാനം ഇരട്ടിയാകും.

ജില്ലയിലെ മുഖ്യ കൃഷി കാപ്പിയാണ്. രാജ്യത്തിന്റെ ആകെ കാപ്പി ഉത്പാദനത്തിൽ 22 ശതമാനം കേരളത്തിൽ നിന്നാണ്. ഇതിന്റെ തൊണ്ണൂറു ശതമാനവും വയനാട്ടിൽ നിന്നും. ജില്ലയിൽ 59972 കർഷകരുണ്ട്. ഇതിൽ 84.4 ശതമാനവും 2 ഹെക്ടറിൽ താഴെമാത്രം കൃഷിയുള്ള ചെറുകിട കർഷകരാണ്. 67770 ഹെക്ടറിൽ ജില്ലയിൽ കാപ്പി കൃഷി ചെയ്യുന്നു. 55500 മെട്രിക് ടണ്ണാണ് ശരാശരി ഉത്പാദനം.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :3 അടി വരെ നീളമുള്ള വള്ളി പയർ വിളയാൻ ഇതു പരീക്ഷിക്കൂ

English Summary: Coffee farmers in Wayanad happy; Wayanad brand coffee arrives.

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters