
4 മാസം മുൻപ് തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന Qore3 Innovations എന്ന സ്ഥാപനം (Startup recognition from govt of india ) സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ പോളിഹൗസ് കർഷക കൂടിയായ Dr. കനക പ്രതാപിന്റെ നിർദ്ദേശപ്രകാരം തൃശൂർ മണ്ണൂത്തിയിൽ സ്വന്തം സ്ഥലത് നിർമിച്ചു നൽകി.

കേരളത്തിൽ നിരവധി പോളിഹൗസുകൾ പരാചയപെട്ടുകിടക്കുന്ന സാഹചര്യത്തിൽ കർഷകർക്കായി കൃഷിയുടെ തുടക്കം മുതൽ വിളവെടുപ്പുവരെ Q3 യുടെ നിർദേശപ്രകാരം മാത്രം എന്ന എഗ്രിമെന്റോട് കൂടി കൃഷി ചെയ്തു നൽകി.

ഇപ്പോൾ 3 മാസം പിന്നിട്ടപ്പോൾ പോളിഹൗസിലെ പയർ , സാലഡ് കുക്കുമ്പർ എന്നിവയുടെ വിളവെടുപ്പാണ്. ആരെയും അമ്പരപ്പിക്കുന്ന രീതിയിൽ കുലകുത്തി കിടക്കുന്ന വിഷരഹിത പയറുകൾ , സാലഡ് കുക്കുമ്പർ എന്നിവ ആവശ്യക്കാർക്ക് എത്തിച്ചു നൽകുന്നു.

കേരളത്തിൽ പരാചയപെട്ടുകിടക്കുന്ന ഹരിത ഗൃഹങ്ങൾ കർഷകരുടെ ആവശ്യപ്രകാരം പുതുക്കി പണിത് അതിൽ നിരവധി ഓർഗാനിക് ബാക്ടീരിയകളെ നിക്ഷേപിച്ചു. ബെഡ് പ്രിപറേഷൻ നടത്തി , ജലസേചനത്തിനായി സാങ്കേതിക വിദ്യയിൽ ഡ്രിപ്പ് ഇറിഗേഷൻ , വിളകൾക്ക് പടന്നു കയറാൻ ക്രീപ്പർ നെറ്റ് , കള പിടിക്കാതിരിക്കാനും , വെയിലിൽ നിന്നും മണ്ണിനെ സംരക്ഷിക്കാനും മൾച്ചിങ് ഷീറ്റ് വിരിച്ചു.
അതിൽ ഗുണനിലവാരം ഉറപ്പുവരുത്തിയ വിത്തുകൾ / തൈകൾ നിക്ഷേപിച്ചു തുടക്കം മുതൽ 3 മാസം വരെ നൽകാനുള്ള ഡെയിലി ഫെർട്ടിലൈസർ , മൈക്രോ ന്യൂട്രിയന്റ്സ് എന്നിവ നൽകി കർഷകന് ട്രെയിനിങ് നൽകുന്നു. ആഴ്ചതോറും മുടക്കം വരാതെ ഉള്ള നിർദേശങ്ങൾ കർഷകന് കേരളത്തിൽ അറിയപ്പെടുന്ന ടെക്നിക്കൽ ടീമുമായി കൃഷി കാര്യങ്ങൾ ചർച്ചചെയ്യാനുള്ള അവസരം നൽകുന്നു. കൂടാതെ കർഷകരുടെ കൃഷിസ്ഥലങ്ങൾ നേരിട്ട് കണ്ട് മനസിലാക്കുകയും ചെയ്യുന്നു .

പുതുതലമുറയ്ക്ക് കൃഷി എന്താണ് എന്നും പരാചയപെടാതെ സാങ്കേതിക വിദ്യയിൽ എങ്ങനെ കൃഷി ചെയ്യണമെന്നും, കർഷകർ ഉല്പാദിപ്പിക്കുന്ന വിളകൾ ശെരിയായ ഗുണനിലവാരം ഉറപ്പാക്കി നല്ല വിലയിൽ വയ്ക്കുന്നതിനും ഇ സ്റ്റാർട്ടപ്പ് കമ്പനി സഹായിക്കുന്നു.
കേരളത്തിലെ നിരവധി കർഷകരുടെ ആവശ്യപ്രകാരം സാങ്കേതിക വിദ്യയിൽ പച്ചക്കറി കൃഷി ( പോളിഹൗസ് , മിനി പോളിഹൗസ് , മഴമറ ) , അക്വാപോണിക്സ് മത്സ്യകൃഷി ( RAS , NFT ) ഹൈഡ്രോപോണിക്സ് , ഹൈ ടെക് കൂൺ കൃഷി , ഹൈ ടെക് ആടുവളർത്തൽ എന്നിവ ചെയ്തുനൽകുന്നു, കൂടാതെ പ്രോജെക്ടിൽ താല്പര്യമുള്ള കർഷകർക്ക് ഹൈ ടെക് കൃഷി ചെയ്തിരിക്കുന്ന കർഷകരുമായി നേരിൽ ചർച്ചകൾ നടത്താനുള്ള അവസരവും ഇവരുടെ പ്രതേകതയാണ് , 2021 അവസാനതോടുകൂടി കേരളത്തിൽ കുറച്ചു ജില്ലയിലെങ്കിലും കൃഷിയിൽ സ്വയംപര്യാപ്തത എന്നലക്ഷ്യത്തെ ഇവർ പ്രവർത്തിക്കുന്നു .
വിശദവിവരങ്ങൾക്ക് :
Share your comments