വാഴ നമുക്ക് നല്ല പരിചയമുള്ള സസ്യമാണ്. എന്നാൽ വാഴയുടെ കുലത്തിൽ പെട്ട കല്ലുവാഴയെ അത്ര പരിചയമില്ല.
കാഴ്ചയിൽ വളരെ മനോഹരവും ഔഷധസമ്പന്നവുമാണ് കല്ലുവാഴ.
ഔഷധ യോഗ്യമായ കല്ലുവാഴ ഏകദേശം 12 അടി ഉയരത്തില്‍ വളരുന്നു.സാധാരണ വാഴയെ അപേഷിച്ച് കല്ലുവാഴയുടെ പഴത്തിനകത്തുള്ള കറുത്ത വിത്ത് മുളച്ചാണ് പുതിയ വാഴ ഉണ്ടാകുന്നത്.
കൂമ്പില്‍നിന്ന് പൊട്ടിവരുന്ന കുല താമരയോട് സദൃശ്യമാണ്. കല്ലുവാഴ എന്ന പേര് സൂചിപ്പിക്കുന്ന വിധം ഇവയുടെ വിത്ത് കല്ലു പോലുള്ളവയാണ്.
5 മുതല്‍ 12 വര്‍ഷം വരെ പ്രായമെത്തുമ്പോളാണ് വാഴ കുലയ്ക്കുന്നത്. വേനല്‍ക്കാലത്ത് ഇലകളുണ്ടാകാത്ത ചെടിയില്‍ പുതുമയോടെ ഇലകള്‍ കിളിര്‍ക്കുന്നു. കുലച്ചാല്‍ വാഴ നശിക്കുന്നു. വനാന്തരങ്ങളിലും പാറക്കെട്ടുകളിലും അത്യപൂര്‍വമായാണ് കല്ലുവാഴ കാണപ്പെടുന്നത് .
അലങ്കാരത്തിനായാണ് ഇവ സാധാരണ ഉപയോഗിക്കുന്നത്. ആര്‍ത്തവസംബന്ധമായ രോഗങ്ങള്‍, വൃക്ക-മൂത്രാശയ രോഗങ്ങള്‍ തീപ്പൊള്ളല്‍, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്ക് കല്ലുവാഴയിലെ വിത്ത് ഉണക്കിപ്പൊടിച്ച് മരുന്നായി ഉപയോഗിക്കുന്നു.
കല്ലുവാഴയും മൂസേസിയേ എന്ന വാഴ കുടുംബത്തിലെ ഒരു അംഗമാണ്.( botanical name : Enseta superba(Roxb) cheeseman (musasuperba Raxb ) ഇതു ദേവ കേളീ, കാമാക്ഷി എന്നൊക്കെ സംസ്‌കൃതത്തില് അറിയപ്പെടുന്നു.
ഇംഗ്ലീഷ് നാമം Wild plantain indianbead എന്നാണ്.രൂപത്തിലും ഭാവത്തിലും ഏറെക്കുറെ വാഴകളോട് സാദൃശ്യമുള്ളതാണ് ഇവ. വാഴയിലകളേക്കാള്‍ തടിച്ചതും പത്തടിയോളം നീളമുള്ളതുമായ ഇലകള്‍ ആണ് ഇവയുടേത്.
കാണ്ഡഭാഗം മുറുകി തടിച്ചതാണ്. ഇലകള്‍ക്കൊത്തു കുറുകി ഉയരുന്ന ഈ വാഴയുടെ കാണ്ഡഭാഗം സാധാരണ വാഴയെക്കാള്‍ കട്ടി കൂടിയതാണ്. വിത്തു കിളിര്‍ത്തു വംശവര്‍ദ്ധനവു നടത്തുന്ന ഏക വാഴയിനവുമാണിത്.
സാധാരണ വീട്ടുമുറ്റത്ത് അലങ്കാരസസ്യമായി ഇതു വളര്‍ത്തുന്നു മാത്രമല്ല വന്യമായും കാടുകളില്‍ കാണപ്പെടുന്നു സാധാരണ വാഴകള്‍ക്കുള്ളതിനേക്കാള്‍ കട്ടിയുള്ള തണ്ടുകള്‍ ഉള്ളതിനാല്‍ ആകും ഇതിന്റെ ഇലകള്‍ ജലം നിറച്ച കുടത്തിനു ചുറ്റും തിരുകിയ ഇലകള്‍ പോലെ മുകളിലേക്കു ഉയര്‍ന്നു നില്‍ക്കുന്നു.വനാന്തരങ്ങളില്‍ ആണ് കാണപ്പെടുന്നതെങ്കിലും ഈ വാഴയെ വന്യ ജീവികൾ വെറുതേ വിടാറാണ് പതിവ്.
