ആലപ്പുഴ: കേരളത്തിന്റെ നെല്ലറയായ കുട്ടനാട് അടക്കമുള്ള ജില്ലയിലെ രണ്ടാം കൃഷിയുടെ കൊയ്ത്ത് ഒക്ടോബര്‍ ആദ്യ വാരത്തില്‍ ആരംഭിക്കും. 2020 ഓഗസ്റ്റ് മാസത്തില്‍ ഉണ്ടായ പ്രളയത്തെ അതിജീവിച്ച 5300 ഓളം ഹെക്ടറില്‍ ആണ് രണ്ടാം കൃഷിയ്ക്ക് കൊയ്ത്ത് നടക്കുകയെന്ന് പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ അറിയിച്ചു. കൊയ്ത്ത് സുഗമമായി നടത്തുന്നതിനുളള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. All steps have been taken to ensure smooth harvesting
എല്ലാ പഞ്ചായത്തുകളിലും ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ കൃഷി ഓഫീസര്‍മാര്‍ സമിതി രൂപീകരിച്ച് കൊയ്ത്തിനുളള ആക്ഷന്‍ പ്ലാന്‍ രൂപപ്പെടുത്തുകയും പാടശേഖരങ്ങള്‍ കോണ്‍ട്രാക്ടര്‍മാരുമായി എഗ്രിമെന്റ് വെക്കുന്നതിന് സമിതികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ഏകദേശം 82 കൊയ്ത്ത് യന്ത്രങ്ങളാണ് ജില്ലയിലേയ്ക്ക് ആവശ്യം വരിക. കൊവിഡ്-19 ന്റെ സാഹചര്യത്തില്‍ കൊയ്ത്തുമായി ബന്ധപ്പെട്ട് ഒരു പ്രോട്ടോക്കോള്‍ രൂപീകരിക്കുകയും അതു പ്രകാരം കൊയ്ത്ത് നടത്തുന്നതിന് കൃഷി ഓഫീസര്‍മാര്‍ക്കും കൊയ്ത്ത് ഏജന്റ് മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കൊയ്ത്ത് സുഗമമായി നടത്തുന്നതിന് ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ കൃഷിവകുപ്പ് നടത്തിവരുന്നു. ജൂലൈ 17-ാം തീയതി മുതല്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി, ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി, കാര്‍ഷികോല്‍പ്പാദന കമ്മീഷണര്‍, കൃഷിവകുപ്പ് ഡയറക്ടര്‍, ജില്ലാ കളക്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ കൊയ്ത്ത് യന്ത്രങ്ങളുടെ കോണ്‍ട്രാക്ടര്‍മാര്‍ കൊയ്ത്ത് വരുന്ന പാടശേഖരങ്ങളിലെ ഭാരവാഹികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തി വിവിധ യോഗങ്ങള്‍ നടത്തുകയും യന്ത്ര വാടക ഏകീകരിച്ച് നിശ്ചയിച്ചിട്ടുളളതുമാണ്.
പ്രോട്ടോകോള്‍ പ്രകാരം കൊയ്ത്ത് , മെതി യന്ത്രങ്ങളുമായി വരുന്ന തൊഴിലാളികള്‍ യാത്രയ്ക്കുമുന്പു തന്നെ കോവിഡ്-19 ടെസ്റ്റ് ചെയ്ത് നെഗറ്റീവാണെന്ന് ഉറപ്പു വരുത്തണം. തൊഴിലാളികള്‍ പൊതുജനങ്ങളുമായോ, കര്‍ഷകരുമായോ ഇടപഴകാനോ മറ്റ് സ്ഥലങ്ങളില്‍ പോകുവാനോ പാടുളളതല്ല. തൊഴിലാളികള്‍ക്ക് അതാത് പഞ്ചായത്തില്‍ താമസ സൗകര്യം കോണ്‍ട്രാക്ടര്‍മാര്‍ ഏര്‍പ്പെടുത്തേണ്ടതും അവര്‍ക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങളും മറ്റ് സാമഗ്രികളും എത്തിച്ചു നല്‍കേണ്ടതുമാണ്. കൊയ്ത്ത് പ്രവര്‍ത്തനം നടത്തുന്ന സമയങ്ങളില്‍ ക്വാറന്റയിനില്‍ എന്നതുപോലെ കഴിയേണ്ടതുമാണ്. ദിവസവും കൊയ്ത്ത് ആരംഭിക്കുന്നതിനു മുന്‍പും ശേഷവും യന്ത്രങ്ങള്‍ അണുവിമുക്തമാക്കേണ്ടതാണ്. കൊയ്ത്തുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവരും കോവിഡ്-19 പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടന്ന് ഉറപ്പുവരുത്തും. ബന്ധപ്പെട്ട ബ്ലോക്ക്തല കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍മാരും, കൃഷി ഓഫീസര്‍മാരും, കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറും കൊയ്ത്ത് സുഗമമായി നടത്തുന്നതിന്റെ മേല്‍ നോട്ടം വഹിക്കുന്നതാണെന്നും പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍ അറിയിച്ചു.
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:കരനെൽ കൃഷിയുടെ കൊയ്ത്തുത്സവം നടത്തി
#Paddy#farmer#Kuttanadu#Alappuzha#Krishijagran
Share your comments