സിദ്ധാർത്ഥ സെൻട്രൽ സ്കൂളിൻറെ റോബോട്ടിക് ക്ലബ് കുട്ടികൾ നയിക്കുന്ന സോക്കർ റോബോട്ടുകളുമായി പുതിയ ഏഷ്യൻ റെക്കോർഡ് തീർക്കുന്നു.
200 അധികം കുട്ടികളാണ്, കഴിഞ്ഞ മൂന്നുമാസമായി കഠിനപ്രയത്നത്തിലൂടെ 15 മിനിറ്റ് നീണ്ടുനിൽക്കുന്ന 22 ടൂർണമെൻറ്കളിലൂടെ ഏഷ്യയിൽ റോബോട്ടിക് ചരിത്രം സൃഷ്ടിച്ചത് .
സിദ്ധാർത്ഥ സെൻട്രൽ സ്കൂളിൻറെ രണ്ടാമത് ഏഷ്യൻ റെക്കോർഡ് ആണിത്.
കഴിഞ്ഞ 2 പതിറ്റാണ്ടിലേറെയായി കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിച്ചുവരുന്ന സിദ്ധാർത്ഥ സെൻട്രൽ സ്കൂൾ ടെക്കോസ റോബോട്ടിക്സ്ന്റെ നേതൃത്വത്തിൽ ആണ് സോക്കർ റോബോ ചലഞ്ച് സംഘടിപ്പിക്കുന്നത് .
22 ടീമുകളായി 200 റോബോട്ടുകൾ പങ്കെടുക്കുന്ന ഏഷ്യയിലെ തന്നെ കുട്ടികളുടെ ആദ്യത്തെ സോക്കർ റോബോട്ട് ചലഞ്ച് ആണിത്. ഈ വരുന്ന ഫെബ്രുവരി 28 ന് രാവിലെ 10ന് സ്കൂൾ ഓഡിറ്റോറിയത്തിൽ ബഹുമാനപ്പെട്ട കൊല്ലം ജില്ലാ കളക്ടർ ശ്രീ. ദേവീദാസ് എൻ (IAS) ഉൽഘാടനം ചെയ്യും.
തുടർന്ന് ഒന്നരമണിവരെ നീണ്ട ബഹുവിധമായ മത്സരങ്ങളിലൂടെയാണ് കുട്ടികൾ ഏഷ്യൻ റെക്കോർഡിൽ എത്തുന്നത്.
Share your comments