മണ്ണിൽ ധാരാളം ഫോസ്ഫറസ് ഉണ്ടെങ്കിലും അവ ഫോറ്റുകളായി രൂപാന്തരപ്പെട്ടിരിക്കുന്നതിനാൽ ചെടികൾക്ക് ലഭ്യമാകാതെ വരുന്നു. സസ്യവളർച്ച വളരെ ആവശ്യമായ ഫോസ്ഫറസ് ലഭ്യത ഉറപ്പുവരുത്തുവാനും ഫോസ്ഫേറ്റുകളെ ലയിപ്പിച്ച് മണ്ണിൽ ഫോസറസ് ലഭ്യത വർദ്ധിപ്പിക്കുവാനുമായി അതിനുപയുക്തമായ ബാക്ടീരിയകളെയും ഫംഗസുകളെയും ഉപയോഗിക്കാവുന്നതാണ്. വിത്തിൽ പുരട്ടിയും മണ്ണിൽ നേരിട്ടും, കമ്പോസ്റ്റിൽ കൂടിയും മണ്ണിൽ നേരിട്ടും, കമ്പോസ്റ്റിൽ കൂടിയും ഇവയെ മണ്ണിൽ എത്തിക്കാനാകും.
ഫോസ്ഫോ ബാക്ടീരിയ
ഇത്തരം ബാക്ടീരിയകൾക്ക് മണ്ണിൽ അടങ്ങിയിരിക്കുന്ന ഫോസ്ഫേറ്റിനെ ചെടികൾക്കു വലിച്ചെടുക്കാവുന്ന രൂപത്തിലാക്കി നൽകാൻ കഴിയും. കേരളത്തിലെ മണ്ണിൽ അമ്ലത കൂടിയിരിക്കുന്നതിനാൽ ചെടികൾക്ക് ഇവ പലപ്പോഴും നേരിട്ട് വലിച്ചെടുക്കാൻ കവിയാറില്ല. ഈ പ്രശ്നം പരിഹരിക്കുന്നതിനായി ഫോസ്ഫറസ്, ബാക്ടീരിയ കൾച്ചർ, വിത്തിൽ പുരട്ടിയോ, തൈകളുടെ വേര് ലായനിയിൽ മുക്കിയോ, നേരിട്ട് മണ്ണിൽ ചേർത്തോ നൽകാം.
വിത്തിൽ പുരട്ടിയുള്ള ഉപയോഗം: 250 ഗ്രാം പൊടിരൂപത്തിൽ ലഭിക്കുന്ന ഫോസ്ഫോ ബാക്ടീരിയ 150-200 മി.ലി. കഞ്ഞിവെള്ളത്തിൽ കലക്കി വിത്ത് 30 മിനിട്ട് മുക്കി വയ്ക്കുക. വിത്ത് പുറത്തെടുത്ത് തണലിൽ ഉണക്കി നടാൻ ഉപയോഗിക്കാവുന്നതാണ്.
നഴ്സറിയിൽ ഉപയോഗിക്കുന്ന രീതി: പറിച്ചുനടുന്ന വിളകൾക്ക് നേഴ്സറി തയ്യാറാക്കുമ്പോൾ ചാണകവുമായി കലർത്തി താവാരണയിൽ ഇടുക. ഏക്കർ സ്ഥലത്തേക്ക് ആവശ്യമായ നഴ്സറിയിൽ 800 ഗ്രാം പൊടി മതിയാകും.
തൈകൾ മുക്കുന്ന വിധം: തൈകൾ, പൊടികലക്കിയ ലായനിയിൽ മുക്കി 5-10 മിനിട്ടുകൾ വച്ചതിനു ശേഷം നടുക. ബാക്കി ലായനി തൈകളുടെ ചുവട്ടിൽ ഒഴിക്കുക. പറമ്പിൽ മൊത്തമായോ, ചെടികളുടെ ചുവട്ടിലോ ഇട്ടു കൊടുക്കുമ്പോൾ ചാണകവുമായി കലർത്തി ഉപയോഗിക്കുക.
Share your comments