അതിനു കാരണം ഒരു പക്ഷേ ഇതിന്റെ കട്ടി കൂടിയ ഇലകളോ പോളകളിൽ നിന്നു ഊറി വരുന്ന പശ പോലുള്ള ദ്രാവകമോ ആയിരിക്കാം.പത്തിരുപതു വര്‍ഷത്തോളം ഒരു സ്ഥലത്തു തന്നെ ഉറച്ചു നില്‍ക്കാനുള്ള കല്ലുവാഴയുടെ ശേഷി അപാരമാണ്.
കല്ലുവാഴയുടെ കട ഭാഗം ഏകദേശം ഒന്നര മീറ്റര്‍ ചുറ്റളവിലാകുമ്പോള്‍ തട ഗോപുരത്തിന്റെ ആകൃതിയില്‍ ഉയര്‍ന്ന് ഏകദേശം 4 അടിയോളം പൊക്കത്തില്‍ എത്തുമ്പോള്‍ അവിടെ നിന്നും സാധാരണ വാഴയുടെ രൂപത്തില് 10 അടിയോളം ഉയര്‍ന്നു പൊങ്ങി കുടമെടുത്ത് താഴേക്ക് വളഞ്ഞു കുല വിരിയുന്നു.
ഇതിനു കുറഞ്ഞത് ഏതാണ്ട് 7 വര്‍ഷം സമയം വേണ്ടി വരും.കുല വിരിഞ്ഞു ഒരു വര്‍ഷത്തോളം സമയം എടുത്ത് കുല പഴുത്ത് തുടങ്ങുന്നു,അതോടെ ഇലകള് കരിഞ്ഞു തുടങ്ങുന്നു.
കല്ലുവാഴപ്പഴം ഭക്ഷ്യയോഗ്യമാണെങ്കിലും അധികം ആരും കഴിക്കാറില്ല. കിട്ടാനുള്ള വിഷമവും പഴത്തിനുള്ളിലെ കല്ലുപോലുള്ള വിത്തുകളുടെ സാന്നിദ്ധ്യവുമാകാം കാരണം ഈ കല്ലുകള്‍ കിളിര്‍ത്താണ് പുതിയ കല്ലുവാഴ ഉണ്ടാകുന്നത്..
ഔഷധ ഉപയോഗം:
1. ആര്‍ത്തവസംബന്ധമായ രോഗങ്ങള്‍, വൃക്ക-മൂത്രാശയ രോഗങ്ങള്‍ , തീപ്പൊള്ളല്‍, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്ക് കല്ലുവാഴയിലെ വിത്ത് ഉണക്കിപ്പൊടിച്ച് മരുന്നായി ഉപയോഗിക്കുന്നു.
2. കല്ലുവാഴയുടെ മാണം ശുദ്ധിയാക്കി അരിഞ്ഞു വെയിലത്ത് ഉണക്കി പൊടിച്ചെടുക്കുന്ന മാവ് നല്ലൊരു ഉത്തേജക ഔഷധം ആണ്
3. കല്ലുവാഴയുടെ കല്ലു പൊട്ടിച്ച് തോടു കളഞ്ഞെടുക്കുന്ന വെള്ള നിറത്തില് ഉള്ള മാവ് കരിക്കിന് വെള്ളത്തില് ചേര്‍ത്ത് വെറും വയറ്റില് കൂടിച്ചാല്‍ ‘ കിഡ്‌നി സ്റ്റോൺ ‘ പോലുള്ള മൂത്രാശയ രോഗങ്ങള്‍ക്ക് നല്ലതാണ്
4. മുറിവുണക്കാന്‍ കല്ലുവാഴയുടെ പോള മുറിച്ച് അതിൽ നിന്നൂറി വരുന്ന പശ പോലുള്ള ദ്രാവകം പുരട്ടുന്നത് നല്ലതാണ്.
കടപ്പാട്
Share your comments