<
  1. Organic Farming

വംശവർധനവ് നടത്തുന്നതിൽ പുത്തരിച്ചുണ്ടയ്ക്കുള്ള കഴിവ് മറ്റുപല വിള സസ്യങ്ങളെയും വെല്ലുന്നതാണ്

സൊളാനേസീ സസ്യകുടുംബത്തിലെ സൊളാനം ഇൻഡിക്കം എന്ന ഒരു കുറ്റിച്ചെടിയാണിത്. ഇംഗ്ലീഷിൽ "ഇൻഡ്യൻ നൈറ്റ് ഷേഡ്' എന്നാണ് വിളിക്കുന്നത്.

Arun T
പുത്തരിച്ചുണ്ട
പുത്തരിച്ചുണ്ട

സൊളാനേസീ സസ്യകുടുംബത്തിലെ സൊളാനം ഇൻഡിക്കം എന്ന ഒരു കുറ്റിച്ചെടിയാണിത്. ഇംഗ്ലീഷിൽ "ഇൻഡ്യൻ നൈറ്റ് ഷേഡ്' എന്നാണ് വിളിക്കുന്നത്. കുറ്റിക്കാടുകളിലും ഊഷരഭൂമിയിലും അതിവേഗം വളരുന്ന നിറയെ മുള്ളുകളുള്ള കുറ്റിച്ചെടിയാണിത്. 12-2 മീറ്റർ വരെ ഉയരത്തിൽ ശാഖോപശാഖകളായി വളരുന്ന ഒരു ഔഷധി കൂടിയാണ് പുത്തരിച്ചുണ്ട. ശ്വാസകോശരോഗങ്ങൾക്ക് ഉത്തമം.

നല്ലൊരു വേദനസംഹാരി. കഫകോപം കൊണ്ട് ശ്വാസംതടയുന്ന മൃതപ്രായരായ മനുഷ്യാത്മാക്കൾക്കും സാന്ത്വനമേകാൻ പുത്തരിച്ചുണ്ട വേരുചേർത്ത കഷായത്തിന് കഴിയും. സ്വസ്ഥൻമാർക്കും ചെറുപ്പക്കാർക്കും മധ്യപ്രായം കഴിഞ്ഞവർക്കും ലൈംഗിക ഉത്തേജനത്തിനും പുത്തരിച്ചുണ്ടയുടെ ഫലങ്ങൾ തേടിയെത്തുന്ന ഒട്ടനവധി ഔഷധനിർമാതാക്കളുണ്ട്. ചൂണ്ടപോലെ കൂർത്തു വളഞ്ഞ മുള്ളുകളുള്ള പുത്തരിച്ചുണ്ടയിൽ രോഗശാന്തിക്കു വേണ്ട ജീവനൗഷധങ്ങളും അടങ്ങിയിരിക്കുന്നു. ഇളം കായ്കൾ ഉപ്പേരി, കൊണ്ടാട്ടം എന്നിവയുണ്ടാക്കാൻ അത്യുത്തമമാണ്.

കൃഷിരീതി

പുത്തരിച്ചുണ്ട് ഇക്കാലമത്രയും ഒരു കാട്ടുമുൾച്ചെടിയായി പാടത്തും പറമ്പിലും ഊഷരഭൂമിയിലും വളർന്നിരുന്നതാണ്. ബഹുവർഷിയാണ് ചുണ്ട

മണ്ണും കാലാവസ്ഥയും

പ്രത്യേകമായി പുത്തരിച്ചുണ്ട വളർത്താൻ മണ്ണിന്റെ തരമോ രീതിയോ ഒന്നും നോക്കേണ്ടതില്ല. എല്ലാത്തരം മണ്ണിലും വളരും. അൽപ്പം ഈർപ്പവും നല്ല സൂര്യപ്രകാശവും ലഭ്യമായാൽ ഏതുമണ്ണും നന്ന്. ജൈവവളക്കൂറുള്ള പ്രദേശങ്ങളിൽ കായികവളർച്ചയും കായുടെ ഉൽപ്പാദനവും വേരു വ്യാപ്തിയും വർധിക്കും.

വിത്ത് - വംശവർധനവ്

സമീപത്തെങ്ങാനും ചെറുചുണ്ട വളരുന്നുണ്ടെങ്കിൽ താനേ മുളയ്ക്കുന്ന സസ്യമാണ് ചുണ്ട. വർഷം മുഴുവനും പൂവും കായുമായി വളർച്ചയും വംശവർധനവും തുടരുന്ന ചൂണ്ട നവംബർ മുതൽ ജനുവരി- ഫെബ്രുവരി മാസങ്ങളിൽ ധാരാളം കായ്കൾ കുലകളായി ഉൽപ്പാദിപ്പിക്കുന്നു. ഇവ പഴുത്തു പാകമാകുമ്പോൾ മഞ്ഞയോ ഇളം ഓറഞ്ചുനിറമോ ആകുന്നു. മാംസളമായ ഭാഗത്തിന്റെയും ഉരുണ്ട് ഗോലിപോലെ ചുമന്നതോ ഓറഞ്ചു നിറത്തിലുള്ളതോ ആയ ഫലങ്ങൾ പക്ഷികൾക്ക് പഥ്യമാണ്. പക്ഷികളാണ്. വിത്തുവിതരണക്കാർ. ഇത് പ്രകൃതിദത്തമായ വിത്തു വിതരണ ശൈലി. കൂടാതെ ഒരു പ്രാവശ്യം ഒരു വളപ്പിൽ വന്നെത്തിയാൽ പിന്നെ സ്വയം വംശവർധനവ് നടത്തുന്നതിൽ പുത്തരിച്ചുണ്ടയ്ക്കുള്ള കഴിവ് മറ്റുപല വിളസസ്യങ്ങളെയും വെല്ലുന്നതാണ്.

English Summary: Putharichunda is a voracious growing plant

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds