ഇന്ത്യ, ചൈന, ഇന്തോനേഷ്യ, മ്യാന്‍മാര്‍, കമ്പോഡിയ, മാലിദ്വീപ്, മലേഷ്യ, മൗറീഷ്യസ്, മഡഗാസ്‌കര്‍, തായ്‍വാന്‍, ഫിലിപ്പീന്‍സ്, തായ്‌ലാന്റ്, വിയറ്റ്‌നാം, സൗത്ത് അമേരിക്ക, കരീബിയ എന്നിവിടങ്ങളിലാണ് നിലവില്‍ പച്ചോളി കൃഷി ചെയ്യുന്നത്. പുതിനയുടെ കുടുംബത്തില്‍പ്പെട്ട ചെറിയ കുറ്റിച്ചെടിയായി വളരുന്ന ചെടിയാണിത്. മൂന്നടി ഉയരത്തില്‍ വളരുന്ന ഈ ചെടിയില്‍ ചെറുതും മങ്ങിയ പിങ്കും വെളുപ്പും കലര്‍ന്ന നിറത്തിലുള്ളതുമായ പൂക്കളുണ്ടാകുന്നു. ഇതില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്ന എണ്ണയുടെ ഡിമാന്റ് കാരണം പല ഏഷ്യന്‍ രാജ്യങ്ങളും പച്ചോളിയുടെ കൃഷി ആരംഭിച്ചിട്ടുണ്ട്.
കമ്പ് മുറിച്ചുനട്ടാണ് പച്ചോളി തൈകൾ ഉണ്ടാക്കുന്നത്. 4-5 മുട്ടുകളുള്ളതും ഏകദേശം 15-20 സെ. മീ. നീളത്തിലുമുള്ള കമ്പുകളാണ് മുറിച്ചു നടേണ്ടത്. നല്ല ശക്തിയും വളർച്ചയുമുള്ള കമ്പുകളാണ് തൈകൾ ഉണ്ടാക്കാൻ മുറിച്ചെടുക്കേണ്ടത്. മുറിച്ച കമ്പുകളുടെ ചുവട്ടിലുള്ള മുട്ടുകളിലെ ഇലകൾ നീക്കം ചെയ്യണം. നടുന്നതിനു മുമ്പ് വേരുമുളയ്ക്കുന്നതിനുള്ള ഹോർമോണുകളായ IBA യോ AA യോ 500, 1000 അല്ലെങ്കിൽ 1500 ppm ലായനിയുണ്ടാക്കി അതിൽ മുക്കി വേണം കമ്പുകൾ നടാൻ.
നടീലും വിളപരിചണവും
കമ്പുകൾ 3-5 സെ. മീ. അകലത്തിൽ നഴ്സറി ബെഡ്ഡിലോ പോളിത്തീൻ ബാഗിലോ വേണം നടുവാൻ. ഏകദേശം 4-5 ആഴ്ചകൾക്കുശേഷം വേരുകൾ ഉണ്ടാകും. വേരെടുത്ത കമ്പുകൾ 8-10 ആഴ്ചകൾക്കുള്ളിൽ 40-60 സെ. മീ. അകലത്തിൽ വേണം നടുവാൻ. ഏകദേശം 5-6 ടൺ ജൈവ വളമോ ചാണകമോ ഏക്കറൊന്നിന് ഇട്ടുകൊടുക്കണം. കൂടാതെ പാക്യജനകം, ഭാവഹം, ക്ഷാരം ഇവ 10:20:20 കി. ഗ്രാം ഇട്ടുകൊടുക്കണം.
Share your comments