ആരോഗ്യമുള്ള മണ്ണിലേ ചെടികൾ തഴച്ചു വളരുകയുള്ളൂ. ആരോഗ്യമുള്ള മണ്ണെന്നാൽ അഞ്ചു ശതമാനം ജൈവാംശമെങ്കിലും വേണം. എന്നാൽ നമ്മുടെ മണ്ണിൽ ജൈവാംശത്തിന്റെ അളവ് ഒരു ശതമാനത്തില്‍ താഴെയാണ്. വേനല്‍ക്കാലത്ത് മണ്ണില്‍ നിന്നും ധാരാളം ജലം ബാഷ്പീകരിച്ചു പോകും. ഒപ്പം സൂര്യതാപം മേല്‍ മണ്ണിന്റെ ആരോഗ്യം ക്ഷയിപ്പിക്കുകയും ചെയ്യും. മണ്ണിരകളുടെയും സൂക്ഷ്മ ജീവികളുടെയും വളര്‍ച്ചയെയും ഇത് ബാധിക്കും. അതുപോലെ തന്നെ മഴക്കാലത്തു വെള്ളം നേരിട്ട് മണ്ണിലേക്ക് പതിക്കുന്നതും മണ്ണിനു ദോഷകരമാണ്. മണ്ണിന്റെ ആരോഗ്യം ക്ഷയിക്കുന്നതിനോടൊപ്പം ഇത് മണ്ണൊലിപ്പിനും കാരണമാകും. സൂര്യപ്രകാശവും മഴവെള്ളവും നേരിട്ട് മണ്ണിലേക്ക് പതിക്കുന്നത് വഴി മണ്ണിന്റെ ഘടന നഷ്ടപ്പെട്ട് മേല്‍മണ്ണ് ഉറച്ച് ദൃഢമാകാനും സാധ്യതയുണ്ട്. ഒപ്പം നേരിട്ടുള്ള സൂര്യപ്രകാശം കളകളുടെ വളര്‍ച്ചയേയും സഹായിക്കും. ഇത്തരം പ്രശ്‌നങ്ങൾക്കെല്ലാം പ്രതിവിധിയാണ്മണ്ണിലെ പുതയിടൽ.
എന്താണ് പുതയിടൽ.?
വീട്ടിലെ ജൈവാവശിഷ്ടങ്ങളും ഉണങ്ങിയ കരിയിലയുമെല്ലാം കത്തിച്ചു കളയാതെ ചെടികളുടെയും മരങ്ങളുടെയും ചുവട്ടിൽ കൂട്ടിയിടുന്നതിനാണ് പുതയിടൽ എന്ന് പറയുന്നത്. ചകിരിച്ചോറ്, തൊണ്ട്, അറക്കപ്പൊടി, ഉമി എന്നിങ്ങനെയുള്ള വസ്തുക്കളും പുതയിടാൻ ഉപയോഗിക്കാം. പയര്‍വര്‍ഗ്ഗ ചെടികളുടെയോ ധാന്യവിളകളുടെയോ എണ്ണക്കുരുക്കളുടെയോ കാര്‍ഷിക അവശിഷ്ടം ലഭ്യമാണെങ്കില്‍ അവയും പുതയിടാൻ ഉപയോഗിക്കാം. മൂന്നില്‍ രണ്ട് ഭാഗം പയര്‍വര്‍ഗ്ഗച്ചെടികളുടെ അവശിഷ്ടവും ഒരു ഭാഗം മറ്റ് അവശിഷ്ടങ്ങളും ചേര്‍ത്തു പുതയിടുന്നതും ഏറെ ഗുണകരമാണ്.
മണ്ണില്‍ ഈര്‍പ്പത്തിന്റെ അംശം എല്ലായ്പോഴും നിലനിര്‍ത്താനും ജൈവാംശം വര്‍ദ്ധിപ്പിച്ച് മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാനും മണ്ണൊലിപ്പ് തടയാനും പുതയിടീല്‍ സഹായിക്കും. സൂര്യപ്രകാശം മണ്ണിലേക്ക് നേരിട്ട് എത്തുന്നത് തടഞ്ഞ് കളകളുടെ വളര്‍ച്ചയെ നിയന്ത്രിക്കാനും പുതയിടല്‍ ഉത്തമമാണ്. Mulching helps to retain the moisture content of the soil at all times and increases the biomass to protect the health of the soil and prevent soil erosion. Mulching is also recommended to control weed growth by preventing direct sunlight from reaching the soil.
