ന്യൂനമർദ്ദ പാത്തിയുടെ ഫലമായി സംസ്ഥാനത്ത് മഴ തുടരാൻ സാധ്യത. ഇതിൻറെ ഫലമായി വിളകളിൽ ധാരാളം രോഗങ്ങൾ വ്യാപകമാകുന്നു. മഴക്കാലത്ത് വിളകളിൽ ഉണ്ടാകുന്ന രോഗ സാധ്യതകളും പ്രതിരോധമാർഗങ്ങളും ചുവടെ നൽകുന്നു.
കശുമാവ്
കശുമാവിൽ മഴക്കാല സമയമായതിനാൽ പിങ്ക് രോഗം വ്യാപകമാകുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാൻ ഒരു ശതമാനം വീര്യമുള്ള ബോർഡോമിശ്രിതം സ്പ്രേ ചെയ്യുകയാണ് ഉത്തമ വഴി.
ബന്ധപ്പെട്ട വാർത്തകൾ : കശുമാവ് കൃഷിയിലെ കീടരോഗ സാധ്യതകൾ
ഇഞ്ചി കൃഷി
ഇഞ്ചിയിൽ മഴക്കാല രോഗമായ മൂടുചീയൽ നിയന്ത്രിക്കാൻ സ്യൂഡോമോണസ് അല്ലെങ്കിൽ പി ജി പി ആർ 11, 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന കണക്കിന് സ്പ്രേ ചെയ്യുകയും തടത്തിൽ കുതിർക്കുകയും ചെയ്യുക.
കവുങ്ങ്
കവുങ്ങ് കൃഷിയിൽ ഈ സമയത്ത് കൂമ്പുചീയൽ, മഹാളി തുടങ്ങിയ രോഗങ്ങൾ കാണപ്പെടുന്നു. ഇത് നിയന്ത്രിക്കാൻ ഒരു ശതമാനം ബോർഡോ മിശ്രിതം സ്പ്രേ ചെയ്യുകയാണ് നല്ലത്.
ബന്ധപ്പെട്ട വാർത്തകൾ : കവുങ്ങ് അഥവാ അടയ്ക്കാമരം കൃഷി ചെയ്യാം. വലിയ ചിലവില്ലാതെ
നെൽകൃഷി
നെൽകൃഷിയിൽ പോള രോഗം, പോള അഴുകൽ രോഗം തുടങ്ങിയവ നിയന്ത്രിക്കാൻ നടീലോ വിതയോ കഴിഞ്ഞു ഒരു മാസം കഴിയുന്നതോടെ സ്യൂഡോമോണസ് കൾച്ചർ 20 ഗ്രാം അല്ലെങ്കിൽ പി ജി പി ആർ മിക്സ്- 2 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന കണക്കിൽ ഈ മാസം സ്പ്രെ ചെയ്താൽ മതി.
തെങ്ങ് കൃഷി
തെങ്ങുകൃഷിയിൽ മഹാളി,കൂമ്പുചീയൽ, ഓലചീയൽ തുടങ്ങിയ രോഗങ്ങൾ കാണപ്പെടുന്നു. ഇത് നിയന്ത്രിക്കാൻ ഡൈത്തേൻ എം -45 എന്ന കുമിൾനാശിനി 4 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന കണക്കിന് സ്പ്രേ ചെയ്യുക.
Rainfall is likely to continue in the state as a result of low pressure path. As a result, many diseases are prevalent in crops.
ജാതി കൃഷി
ജാതി കൃഷിയിൽ കൊമ്പുണക്കം, ഇലപ്പുള്ളി രോഗം തുടങ്ങിയവ നിയന്ത്രിക്കുവാൻ ഒരു ശതമാനം ബോർഡോ മിശ്രിതം സ്പ്രേ ചെയ്താൽ മതി.
കുരുമുളക്
കുരുമുളകിൽ കാണപ്പെടുന്ന ദ്രുതവാട്ടം ആന്ത്രാക്നോസ് തുടങ്ങിയവ നിയന്ത്രിക്കാൻ തണൽ മരങ്ങളുടെ ചില്ലകൾ മുറിച്ച് കൂടുതൽ സൂര്യപ്രകാശം കൊടികളിൽ വീഴാൻ അനുവദിക്കുക. മെയ് മാസം അവസാനം ഓരോ ചുവടിനും രണ്ട് കിലോ വീതം വേപ്പിൻപിണ്ണാക്ക് ചേർക്കുന്നത് മികച്ചതാണ് രോഗങ്ങളെ പ്രതിരോധിക്കുവാൻ ട്രൈക്കോഡർമ സമ്പുഷ്ടീകരിച്ച കാലിവളം + വേപ്പിൻ പിണ്ണാക്ക് മിശ്രിതം ഓരോ കൊടിക്കും രണ്ട് കിലോ വീതം ഈ മാസം ചേർക്കണം.
ഏലം കൃഷി
ഈ കൃഷിയിൽ കാണപ്പെടുന്ന കായ് അഴുകൽ, ഇലകരിച്ചിൽ തുടങ്ങിയ രോഗങ്ങൾ അകറ്റുവാൻ 100 ഗ്രാം മൈക്കോറൈസയും 50 ഗ്രാം ട്രൈക്കോഡർമ കൾച്ചറും ഓരോ ചെടിയും ചേർക്കണം.
കാപ്പി കൃഷി
കാപ്പി കൃഷിയിൽ കണ്ടുവരുന്ന മഴക്കാല രോഗമായ ലീഫ് റെസ്റ്റ് ഇല്ലാതാക്കുവാൻ 0.5 ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം ഉപയോഗിച്ചാൽ മതി.
ബന്ധപ്പെട്ട വാർത്തകൾ : ഏലം പൂക്കുന്ന ഹൈറേഞ്ച്
Share your comments