ആലുവയിലെ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ വിപുലമായ രീതിയിൽ ജൈവകൃഷിക്ക് തുടക്കമിടുന്നതിന്റെ ഭാഗമായി തൈ നടീൽ ഉദ്ഘാടനം യുസി കോളേജ് പ്രിൻസിപ്പൽ എം ഐ പുന്നൂസ് നിർവഹിച്ചു.
എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അജലേഷ് ബി നായർ ജൈവകൃഷി പദ്ധതിയെക്കുറിച്ച് ഒരു രൂപരേഖ സ്വാഗത പ്രസംഗത്തിൽ അവതരിപ്പിച്ചു.
ഉദ്ഘാടന പ്രസംഗത്തിൽ യുസി കോളേജ് പ്രിൻസിപ്പൽ എം ഐ പുന്നൂസ് പ്രകൃതി സംരക്ഷണ സംവിധാനങ്ങളിൽ കോളേജ് കാണിക്കുന്ന താൽപര്യത്തെക്കുറിച്ചും ഇതിൽ നാഷണൽ സർവീസ് സ്കീമിന്റെ പങ്കാളിത്തത്തെ കുറിച്ചും എടുത്തു പറഞ്ഞു.
കഴിഞ്ഞ ഡിസംബറിൽ നടന്ന ദേശീയ ജൈവകൃഷി സംഗമം യുസി കോളേജിലെ ചരിത്രത്തിൽ ഒരു പുത്തൻ അധ്യായം തുറക്കപ്പെട്ടു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് എല്ലാവരും ജൈവകൃഷിയിലേക്ക് എത്തിപ്പെടണം എന്ന ലക്ഷ്യത്തോടെയാണ് ഈ മഹത്തരമായ കർമ്മത്തിന് നാഷണൽ സർവീസ് സ്കീമിന്റെ സഹായത്തോടെ ഇവിടെ തുടക്കമിട്ടത്. മണ്ണിനെ സമ്പുഷ്ടമാക്കി പ്രകൃതിയെ സംരക്ഷിക്കാൻ ഉതകുന്ന ഒരു കാർഷിക പദ്ധതിയിലേക്ക് ജനങ്ങൾക്ക് ബോധവൽക്കരണം എന്നതിനപ്പുറം യുവതലമുറ യിലൂടെ കാർഷിക സംസ്കാരം വളർത്തിയെടുക്കുക എന്നത് ഈ ജൈവകൃഷി പ്രചാരണ പദ്ധതിയിൽ യുസി കോളേജ് ലക്ഷ്യം ഇടുന്നതായി അദ്ദേഹം പറഞ്ഞു.
ഓർഗാനിക് ഫാമിംഗ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് കെ പി ഇലിയാസ് ദേശീയ ജൈവ കർഷകസംഗമം നടത്താൻ കോളേജ് കാണിച്ച സന്നദ്ധതയിൽ നന്ദി പറയുകയും അതോടൊപ്പം യുവതലമുറയ്ക്ക് ഇടയിൽ ജൈവകൃഷി പ്രചാരണം നടത്താൻ കോളേജിലെ നാഷണൽ സർവീസ് സ്കീമിന്റെ സന്നദ്ധതയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ചു.
കേരള ജൈവ കർഷകസമിതി സെക്രട്ടറി സതീഷ് കുമാർ, ട്രഷറർ ബിജു ടി എ, കരുമാലൂർ കൃഷി ഓഫീസർ എൽസ ഗീൽസ്, ഒഎസ്എ വൈസ് പ്രസിഡന്റ് സജി ആർ, ഒഎസ്എ സെക്രട്ടറി അജിത് കുമാർ പി സി എന്നിവരുടെ സാന്നിധ്യം പ്രസ്തുത പരിപാടിക്ക് മിഴവേകി. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. ആശ ബേബി മാത്യൂസ് ജൈവകൃഷി തൈ നടീൽ സംരംഭത്തിൽ പങ്കെടുത്ത ഏവർക്കും നന്ദി പറഞ്ഞു.
Share your comments