മണ്ണിന്റെ ഫലപുഷ്ടിയും വായുസഞ്ചാരവും വര്‍ധിപ്പിക്കുന്നത് വഴി കൂടുതല്‍ വിളവ് ലഭിക്കുന്നു. ഒപ്പം മണ്ണിരകളുടെയും സൂക്ഷ്മ ജീവികളുടെയും അളവ് വര്‍ദ്ധിപ്പിക്കാനും പുതയിടല്‍ സഹായിക്കും. ജൈവവസ്തുക്കളുടെ പുത അന്തരീക്ഷത്തില്‍ നിന്നും ഈര്‍പ്പം ആഗിരണം ചെയ്ത് അത് ചെടികളുടെ വേരുകള്‍ക്ക് ലഭ്യമാക്കുന്നു. പുതവസ്തുക്കളുടെ വിഘടനം ചെടി വളര്‍ച്ചയ്ക്ക് ഉത്തേജകമാകുന്ന സസ്യഹോര്‍മോണുകളും വളര്‍ച്ചാത്വരകങ്ങളും ഉല്‍പാദിപ്പിക്കും. ഹാനികരമായ രോഗ കീടങ്ങളില്‍ നിന്നും സസ്യത്തെ സംരക്ഷിക്കുന്നതിനും പുതിയിടീല്‍ നല്ലതാണ്. വേരുക്കളുടെയും സസ്യങ്ങളുടെയും മണ്ണിന്റെയും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതില്‍ പുതയിടീലിനുള്ള പങ്ക് വളരെ വലുതാണ്. മണ്ണൊലിപ്പ് തടഞ്ഞ് ഭൂഗര്‍ഭജലവിതാനം വര്‍ദ്ധിപ്പിക്കാനും പുതിയിടീല്‍ സഹായിക്കും.
കൃഷിയിടത്തില്‍ മുഴുവനായി പുതയിടാന്‍ കഴിഞ്ഞില്ലെങ്കിലും ചെടികളുടെ ചുവട്ടില്‍ മാത്രമായെങ്കിലും പുതയിടാന്‍ ശ്രദ്ധിക്കാം. തടത്തിന്റെ വട്ടത്തിലാണ് പുതയൊരുക്കേണ്ടത്. അല്പം ഉണങ്ങി വാടിയ അവശിഷ്ടങ്ങള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ അഴുകിത്തുടങ്ങുമ്ബോള്‍ ഉണ്ടാകുന്ന ചൂടും രാസപ്രവര്‍ത്തനവും ചെടികളെ പ്രതികൂലമായി ബാധിക്കും. ചുവട്ടില്‍ നിന്നും അല്പം മാറി ചുവടു മറയാതെ വേണം പുതിയിടേണ്ടത്. രണ്ട് ഇഞ്ച് മുതല്‍ അരയടി കനത്തില്‍ വരെ പുതയിടാം. എന്നാല്‍ പൊടി രൂപത്തിലുള്ള വസ്തുക്കളോ ജലാംശം കൂടുതലുള്ള വസ്തുക്കളോ ഉപയോഗിക്കുകയാണെങ്കില്‍ പുതയുടെ കനം മൂന്ന് ഇഞ്ചില്‍ കൂടാന്‍ പാടില്ല. തടമെടുത്ത് കളകള്‍ നീക്കി നന നല്‍കിയ ശേഷം പുതിയ ഇടുന്നതാണ് നല്ലത്. മരങ്ങളുടെ ചുവട്ടിലെ ഈർപ്പം നിലനിർത്തി ചെടികളെ സംരക്ഷിക്കുന്ന ഈ പുതയിടൽ രീതി ഭൂമിക്കൊരു പുതപ്പു കൂടിയാണ്
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :തെങ്ങിൻ തടത്തിൽ പുതയിടാം . സംരക്ഷിക്കാം മരത്തിനെയും മണ്ണിനെയും.
#Farm#Krishi#Sgriculture#Krishijagran#FTb
Share your comments