തക്കാളിക്ക് ചുറ്റും ചോളം നടുക. വെള്ളീച്ച് ആദ്യം ചോളത്തിലിരിക്കുകയും വെള്ളീച്ച വഹിച്ചുവരുന്ന രോഗാണുക്കൾ തക്കാളിയിൽ എത്താതിരിക്കുകയും ചെയ്യും.
പച്ചക്കറിത്തോട്ടത്തിൽ ഉള്ളി, വെളുത്തുള്ളി, അരൂത എന്നീ രൂക്ഷഗന്ധമുള്ള ചെടികൾ നട്ടാൽ കീടബാധ കുറയും.
പാവൽ പന്തലിന് ചുറ്റും പീച്ചിൽ നട്ടാൽ പാവലിലെ കായീച്ച ശല്യം കുറയും.
പച്ചക്കറി തോട്ടത്തിനു ചുറ്റും ബൈന്തി നട്ടാൽ കായ് തുരപ്പൻ പുഴുക്കളുടെ ശല്യം കുറയും.
പച്ചക്കറിത്തോട്ടത്തിനു ചുറ്റും ആവണക്ക് നട്ടാൽ വെള്ളീച്ചകളും തണ്ടുതുരപ്പൻ പുഴുവിന്റെ ശലഭങ്ങളും ആവണക്കിന്റെ തളിരിലും പൂവിലും കായിലും ആകർഷിക്കപ്പെടും.
Share your comments