<
  1. Organic Farming

വാഴയെ ആക്രമിക്കുന്ന കീടങ്ങളും രോഗങ്ങളും പ്രതിവിധിയും

വാഴയെ ആക്രമിക്കുന്ന പ്രധാന കീടങ്ങളാണ് മാണവാണ്ട്, ഇലപ്പേൻ, പിണ്ടിപ്പുഴു, ഇലതീനിപ്പുഴു, നീരൂറ്റിക്കുടിക്കുന്ന മുട്ടകൾ, നിമാവിരകൾ എന്നിവ. വാഴയുടെ കൂമ്പിലകൾ വാടിക്കരിയുന്നതും ഇലകൾ കുറഞ്ഞുവരുന്നതും മാനവണ്ടിന്റെ ആക്രമണം മൂലമാണ്.The major pests that attack the banana are earthworms, leafhoppers, weevils, leafhoppers, water-sucking eggs and nemaworms. Banana stalks wither and leaves fall off due to human attack.

K B Bainda
കൊക്കാൻ രോഗത്തിന്റെ ആദ്യ ലക്ഷണം പുറംപോളയിൽ അസാധാരണമായ ചുവപ്പു നിറം കാണുന്നതാണ്.
കൊക്കാൻ രോഗത്തിന്റെ ആദ്യ ലക്ഷണം പുറംപോളയിൽ അസാധാരണമായ ചുവപ്പു നിറം കാണുന്നതാണ്.

വാഴയെ ആക്രമിക്കുന്ന പ്രധാന കീടങ്ങളാണ് മാണവാണ്ട്, ഇലപ്പേൻ, പിണ്ടിപ്പുഴു, ഇലതീനിപ്പുഴു, നീരൂറ്റിക്കുടിക്കുന്ന മുട്ടകൾ, നിമാവിരകൾ എന്നിവ. വാഴയുടെ കൂമ്പിലകൾ വാടിക്കരിയുന്നതും ഇലകൾ കുറഞ്ഞുവരുന്നതും മാനവണ്ടിന്റെ ആക്രമണം മൂലമാണ്.

വാഴയുടെ മാണത്തിനുള്ളിൽ ശലഭം മുട്ടയിടുന്നു. ശേഷം വിരിഞ്ഞിറങ്ങുന്ന പുഴു മാണം തിന്നു നശിപ്പിക്കുന്നു. ഫ്യൂറഡാൻ 30 ഗ്രാം അല്ലെങ്കിൽ ഫോറേസ്റ്റ് 25 ഗ്രാം വാഴച്ചുവട്ടിൽ കലക്കിക്കൊടുത്തു ഇവയെ നിയന്ത്രിക്കാം. പിണ്ടിപ്പുഴുവിനെ നിയന്ത്രിക്കാൻ കാർബാറിൽ 20 ഗ്രാം 1 കിലോഗ്രാം മണ്ണുമായി കുഴച്ചെടുത്തു വാഴയുടെ പുറമെ പുരട്ടുക. ഇലകളെ നശിപ്പിക്കുന്ന കീടങ്ങൾക്കെതിരായി മോണോക്രോട്ടോഫോസ്, മീതെയിൽ പാരത്തയോൺ എന്നിവയിലേതെങ്കിലുമൊന്ന് ഒരു മില്ലിലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി തളിക്കുക. വാഴച്ചുവട്ടിലും കളകളിലും മരുന്ന് തളിക്കേണ്ടതാണ്. The butterfly lays its eggs inside the banana husk. The larvae then devour and destroy the larvae. These can be controlled by mixing 30 g of Furadan or 25 g of banana root. To control nematode, knead 20 gm 1 kg of soil in carburetor and apply on banana skin To control leaf-destroying pests, mix monocrotophos and parathion on top at the rate of one milliliter of water and spray. Medicine in banana roots and weeds.

വാഴയെ നശിപ്പിക്കുന്ന പ്രധാന രോഗങ്ങൾ കുറുനാമ്പ്, കൊക്കൻരോഗം ,ഇലപ്പുള്ളി, കടചീയൽ, പനാമ വാട്ടം എന്നിവയാണ്.

