ഈർപ്പമുള്ള മണ്ണിൽ സൂര്യതാപം ഏൽപ്പിച്ചു അണുവിമുക്തമാക്കുന്ന പ്രക്രിയയാണ് ഇത്. ഇതിനായി ഈർപ്പമുള്ള മണ്ണിൻറെ മുകളിൽ സുതാര്യമായ പോളിത്തീൻ ഷീറ്റ് വിരിക്കുക. മഴ ഇല്ലാത്തതും ചൂടുള്ളതുമായ കാലാവസ്ഥയിൽ സൂര്യതാപം ഏൽപ്പിച്ചു 60 ഡിഗ്രി സെന്റിഗ്രേഡോളം എത്തിച്ചാണ് മണ്ണിനെ അണുവിമുക്തമാക്കുന്നത്. മണ്ണ് വഴി പകരുന്ന ഫംഗസ് രോഗാണുക്കളെയും നിമാവിരകളെയും മറ്റു കളകളെയും ഇതുവഴി ഇല്ലാതാക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ : നിമാവിരയേയും കളകളെയും നശിപ്പിക്കാൻ സൂര്യതാപീകരണം ഉത്തമം
അതിനാൽ സോളറൈസേഷൻ നടത്തിയ ചെടികളുടെ വളർച്ചയിൽ വിളവും നൈട്രജൻ ആഗിരണ ശേഷിയും വർധിക്കുന്നതായി കണ്ടെത്തിയിരിക്കുന്നു.
പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സോളറൈസേഷൻ ഫലപ്രദമാകാൻ തണൽ ഉണ്ടാകാൻ പാടില്ല. ചെറിയതോതിൽ ഈർപ്പം നിലനിൽക്കുന്ന കാലാവസ്ഥയിൽ ഇത് ചെയ്താൽ താപം താഴേക്ക് വരാൻ സഹായിക്കുന്നു. പലതരം രോഗാണുക്കളെയും കളകളെയും നശിപ്പിക്കാൻ ചെറിയ അളവിൽ ഈർപ്പം സഹായകരമാണ്. ചെടിച്ചട്ടികളിൽ സോളറൈസേഷൻ ചെയ്യുമ്പോൾ മണ്ണ് കൂനകൂട്ടിയിട്ടിരിക്കുന്ന സമയത്ത് നടത്തരുത്.
ബന്ധപ്പെട്ട വാർത്തകൾ : വിത്തുതടങ്ങളിലും, പോട്ടിങ് മിശ്രിതത്തിലും സൂര്യതാപീകരണം നടത്തുമ്പോൾ അറിയേണ്ട കാര്യങ്ങൾ
This is the process of disinfecting moist soil by exposing it to sunlight.
ചട്ടികളിൽ നിറയ്ക്കാനുള്ള മണ്ണിൽ ഈ പ്രക്രിയ ചെയ്യുമ്പോൾ ചട്ടികളിൽ നിറയ്ക്കാൻ തയ്യാറാക്കിയ മിശ്രിതം ആദ്യം നിരപ്പുള്ള സ്ഥലത്ത് 15 സെൻറീമീറ്റർ പൊക്കത്തിൽ നിരത്തണം. അതിനുശേഷം പൂപ്പാളി ഉപയോഗിച്ചു ഈ മണ്ണ് നനച്ചശേഷം പോളിത്തീൻ ഷീറ്റ് വിരിച്ച് 30 ദിവസത്തേക്ക് വെയിൽ കൊള്ളിക്കണം. ഇത് ചട്ടികളിൽ നിറച്ചശേഷം ചെടികൾ നട്ടാൽ മികച്ച വിളവ് ലഭ്യമാകുന്നു. പ്രത്യേക പരിതസ്ഥിതികളിൽ തോട്ടത്തിലെ മണ്ണും ഈ പ്രക്രിയയ്ക്ക് കർഷകർ വിധേയമാകാറുണ്ട്.
ഇങ്ങനെ ചെയ്യുന്നത് വഴി ഇഞ്ചിക്ക് ഉണ്ടാകുന്ന ചീയൽ രോഗം പോലുള്ള രോഗങ്ങൾ അകറ്റാം. ഇതിനുവേണ്ടി ഒരു ചതുരശ്ര മീറ്ററിന് 5 ലിറ്റർ എന്ന കണക്കിൽ വെള്ളം തളിച്ച ശേഷം പോളിത്തീൻ ഷീറ്റ് കൊണ്ട് മൂടി 20 മുതൽ 30 ദിവസം വരെ സൂര്യതാപം ഏൽപ്പിക്കുക. ഇതിനുശേഷം മാത്രമേ മറ്റു ജീവാണു കീടനാശിനികൾ മണ്ണിൽ ഉപയോഗിക്കാൻ പാടുള്ളൂ.
ബന്ധപ്പെട്ട വാർത്തകൾ : മണ്ണിന് ചൂടുചികിത്സാ - സൂര്യതാപീകരണം
Share your comments