<
  1. Organic Farming

പന്നിശല്യത്തെ അതിജീവിച്ച വീട്ടമ്മയുടെ കിഴങ്ങ്കൃഷികൾ ശ്രദ്ധേയമാകുന്നു

വീട്ടാവശ്യത്തിനായ് പുരയിടത്തിൽ നട്ട ചേനയും, ചേമ്പും കൂർക്കയുമൊക്കെ ഒന്നൊഴിയാതെ കാട്ടുപന്നികൾ തരിപ്പണമാക്കി ഒടുവിൽ നിവൃത്തിയില്ലാതെയാണ് , പാലക്കാട് ജില്ലയിലെ മുണ്ട്രക്കോട് വെട്ടിക്കാട്ടുപറമ്പിൽ പ്രിത. പരിക്ഷണാർത്ഥം കൃഷി ചാക്കിലേക്ക്. വഴി മാറ്റിയത് കൃഷി വിജയകരമായതോടെ.. സംഗതി ഏറ്റു. കഴിഞ്ഞ നാലുവർഷമായ് തുടരുന്ന കൃഷി അനുഭവത്തിൽ ചാക്കിലെ കൃഷി പന്നികൾ, പിന്നീട് നശിപ്പിച്ചിട്ടില്ലെന്നാണ് പ്രീത സാക്ഷ്യപ്പെടുത്തുന്നത്.

Arun T
ചാക്കിലെ കൃഷി പന്നികൾ, പിന്നീട് നശിപ്പിച്ചിട്ടില്ലെന്നാണ് പ്രീത
ചാക്കിലെ കൃഷി പന്നികൾ, പിന്നീട് നശിപ്പിച്ചിട്ടില്ലെന്നാണ് പ്രീത

ഗിരീഷ് അയിലക്കാട്
അഗ്രിക്കൾച്ചർ അസിസ്റ്റൻറ്
കൃഷിഭവൻ
ആനക്കര

വീട്ടാവശ്യത്തിനായ് പുരയിടത്തിൽ നട്ട ചേനയും, ചേമ്പും കൂർക്കയുമൊക്കെ ഒന്നൊഴിയാതെ കാട്ടുപന്നികൾ തരിപ്പണമാക്കി

ഒടുവിൽ നിവൃത്തിയില്ലാതെയാണ് , പാലക്കാട് ജില്ലയിലെ മുണ്ട്രക്കോട് വെട്ടിക്കാട്ടുപറമ്പിൽ പ്രിത. പരിക്ഷണാർത്ഥം കൃഷി ചാക്കിലേക്ക്. വഴി മാറ്റിയത്

Use of growbag helped a housewife get relieved from Wild pig attack

കൃഷി വിജയകരമായതോടെ. സംഗതി ഏറ്റു. കഴിഞ്ഞ നാലുവർഷമായ് തുടരുന്ന കൃഷി അനുഭവത്തിൽ ചാക്കിലെ കൃഷി പന്നികൾ, പിന്നീട് നശിപ്പിച്ചിട്ടില്ലെന്നാണ് പ്രീത സാക്ഷ്യപ്പെടുത്തുന്നത്.

മാത്രമല്ല നല്കുന്ന ജൈവ വളങ്ങളൊക്കെ വിളക്ക് കൃത്യമായ് ലഭിക്കുന്നതിനാൽ നിലത്ത് നടുന്നതിനേക്കാൾ കൂടുതൽ മെച്ചപ്പെട്ട വിളവും ചാക്ക് കൃഷിയിലൂടെ ലഭ്യമാകുന്നുണ്ട്. കുറഞ്ഞ പണി ചെലവുകളും ,സമയലാഭങ്ങളുമൊക്കെ കൃഷിയുടെ മെച്ചങ്ങളാണ്..

കാട്ടുപന്നി ശല്യം മൂലം സ്ഥലം തരിശിട്ടിരിക്കുന്നവർക്ക് ഒരു പക്ഷെ മാതൃകയാക്കാവുന്ന പ്രവർത്തനമാണിത്

ഇഞ്ചിയും, മഞ്ഞളും പൊതുവെ പന്നികൾ നശിപ്പിക്കില്ലെങ്കിലും. കിഴങ്ങ് കൃഷികളുടെ വിളവ് കൂടിയതോടെ ഇഞ്ചിയും, മഞ്ഞളും പതുക്കെ ഗ്രോബാഗിലും, കവറുകളിലുമാക്കി.വിളവ് പതിവിൽ കൂടുതലായ്..

ഗ്രോബാഗിൽ കൃത്യമായ് 1:1:1 അനുപാതത്തിൽ മണ്ണും, ചാണകപ്പൊടിയും, ചകിരികമ്പോസ്റ്റും ചേർത്ത് നിറച്ചാണ് കൃഷി. കുറെശെ വേപ്പിൻ പിണ്ണാക്കും, എല്ല് പൊടിയും ചേർത്ത് കൊടുക്കും.

ഇതിനോടകം ഇവർ നൂറോളം കവറുകളിൽ ഇഞ്ചിയും, മഞ്ഞളും വിളവിറക്കി കഴിഞ്ഞു.ഇനിയും പ്രവർത്തനം തുടർന്ന് കൊണ്ടിരിക്കുകയാണ്.

വീട്ടിലിരുന്നുള്ള ടൈലറിംഗ് ജോലികൾക്കിടയിലെ ഇടവേളകൾ പ്രയോജനപ്പെടുത്തി കൃഷി ചെയ്യുന്ന പ്രീതക്ക്, മികച്ചൊരു അടുക്കളത്തോട്ടവുമുണ്ട്. അടുക്കളതോട്ടത്തിലെ വൈവിധ്യ മുളകിനങ്ങളുടെ ശേഖരവും ശ്രദ്ധേയമാണ്.

അമ്മ സരോജിനിയും, മകൻ റോഷനും, രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനിയായ കൃഷ്ണേന്ദുവും പ്രിതയുടെ കാർഷിക പ്രവർത്തനങ്ങൾക്ക് പിന്തുണ നല്കുന്നു.

Phone - 9745632828

അനുബന്ധ വാർത്തകൾ

കിഴങ്ങിൽ നിന്ന് പഞ്ചസാര : ഷുഗര്‍ ബീറ്റ് കൃഷി

 

English Summary: pig attack overcome housewife

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds