<
  1. Organic Farming

സംയോജിത കൃഷിയിൽ മണ്ണിരക്കമ്പോസ്റ്റിൻറെ ആവശ്യകത

വിവിധയിനം പക്ഷിമൃഗാദികൾ , വിളകൾ ഇവയെല്ലാം സംയോജിപ്പിച്ചു കൊണ്ടുള്ള ഒരു കൃഷി രീതിയാണ് സംയോജിത കൃഷി സമ്പ്രദായം. ഇവിടെ പ്രധാനമായി നടക്കുന്നത്, ഇതിലടങ്ങിയിട്ടുള്ള മൂലകങ്ങളെല്ലാം പരസ്പര പൂരകകങ്ങളായി വർത്തിക്കുന്നു എന്നുള്ളതാണ്. ഇവിടെ ഉണ്ടാകുന്ന ജൈവ അവശിഷ്ടങ്ങളെ . അങ്ങനെ തന്നെ നമുക്ക് മണ്ണിൽ ഇടാം. അതല്ലെങ്കിൽ രൂപാന്തരം വരുത്തി പോഷക സമ്പുഷ്ടമായ ഒരു ജൈവ വളമാക്കി മാറ്റിയാൽ മണ്ണിനെ സമ്പുഷ്‌ടീകരിക്കും, പരിസര ശുചീകരണവും നടക്കും. കർഷകന്റെ ചങ്ങാതി, പ്രകൃതിയിലെ കലപ്പ എന്നൊക്കെ വിളിക്കുന്നത് മണ്ണിരയെ ആണ്. ഇവയെ ഉപയോഗിച്ച് ജീർണ്ണിക്കുന്ന വസ്തുക്കളിൽ നിന്നും ഉണ്ടാക്കി എടുക്കുന്ന കമ്പോസ്റ്റിനെയാണ് മണ്ണിര കമ്പോസ്റ്റ് എന്ന് പറയുന്നത്.

K B Bainda


വിവിധയിനം പക്ഷിമൃഗാദികൾ , വിളകൾ ഇവയെല്ലാം സംയോജിപ്പിച്ചു കൊണ്ടുള്ള ഒരു കൃഷി രീതിയാണ് സംയോജിത കൃഷി സമ്പ്രദായം. ഇവിടെ പ്രധാനമായി നടക്കുന്നത്, ഇതിലടങ്ങിയിട്ടുള്ള മൂലകങ്ങളെല്ലാം പരസ്പര പൂരകകങ്ങളായി വർത്തിക്കുന്നു എന്നുള്ളതാണ്. ഇവിടെ ഉണ്ടാകുന്ന ജൈവ അവശിഷ്ടങ്ങളെ . അങ്ങനെ തന്നെ നമുക്ക് മണ്ണിൽ ഇടാം. അതല്ലെങ്കിൽ രൂപാന്തരം വരുത്തി പോഷക സമ്പുഷ്ടമായ ഒരു ജൈവ വളമാക്കി മാറ്റിയാൽ മണ്ണിനെ സമ്പുഷ്‌ടീകരിക്കും, പരിസര ശുചീകരണവും നടക്കും. കർഷകന്റെ ചങ്ങാതി, പ്രകൃതിയിലെ കലപ്പ എന്നൊക്കെ വിളിക്കുന്നത് മണ്ണിരയെ ആണ്. ഇവയെ ഉപയോഗിച്ച് ജീർണ്ണിക്കുന്ന വസ്തുക്കളിൽ നിന്നും ഉണ്ടാക്കി എടുക്കുന്ന കമ്പോസ്റ്റിനെയാണ് മണ്ണിര കമ്പോസ്റ്റ് എന്ന് പറയുന്നത്.

എന്നാൽ എല്ലാ മണ്ണിരയും കമ്പോസ്റ്റു നിർമാണത്തിന് .യോജിച്ചതല്ല. മണ്ണിൽ കാണുന്ന അഴുകിയ ജൈവ വസ്തുക്കളെ ഭക്ഷിക്കുന്നവയാണ് കമ്പോസ്റ്റു നിർമ്മാണത്തിന് പറ്റിയ മണ്ണിരകൾ. കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യം യൂഡ്രിലസ് യൂജീനിയ എന്ന വിഭാഗത്തിൽ പെട്ട ആഫ്രിക്കൻ മണ്ണിരയാണ്.


