മഴക്കാലത്തെ അനുകൂല കാലാവസ്ഥയില്‍ ഹരിത വളര്‍ച്ച സസ്യങ്ങളിൽ നല്ല നിലയില്‍ നടക്കുന്നു. മാവിൽ (Mango tree) ഭംഗിയോടെ ഇളം തളിരിലകളുമായി പുതിയ ശാഖകൾ പൊടിച്ചു വരുന്നത് ഈ സമയത്താണ്. തളിരിലകളിലേക്കും തണ്ടുകളിലേക്കും പുതു പൊടിപ്പുകൾ തുടങ്ങുന്ന കൂമ്പിലേക്കും സകല കീടങ്ങളും ഈ സമയത്ത് ആകർഷിക്കുകയും ചെയ്യും. ഇളം തണ്ടുകളില്‍ നിന്നു നീരൂറ്റി കുടിക്കാനും, തളിരിലകളിൽ നീരൂറ്റി കുടിക്കാനും മുറിക്കാനും, ഇളം തണ്ടുകള്‍ തുരന്നു ലാര്‍വകളെ നിക്ഷേപിക്കാനും കീടങ്ങള്‍ ശ്രമിക്കുന്നു. ലാർവകൾ കടന്നുകൂടി തണ്ടുകൾ മുഴച്ചും വീർത്തും നിൽക്കുന്നത് കാണാം.
ഇതിനെല്ലാം പുറമെ വായുവിലൂടെയും മഴവെള്ളം വഴിയും കീടങ്ങൾ വഴിയും ഫംഗസുകളും വൈറസുകളും പടർന്നു കയറാൻ സാധ്യതയുണ്ട്. ഹരിത വളര്‍ച്ച വേഗതയില്‍ നടക്കുന്നു എന്നതുകൊണ്ട് വളര്‍ച്ചയെ സഹായിക്കുന്ന പോഷകങ്ങളുടെ കുറവുകൾ ഉണ്ടായാൽ പുതിയ പൊടിപ്പുകളിൽ പോഷക കുറവിന്റേതായ മുരടിപ്പുകൾക്കും കൂമ്പുകൾ കരിഞ്ഞുണങ്ങാനും തുടങ്ങുന്നു.
ഇതിലൂടെ ഒരു വർഷത്തെ വളർച്ച നഷ്ടപ്പെടുന്നു. പുതുതായുണ്ടാകേണ്ട ശാഖകൾ അപ്പാടെ ഇല്ലാതാവുകയും ശാഖകളെ നമുക്കാവശ്യമുള്ള വശങ്ങളിലേക്ക് ഒരു നിയന്ത്രിത മാർഗ്ഗത്തിലൂടെ ദിശ തിരിച്ചുള്ള രീതിയിൽ പ്രൂണിങ് ചെയ്തു കൊണ്ടുപോകാൻ കഴിയാതാവുകയും ചെയ്യാം. ചിലപ്പോൾ ഫംഗസും വൈറസും ബാധിച്ചു തുടർന്നുള്ള മാസങ്ങളിൽ ഡൈ ബാക്ക് അല്ലെങ്കിൽ ഗാമോസിസ് സംഭവിച്ചു മാവിൻ തൈ അപ്പാടെ ഉണങ്ങിപോകാനും കാരണമാകാം.
മാവിന്‍റെയും മറ്റു ഫലവൃക്ഷങ്ങളുടെയും വളർച്ച പ്രതീക്ഷിക്കുന്ന കർഷകർക്ക് ഇതൊരു വലിയ വേദനയായിരിക്കും. മഴക്കാലത്തുണ്ടാകുന്ന ഈ പ്രശ്നം പരിഹരിക്കാൻ കീട രോഗ നിയന്ത്രണം നിശ്ചയമായും നടത്തിയേ തീരൂ.
കീടരോഗ നിയന്ത്രണം (Pest management)
മഴ തുടങ്ങുന്നതിനു തൊട്ടു മുന്നേ ഒരു തവണയും മഴ തുടങ്ങി രണ്ടാഴ്‌ച കൂടുമ്പോൾ ഓരോ തവണ എന്ന പ്രകാരം രണ്ടു തവണയും ഫംഗസിൽ നിന്നും രക്ഷപ്പെടാൻ പിപിഎഫ്‌സി എന്ന ഓർഗാനിക് ഫംഗിസൈഡ് സ്‌പ്രെഡ് ഓൾ 90 ചേർത്തു നിർബന്ധമായും സ്പ്രേ ചെയ്യുക.
കീടങ്ങളെ അകറ്റാൻ നീം എൻ പി സ്‌പ്രെഡ് ഓൾ 90 ചേർത്തു ശിഖിരങ്ങളിൽ ഓരോ ആഴ്ച ഇടവിട്ട് രണ്ടു തവണ സ്പ്രേ ചെയ്യുക.
മഴക്കാലത്ത് പിപിഎഫ് സി ഉപയോഗിച്ചാല്‍ ഒലിച്ചു പോകുമോ എന്ന് ഭയപ്പെടേണ്ടതില്ല. സ്പ്രെഡ് ഓള്‍ ചെക്കുമ്പോള്‍ അതിന്റെ വ്യാപനം നന്നായി നടക്കുകയും ചെയ്യും. മഴ വന്നു കണികകള്‍ അല്പം ഒലിച്ചു താഴോട്ടു വീണാല്‍ പോലും അത് പരിസരത്തുള്ള കീടങ്ങളെ ഒഴിവാക്കാന്‍ കഴിവുള്ളതാണ്. നീം എന്‍ പി സ്പ്രെഡ് ഓള്‍ സഹായത്തോടെ ഇലകളിലും തന്ടുകളിലും വ്യാപിച്ചു നില്‍ക്കുകയും ചെയ്യും.
മാവിന്റെ പ്രത്യേക പരിച്ചരണത്തെ സംബന്ധിച്ച പിഡിഎഫ് എന്റെ വാട്സാപ്പിലൂടെ ലഭ്യമാക്കുക.. അതില്‍ വിശദമായി പ്രധാനപ്പെട്ട ചില വിഷയങ്ങള്‍ അല്പം ആഴത്തില്‍ വിശദീകരിക്കുന്നുണ്ട്.
Share your comments