കൃഷി എന്നത് വരുമാനത്തേക്കാൾ ഉപരി ആനന്ദമായി കാണുന്ന ഒരുപാട് ആളുകളുണ്ട് . ഒഴിവു സമയങ്ങൾ ഫലവത്തായി ഉപയോഗിക്കാനും നല്ല ഭക്ഷണം കഴിക്കാനും ഇത്തരം ആളുകൾ ശ്രദ്ധിക്കാറുണ്ട് .
കൃഷിയിടത്തിൽ ഉപകാരപ്പെടുന്ന 6 കാര്യങ്ങൾ താഴെ നൽകുന്നു
1. പയറില്‍ ഇലപ്പേന്‍, മൂഞ്ഞ, വെള്ളീച്ച എന്നീ നീരൂറ്റിക്കുടിക്കുന്ന പ്രാണികളുടെ ഉപദ്രവം കൂടാനിടയുള്ളതിനാല്‍ രണ്ട് ശതമാനം വീര്യമുള്ള വേപ്പെണ്ണ - വെളുത്തുള്ളി എമല്‍ഷന്‍ ഇലയുടെ മുകളിലും അടിയിലും വീഴത്തക്കവണ്ണം രണ്ടാഴ്ച ഇടവിട്ട് തളിച്ചു കൊടുക്കുക.
ഇത് കൂടാതെ വേർട്ടിസീലിയം അഞ്ചു മില്ലി ഒരു ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്ത് സ്പ്രേ ചെയ്യുന്നതും നീര് ഊറ്റി കുടിക്കുന്ന പ്രാണികളിൽ നിന്ന് ചെടികളെ സംരക്ഷിക്കാൻ സഹായിക്കും .
2. കുരുമുളകില്‍ കുമിൾ ആക്രമണം തടയുന്നതിനായി ബോഡോ മിക്സ്ച്ചർ ഒരു ശതമാനം വീര്യത്തിൽ തളിക്കുക. ആക്രമണം രൂക്ഷമാണെങ്കില്‍ കോപ്പര്‍ ഓക്സിക്ലോറൈഡ് 4 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ചെടിയുടെ ചുവട്ടില്‍ ഒഴിച്ചു കൊടുക്കുക.ട്രൈക്കോഡർമ 20 ഗ്രാം അല്ലെങ്കിൽ അഞ്ചു മില്ലി ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ചെടികളുടെ ചുവട്ടിലും ഇലകളിലും തളിച്ചു നൽകുന്നതും നല്ലതാണ് .
3. മത്തനില്‍ പിഞ്ചു കായ്കള്‍ കൊഴിയുന്നതിനെതിരേ സമ്പൂര്‍ണ, 5 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുക.
പൂക്കോഴിച്ചിലിനു മൈക്രോ ന്യൂട്രിയൻസിന്റെ അഭാവം ഒരു കാരണമാണ് .
4. തോട്ടത്തില്‍ കായീച്ചയെ നിയന്ത്രിക്കാന്‍ ഫിറോമോണ്‍ കെണികള്‍ സ്ഥാപിക്കുക.ഫിറോമോണ്‍ കെണികളും,മഞ്ഞ നീല വെള്ള നിറത്തിലുള്ള സ്റ്റിക്കിങ് ട്രാപ്പുകളും , പഴക്കെണി ,ശർക്കരക്കെണി, കഞ്ഞിവെള്ളക്കെണി തുടങ്ങിയവ സ്ഥാപിക്കാം .
5. മുളകില്‍ വെള്ളീച്ചയുടെ ആക്രമണം തടയാന്‍ 2% വെളുത്തുള്ളി മിശ്രിതം തളിച്ചു കൊടുക്കുക.
6.കൃഷിയിടത്തിൽ കീട നിയന്ത്രണ മാർഗങ്ങളും വളപ്രയോഗങ്ങളെയും പോലെ അല്ലെങ്കിൽ അതിനേക്കാൾ പ്രാധാന്യമുള്ള ഒന്നാണ് കൃഷിയിടം കൃത്യമായി മേൽനോട്ടം വഹിക്കുക എന്നുള്ളത് . ചെയ്യേണ്ട കാര്യങ്ങളും പരിഹാരമാർഗങ്ങളും യഥാസമയം കൃഷിയിടത്തിൽ നടപ്പിൽ വരുത്താൻ ശ്രദ്ധിക്കണം .
Share your comments