കുറുനാമ്പു രോഗ പ്രതിരോധത്തിന് കന്ന് നട്ട് ഇരുപതാം ദിവസം ഫോറേസ്റ്റ്‌ 25 ഗ്രാം തടത്തിൽ വിതറി മണ്ണുമായി ചേർക്കുക. തുടർന്ന് എഴുപത്തഞ്ചാം ദിവസം ഇതേ മരുന്ന് 25 ഗ്രാം ചുവട്ടിലും വാഴക്കവിളിലുമായി തളിക്കുക. അഞ്ചാം മാസം കീടനാശിനി പ്രയോഗം ആവർത്തിക്കുക.

കൊക്കാൻ രോഗത്തിന്റെ ആദ്യ ലക്ഷണം പുറംപോളയിൽ അസാധാരണമായ ചുവപ്പു നിറം കാണുന്നതാണ്. വാഴപ്പഴത്തിന്റെ രുചി വ്യത്യാസം കല്ലിപ്പ് എന്നിവയ്ക്കും ഈ രോഗം കാരണമാകുന്നു. ഇതൊരു വൈറസ് രോഗമായതിനാൽ കുറുനാമ്പു രോഗ നിയന്ത്രണത്തിന് സ്വീകരിച്ച അതേ മരുന്ന് കൊടുത്താൽ മതി.

കടചീയൽ രോഗം മൂലം വാഴയുടെ വളർച്ച മുരടിക്കുകയും വാഴയില അഴുകി ഉണങ്ങി നശിക്കുകയും ചെയ്യും. മാണം മുഴുവൻ അഴുകി നശിക്കുന്നതും രോഗലക്ഷണമാണ്. ഫൈറ്റലാൻ അല്ലെങ്കിൽ ബ്ലൂകോപ്പർ എന്ന കുമിൾ നാശിനികളിലൊന്ന് 4 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ചേർത്തുണ്ടാക്കിയ ലായനി വാഴയിൽ ഒഴിച്ച് മണ്ണ് കുതിർത്തു ഈ രോഗത്തെ തടയാം.

പനാമാ വാട്ടം ബാധിച്ച വാഴയുടെ ഇലകൾ മഞ്ഞളിക്കുകയും ക്രമേണ ഉണങ്ങുകയും ചെയ്യുന്നു. ആരോഗ്യമുള്ള നടീൽ വസ്തുക്കൾ തെരഞ്ഞെടുക്കണം. നടുന്നതിനു മുൻപ് മാണം 2 ഗ്രാം കാർബന്റാസീം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ തയ്യാറാക്കിയ ലായനിയിൽ മുക്കണം. രോഗം ബാധിച്ച വാഴകൾ ചുവടോടെ നശിപ്പിക്കുക, വാഴയൊന്നിന് 1 കിലോഗ്രാം കുമ്മായം ചേർക്കുക , ഇലപ്പുള്ളി രോഗത്തിന് ബോർഡോ മിശ്രിതമോ മാങ്കോസെബ് 2 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിലോ പ്രയോഗിക്കുക.

എല്ലാത്തിലുമുപരി കൃഷിഭൂമി വൃത്തിയായി സംരക്ഷിക്കുകയും നള ആരോഗ്യമുള്ള നടീൽ വസ്തുക്കൾ തെരഞ്ഞെടുക്കുകയും ചെയ്യുക. കിഴങ്ങുകളുടെ പുറംഭാഗം മുറിച്ചു മാറ്റി ചാണകവും ചാരവും കലർന്ന മിശ്രിതത്തിൽ പൊതിഞ്ഞു 3 -4 ദിവസം വെയിലിൽ ഉണക്കി എടുക്കുക. വാഴമാണം രണ്ടായി മുറിച്ചു കെണിയുണ്ടാക്കി കീടങ്ങളെ നശിപ്പിക്കുക. വാഴത്തടത്തിൽ നീർ വാർച്ചാ സൗകര്യം വർധിപ്പിക്കുകയും ശരിയായ ഇടയകലം പാലിക്കുകയും സന്തുലിതമായ വളപ്രയോഗം നടത്തുകയും ചെയ്താൽ ഒട്ടുമിക്ക രോഗങ്ങളെയും പ്രതിരോധിക്കാം.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഈടില്ലാതെ ഒരു ലക്ഷം വരെ വായ്പ്പയുമായി കെ.എഫ്.സി

English Summary: Remedy for pests and diseases invading bananas

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds