സാധാരണ ഗതിയില്‍ വേനല്‍കാലങ്ങളിലാണ് വെള്ളീച്ച ശല്യം ഉണ്ടാകാറുള്ളത്. മഴക്കാലത്തോടെ ഈച്ചകളില്ലാതാവുകയും തെങ്ങോലകളില്‍ പുതിയ നാന്പുകളുണ്ടാവുകയും ചെയ്യും. എന്നാല്‍ ഇക്കുറി മഴക്കാലത്തും വെള്ളീച്ചകളുടെ ആക്രമണം രൂക്ഷമാണെന്നു വിവിധ ജില്ലകളിൽ നിന്നുള്ള കർഷർ പറയുന്നു. According to farmers from different districts, whitefly infestation is severe this monsoon season as well.
വെള്ളീച്ചയെ തുരത്താനുള്ള പ്രതിവിധികൾ
വെള്ളീച്ചകളെ തുരത്താൻ രാസകീടനാശിനികൾ ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം. രാസകീടനാശിനി ഉപയോഗിച്ചാൽ അവ മിത്ര കീടത്തെയടക്കം ഇല്ലായ്മ ചെയ്യും.
ജൈവ പ്രതിവിധികൾ
വേലിച്ചെടിയുടെ ഇലയും പൂവും കായും ചതച്ച് 5 ലിറ്റർ വെള്ളം ചേർത്ത് 2-3 മണിക്കൂർ തിളപ്പിച്ച് 1/3 ആയി വറ്റിക്കുക അതിൽ നിന്ന് 100 ML എടുത്ത് 20 ലിറ്റർ വെള്ളം ചേർത്ത് ചെടികളിൽ തളിച്ചും , വെർട്ടി സിലിയം എന്ന കുമിൾ 20 ഗ്രാം 1 ലിറ്റർ വെള്ളത്തിൽ കലക്കി അല്പം ശർക്കരയും ചേർത്ത് വൈകുന്നേരങ്ങളിൽ ചെടികളിൽ ഇലയുടെ അടിയിലും തളിക്കുക .അന്തരീക്ഷത്തിലെ താപനില കുറഞ്ഞിരിക്കുകയും ആർദ്രത കുടിയിരിക്കുകയും ചെയ്യുന്ന അവസ്ഥയിലാണ് ഇവ കാര്യക്ഷമമായി പ്രവർത്തിക്കുന്നത്.
ഒഴിഞ്ഞ ടിന്നിന്‍റെ പുറംഭാഗത്ത് മുഴുവന്‍ മഞ്ഞപെയിന്‍റടിച്ച് ഉണങ്ങിയശേഷം അതിന്‍മേല്‍ ആവണക്കെണ്ണ പുരട്ടി പച്ചക്കറിതോട്ടത്തില്‍ കെട്ടിത്തൂക്കുക. വെള്ളീച്ചകള്‍ ഇവയില്‍ ഒട്ടിപ്പിടിച്ചു നശിക്കും. കടും മഞ്ഞനിറത്തിലുള്ള പ്ലാസ്റ്റിക് ഷീറ്റോ കട്ടികൂടിയ മഞ്ഞ കടലാസ്സോ എടുത്ത് ഇരുവശവും ആവണക്കെണ്ണ പുരട്ടി തോട്ടത്തില്‍ കമ്പുനാട്ടി കടലാസ്സ് വലിച്ചു കെട്ടിയും ഈച്ചകളെ ആകര്‍ഷിച്ചു നശിപ്പിക്കാം. വളര്‍ച്ച പ്രാപിച്ച ചെടികള്‍ക്കിടയിലും, നഴ്സറിയില്‍ ഭൂതലത്തിലും വേണം മഞ്ഞകെണി സ്ഥാപിക്കാന്‍. ആഴ്ചയിലൊരിക്കല്‍ ബോര്‍ഡ് വൃത്തിയാക്കി ആവണക്കെണ്ണ പുരട്ടണം.
2. മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന വെര്‍ട്ടിസീലിയം ലക്കാനി എന്ന കുമിളിനെ ഉപയോഗിച്ചും വെള്ളീച്ചയെ നിയന്ത്രിക്കാം. വെര്‍ട്ടിസീലിയം മൂന്ന് മുതല്‍ അഞ്ച് ഗ്രാം/മി.ലി. ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ചെടിയില്‍ തളിക്കണം.
3. 20 ഗ്രാം വെളുത്തുള്ളി നന്നായി അരച്ച് 50 മില്ലി വെള്ളത്തില്‍ ചേര്‍ത്ത് സത്ത് ഊറ്റിയെടുക്കുക. 50 മി.ലി. വെള്ളത്തില്‍ 5 ഗ്രാം ബാര്‍സോപ്പ് ലയിപ്പിച്ച ലായനിയുമായി കൂട്ടിച്ചേര്‍ക്കുക. ഇതില്‍ 900 മി.ലി. ജലവും 20 മി.ലി. വേപ്പെണ്ണയും കൂട്ടിചേര്‍ത്ത് നന്നായി ഇളക്കി ചെടികളില്‍ തളിക്കാം.
4. വേലിച്ചെടിയുടെ ഇലയും പൂവും കായും സമൂലം ഒരു കി.ഗ്രാം നന്നായി ചതച്ചരച്ച് 5 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് 2-3 മണിക്കൂര്‍ ചൂടാക്കി മൂന്നിലൊരു ഭാഗമാകുമ്പോള്‍ തണുത്തശേഷം 100 മി.ലി. 10 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് ചെടികളില്‍ തളിക്കാം.
മരുന്ന് തളിക്കുമ്പോള്‍ ഇലയുടെ ഇരുവശത്തും നന്നായി പതിക്കുംവിധം തളിക്കുക. ഇലക്കടിയിലാണ് കൂടുതല്‍ ആക്രമണമെന്നതും കൂടുതല്‍ ആഗിരണശേഷിയുള്ള ടിഷ്യൂകള്‍ ഇലക്കടിയിലാണ് ഉള്ളതെന്നുമുള്ള വസ്തുത മനസ്സിലാക്കി അന്തരീക്ഷ താപനില കുറഞ്ഞ വൈകുന്നേരങ്ങളില്‍ മാത്രം മരുന്ന് തളിക്കുക. ആക്രമണം രൂക്ഷമാണെങ്കില്‍ 10 ദിവസമിടവിട്ട് മേല്‍പറഞ്ഞ കീടനാശിനികള്‍ മാറിമാറി തളിക്കുക. ഇതുവഴി ഈ കീടത്തെ പൂര്‍ണ്ണമായും നിയന്ത്രിക്കുവാന്‍ കഴിയും.
വെള്ളീച്ചയുടെ ആക്രമണം തടയാം
തെങ്ങിലെ വെള്ളീച്ചകളെ നശിപ്പിക്കാം
തെങ്ങിൻറെ ഓലക്കാലിന്‍റെ അടിഭാഗത്ത് വെള്ളീച്ചകള്‍ കൂട്ടമായിരുന്ന് നീരൂറ്റി കുടിക്കുകയും വിസര്‍ജ്ജിക്കുകയും ചെയ്യുന്നതാണ് തുടക്കം. ഇതില്‍ ആകര്‍ഷിക്കപ്പെടുന്ന ഉറുമ്പുകള്‍ മച്ചിങ്ങയില്‍ മീലിമൂട്ടകളെ പരത്തുന്നു. വെള്ളീച്ചകള്‍ നീരൂറ്റികുടിക്കുന്നതിനാല്‍ ഓലകള്‍ ഓടിയുകയും മഞ്ഞളിക്കുകയും ചെയ്യും. തേങ്ങയുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടാകും.
രോഗലക്ഷണങ്ങള്‍ കാണുന്ന ഓലകള്‍ മുറിച്ചു മാറ്റി തീയിടുകയും ശേഷിക്കുന്ന ഓലകളുടെ അടിഭാഗത്ത് രണ്ടു ശതമാനം വീര്യമുള്ള വേപ്പെണ്ണ -വെളുത്തുള്ളി അല്ലെങ്കില്‍ ആവണക്കെണ്ണ -വേപ്പെണ്ണ സ്റ്റാനോവൈറ്റ് മിശ്രിതം തയ്യാറാക്കി 15 മില്ലി ഒരു ലിറ്റര്‍ എന്ന തോതില്‍ തയ്യാറാക്കി തളിക്കുക. കൂടാതെ വെര്‍ട്ടി സീലിയം 20ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന രീതിയില്‍ തയ്യാറാക്കി ഓലകളില്‍ നന്നായി തളിക്കുക.
Share your comments