പ്രധാനമായും നാല് രീതിയിലുള്ള സംയോജിത കൃഷി രീതി ഉണ്ട്. ഏതു തരം ജൈവ അവശിഷ്ടവും കമ്പോസ്റ്റാക്കി മാറ്റം. ഇതിനു വേണ്ടി സിമന്റു ടാങ്കോ റിംഗോ ഉപയോഗപ്പെടുത്താം. ടാങ്കിന്റെ നീളവും വീതിയും സൗകര്യത്തിനനുസരിച്ചാവാം. എന്നാൽ ആഴം 25 സെന്റീമീറ്ററിൽ അധികം പാടില്ല. ഏകദേശം രണ്ടര മീറ്റർ നീളം, ഒരു മീറ്റർ വീതി, അറുപതു സെന്റീമീർ താഴ്ച എന്നിങ്ങനെയുള്ള ഒരു കുഴിയിൽ 500 കിലോഗ്രാം വരെ ജൈവ അവശിഷ്ട്ടം കൊള്ളും. കുഴിയുടെ അടിഭാഗവും വശവും നന്നായി അടിച്ചുറപ്പിക്കണം. സിമന്റ് ടാങ്കിൽ അങ്ങനെ ചെയ്യണ്ട കാര്യമില്ലല്ലോ.There are four main types of integrated farming methods. Converting any type of organic waste into compost. Cement Tank, Ringo can be used for this. The length and width of the tank may vary depending on the facility. But the depth should not exceed 25 cm. A pit about two and a half meters long, one meter wide and sixty centimeters deep can hold up to 500 kilograms of organic waste. The bottom and sides of the pit should be well sealed. There is no need to do so in a cement tank.

vegetable
കമ്പോസ്റ്റ് ഉണക്കി എടുക്കുക. ഇത് നേരിട്ട് ചെടികൾക്ക് ഉപയോഗിക്കാം

അടിഭാഗത്ത്‌ ഒന്നോ രണ്ടോ വരി തൊണ്ട് മലർത്തി അടുക്കുക. വെള്ളം കെട്ടി നിൽക്കാതെ വാർന്നു പോകാനായി ഇത് സഹായിക്കും. അതിന്റെ പുറത്തു അരയിഞ്ച് കനത്തിൽ ചാണകം ഇട്ടു കൊടുക്കുക.ഇതിനു മീതെ ജൈവ വശിഷ്ടവും ചാണകവും 8 :1 എന്ന അനുപാതത്തിൽ ഇട്ടു കുഴി നിറയ്ക്കുക. ചാണകത്തിനു പകരം ബയോഗ്യാസ് സ്ലറിയും ഉപയോഗിക്കാം. ജൈവശിഷ്ടവും നന്നായി നനച്ചു കൊടുത്തതിനു ശേഷം രണ്ടാഴ്ചയോളം ഇത് അഴുകാനനുവദിക്കുക. ഈ സമയം സൂക്ഷ്മ ജീവികളുടെ പ്രവർത്തനം മൂലം അമിതമായ ചൂടും ഉണ്ടാവും. ഈ ചൂട് മണ്ണിരയ്ക്ക് താങ്ങാൻ സാധിക്കില്ല. അതിനു ശേഷമാണ് കുഴിയിലേക്ക് മണ്ണിരയെ നിക്ഷേപിക്കേണ്ടത്. 500 കിലോഗ്രാം ജൈവ വശിഷ്ട്ടം കൊള്ളുന്ന ഒരു കുഴിയിൽ ഏകദേശം 500 മുതൽ 1000 വരെ മണ്ണിരയെ നിക്ഷേപിക്കാം. എലിയിൽ നിന്നും സംരക്ഷണം നൽകാൻ കമ്പി വല ഉപയോഗിക്കാം. മഴയും വെയിലും ഏൽക്കാതിരിക്കാൻ ഒരു മേൽക്കൂരയും ഉണ്ടാകണം. ടാങ്കിനു പുറത്തായി നാല് ചുറ്റും വെള്ളം കെട്ടി നിർത്താൻ ചെറിയ ചാല് തയ്യാറാക്കിയാൽ ഉറുമ്പിൽ നിന്നും മണ്ണിരയെ രക്ഷിക്കാം. ഒന്നിടവിട്ട ദിവസങ്ങളിൽ വെള്ളം തളിച്ച് ഈർപ്പം നിലനിർത്തണം. 14 ദിവസം കൂടുമ്പോൾ നന്നായി ഇളക്കി കൊടുക്കുകയും വേണം. ഇത് വായു സഞ്ചാരം കൂട്ടുന്നതിന് സഹായിക്കും. 50 -60 ദിവസം കഴിയുമ്പോൾ ജൈവ വസ്തുക്കൾ നന്നായി അഴുകി പൊടിഞ്ഞു കറുത്ത നിറത്തിലുള്ള കമ്പോസ്റ്റായി മാറും. ഏകദേശം 80 % കമ്പോസ്റ്റിങ് പൂർത്തിയായ അവസ്ഥയിൽ പിന്നീട് നനയ്ക്കേണ്ടതില്ല. ഈർപ്പം കുറയുന്നതിനനുസരിച്ചു മണ്ണിര താഴെത്തട്ടിലേക്കു നീങ്ങും. ഈ സമയം കമ്പോസ്റ്റു ടാങ്കിൽ നിന്ന് നീക്കി വെളിച്ചം കയറുന്ന രീതിയിൽ കൂന കൂട്ടി ഇടുക. മണ്ണിരയും താഴോട്ടു നീങ്ങും. തുടർന്ന് ഈർപ്പം പോകുന്നരീതിയിൽ കമ്പോസ്റ്റ് ഉണക്കി എടുക്കുക. ഇത് നേരിട്ട് ചെടികൾക്ക് ഉപയോഗിക്കാം അല്ലെങ്കിൽ അരിച്ചു ശേഖരിച്ചു വയ്ക്കുകയൂം ചെയ്യാം. മണ്ണിരയുടെ ആമാശയത്തിലെ എൻസ്‌യ്മുകളുടെ പ്രവർത്തനം മൂലം ജൈവ വസ്തുക്കൾ വേഗത്തിൽ പൊടിക്കപെടുന്നു.

