തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന വൈഗ 2023 ന്റെ പ്രദർശന പവിലിയിനിൽ ബ്രാൻഡഡ് പന്തളം ശർക്കര ഉള്ളത്. കേരള കാർഷിക വകുപ്പ് കൃഷിവകുപ്പിന്റെ കീഴിലുള്ള ഫാമുകളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ കേരള അഗ്രോ എന്ന ഒറ്റ ബ്രാൻഡിൽ വിപണനം ചെയ്യുന്നതിന്റെ ഒരു പ്രദർശനമാണ് വൈഗയിലെ കേരള അഗ്രോ സ്റ്റാളിലുള്ളത്.
കർഷകർക്ക് ഇരട്ടി വരുമാനം ഉണ്ടാകാനായി കർഷകരുടെ മൂല്യ വർദ്ധിത ഉത്പന്നങ്ങൾ ബ്രാൻഡ് ചെയ്ത് മികച്ച രീതിയിൽ പായ്ക്ക് ചെയ്ത് ഓൺലൈനായി വിൽക്കുന്നതിന്റെ തുടക്കമാണ് കേരള അഗ്രോബ്രാൻഡ്. ഇതിന് തുടക്കം എന്ന് ഉപരി കൃഷിവകുപ്പിന്റെ കീഴിലുള്ള ഫാമുകളിലെ മൂല്യ വർദ്ധിത ഉത്പന്നങ്ങൾ ബ്രാൻഡ് ചെയ്ത് പ്രദർശിപ്പിച്ചിരിക്കുകയാണ് ഇവിടെ.
കറുവപ്പട്ട, കുരുമുളക് തുടങ്ങിയ സുഗന്ധവ്യജ്ഞനങ്ങളും പഴങ്ങളിൽ നിന്നുള്ള വിവിധതരം സ്ക്കോശുകൾ, ഔഷധ ചെടികളുടെ തൈകൾ, വിവിധതരം ജൈവവളങ്ങളും ജൈവ കീടനാശിനികളും ഇവിടെ ബ്രാൻഡ് ചെയ്ത് ഓൺലൈൻ വിൽപ്പനയ്ക്കായി തയ്യാറായിരിക്കുകയാണ്. ഇതുകൂടാതെ വിവിധ അലങ്കാര ചെടികളും ഓൺലൈൻ വില്പനയ്ക്ക് തയ്യാറായി ഇരിപ്പുണ്ട്.
കർഷകരുടെ ഉന്നമനത്തിനായി കേരള സർക്കാർ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ ബ്രാൻഡ് ചെയ്ത് കേരളഅഗ്രോ എന്ന ഒറ്റ ബ്രാൻഡിൽ ഓൺലൈൻ വില്പനയ്ക്ക് തയ്യാറെടുക്കുന്നത് കാർഷിക രംഗത്ത് വലിയൊരു മാറ്റം തന്നെ ഉണ്ടാക്കുമെന്ന് ഡയറക്ടർ ഓഫ് ഫാംസ് വീണാറാണി.ആർ പറഞ്ഞു.
ഉൽപ്പന്നങ്ങൾ നശിച്ചു പോകാതെ മികച്ച വില ലഭിക്കാൻ സർക്കാറിന്റെ ഈ പദ്ധതി കർഷകർക്ക് വലിയൊരു അനുഗ്രഹമാണ്.
Share your comments