vegetable
സാധാരണ കമ്പോസ്റ്റ് ആറ് മാസമെടുക്കുമ്പോൾ മണ്ണിരക്കമ്പോസ്റ്റ് വെറും രണ്ടു മാസം കൊണ്ട് പാകമാകും.

ഈ വസ്തുക്കളിലടങ്ങിയിട്ടുള്ള മൂലകങ്ങൾ ചെടികൾക്കും അതുപോലെ സൂക്ഷ്മ ജീവികൾക്കും വേഗത്തിൽ ആഗിരണം ചെയ്യാവുന്ന രൂപത്തിലേക്ക് മാറ്റപ്പെടുന്നു. ഇത്തരത്തിലുള്ള ഒരു കമ്പോസ്റ്റ് മണ്ണിലേക്കിട്ടുകൊടുക്കുമ്പോൾ സ്വാഭാവികമായും മണ്ണിലെ സൂക്ഷ്മ ജീവികളുടെ പ്രവർത്തനം ത്വരിതപ്പെടുന്നു, തന്മൂലം മണ്ണിന്റെ ജൈവ ഗുണം മെച്ചപ്പെടുകയും ചെയ്യുന്നു. സാധാരണ കമ്പോസ്റ്റ് ആറ് മാസമെടുക്കുമ്പോൾ മണ്ണിരക്കമ്പോസ്റ്റ് വെറും രണ്ടു മാസം കൊണ്ട് പാകമാകും. പ്രാഥമിക മൂലകങ്ങൾക്കു പുറമെ ചെടികൾക്ക് ആവശ്യമായ സൂക്ഷ്മ മൂലകങ്ങൾ, ഹോർമോണുകൾ,എൻസ്‌യ്മുകൾ വിറ്റാമിനുകൾ എന്നിവയെല്ലാം കൊണ്ട് സമ്പുഷ്ടമാണ് മണ്ണിരക്കമ്പോസ്റ്റ്. മറ്റൊരു പ്രത്യേകത മണ്ണിരക്കമ്പോസ്റ്റുണ്ടാകുന്ന സ്ഥലത്തോ അതിന്റെ പരിസരത്തോ യാതൊരു വിധ ദുർഗന്ധവും ഇല്ല എന്നതാണ്. പുരയിട അധിഷ്ഠിത സംയോജിത കൃഷി സമ്പ്രദായത്തിന്റെ ഘടകമായ മട്ടുപ്പാവ് കൃഷിയിലും മണ്ണിരക്കമ്പോസ്റ്റു യൂണിറ്റ് സ്ഥാപിക്കാം. ഇതിനു രണ്ടു വീപ്പ മതിയാവും. രണ്ടു വീപ്പകളെയും താഴെത്തട്ടിൽ ഒരു പി വി സി പൈപ്പിലൂടെ ബന്ധിപ്പിക്കാം. ഒന്നാമത്തെ ബിന്നിലേക്കു ജൈവ വശിഷ്ട്ടം ചാണകം ഇവ കൂട്ടി കലർത്തി നിറച്ചു കൊടുക്കുക. ഏകദേശം 45 ദിവസം കഴിയുമ്പോഴേക്കും കമ്പോസ്റ്റു റെഡിയാകും.ഈ അവസ്ഥയിൽ രണ്ടാമത്തെ വീപ്പ നിറച്ചു തുടങ്ങുക. സ്വാഭാവികമായും ഒന്നാമത്തെ വീപ്പയിലുള്ള മണ്ണിര മുഴുവൻ രണ്ടാമത്തെ വീപ്പയിലേക്ക് ഊർന്നിറങ്ങും. ഈ സമയം പാകമായ കമ്പോസ്റ്റ് നമുക്ക് മട്ടുപ്പാവിലുള്ള ചെടികൾക്ക് ഉപയോഗിക്കാം.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :അടുക്കള അവശിഷ്ടങ്ങളില്‍ നിന്ന് മണ്ണിര കമ്പോസ്റ്റ് ഉണ്ടാക്കാം

#Compost#Vegetable#integrated farming#Krishi#FTB

English Summary: Requirement of vermicompost in integrated farming-kjkbbsep2320

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds