1. Organic Farming

വാഴ കൃഷിയിൽ ഒരുമിച്ച് വിളവെടുക്കാൻ ചില പൊടികൈകൾ

വൈവിധ്യ വാഴയിനങ്ങൾ കണക്കിലെടുത്താൽ കൃഷിയടിസ്ഥാനത്തിലും ശാസ്ത്രിയ പരിചരണങ്ങളോടേയും കേരളത്തിലെ കർഷകർ ഏറ്റവും കൂടുതൽ കൃഷിയിറക്കുന്നത് നേന്ത്രവാഴ ഇനങ്ങളാണ്.. നേന്ത്രവാഴയിൽ തന്നെ പലയിനങ്ങളുമുണ്ട്... എന്നാൽ മികച്ച ഉല്പാദന നേട്ടത്തിന്റെ അപര്യാപ്തതയാണ് കൃഷിയിൽ പല കർഷകരും അഭിമുഖീകരിക്കുന്നത്.

Arun T

വൈവിധ്യ വാഴയിനങ്ങൾ കണക്കിലെടുത്താൽ കൃഷിയടിസ്ഥാനത്തിലും ശാസ്ത്രിയ പരിചരണങ്ങളോടേയും കേരളത്തിലെ കർഷകർ ഏറ്റവും കൂടുതൽ കൃഷിയിറക്കുന്നത് നേന്ത്രവാഴ ഇനങ്ങളാണ്. നേന്ത്രവാഴയിൽ തന്നെ പലയിനങ്ങളുമുണ്ട്.

എന്നാൽ മികച്ച ഉല്പാദന നേട്ടത്തിന്റെ അപര്യാപ്തതയാണ് കൃഷിയിൽ പല കർഷകരും അഭിമുഖീകരിക്കുന്നത്.

The homeland of the banana, which is called "Apple in Paradise", is considered to be Malaysia.

In terms of variety of bananas, the farmers of Kerala cultivate the most of the banana varieties on agricultural and scientific care. But many farmers face a lack of good productivity.

വലിയ പ്രതീക്ഷകളോടെ മാസങ്ങളോളം പരിപാലിച്ച് നടത്തിയ നേന്ത്രവാഴ കൃഷിയിൽ നിന്നും മികച്ച വിളവ് ലഭിക്കാത്തത് കൃഷി കൊണ്ട് മാത്രം ഉപജീവനം നടത്തുന്ന കർഷകർക്ക് വലിയ തിരിച്ചടി തന്നെയാണ്.

എന്ത് കൊണ്ടാണ് നേന്ത്രവാഴയിൽ വിളവ് കുറയാൻ കാരണം?

അശാസ്ത്രീയ വളപ്രയോഗങ്ങളും, ആവശ്യാനുസരണമുള്ള മൂലകങ്ങളുടെ അഭാവങ്ങളും, കാലാവസ്ഥാ വ്യതിയാനങ്ങളുമൊക്കെ വലിയ രീതിയിലുള്ള ഉല്പാദന നഷ്ടങ്ങളാണ് ഉണ്ടാക്കുന്നത്.

വിളവ് കൂട്ടാൻ ഏറ്റവും ആദ്യം നോക്കേണ്ടത് നമ്മുടെ മണ്ണിലേക്ക് തന്നെയാണ്.! മൂലകങ്ങളുടെ ഏറ്റകുറച്ചിലുകൾ മനസ്സിലാക്കുന്നതിനായ്, മണ്ണ് പരിശോധന നടത്തിയതിന് ശേഷം ശുപാർശ പ്രകാരമുള്ള വളപ്രയോഗങ്ങൾ നടപ്പിലാക്കി വിളവ് കൂട്ടാനാകും.

മണ്ണിലെ രൂക്ഷമായ അമ്ലത്വം വിളയേയും, വിളവിനേയും ദോഷകരമായ് ബാധിക്കുന്നത്. പല കർഷകരും തിരിച്ചറിയുന്നില്ല.

മണ്ണിലെ അമ്ലത്വം വർദ്ധിച്ചാൽ വിളകൾക്ക് മണ്ണിലുള്ള മൂലകങ്ങളും മറ്റും കൃത്യമായ് ലഭിക്കുന്നതിന് തടസ്സം നേരിടും.ഇത് വിളകളുടെ വളർച്ചക്കും, വിളവിനും ദോഷകരമായ് ബാധിക്കും.

അധികരിച്ച അമ്ലത്വത്തെ ഒരളവ് വരെ പരിഹരിക്കുന്നതിനായ് കുമ്മായമോ, ഡോളമൈറ്റോ ഉപയോഗിക്കാം.

കന്ന് വെക്കുമ്പോൾ തന്നെ കുഴിയിൽ അര കിലോ കുമ്മായം ചേർത്തു കൊടുക്കാം. രണ്ടാഴ്ച്ച കഴിഞ്ഞ് പത്ത് കിലോയോളം ജൈവവളവും ഇട്ടു കൊടുക്കണം.

വാഴകുഴിയിൽ കുമ്മായം ഒറ്റത്തവണ ഇട്ടതുകൊണ്ട് അമ്ലത്വം ശാശ്വതമായ് പരിഹരിക്കുവാനും കഴിയില്ല. ഓരോ രണ്ട് മാസം ഇടവിട്ട് വള പ്രയോഗത്തിന് രണ്ടാഴ്ച മുൻപ് 200gm കുമ്മായം വീതം ഓരോ വാഴ തടത്തിലും ഇട്ടു കൊടുക്കണം.

ചില കർഷകർ രാസവള പ്രയോഗങ്ങൾ അശാസ്ത്രിയമായ് രണ്ടോ മൂന്നോ തവണകളായ് കൊടുക്കുകയാണ് പതിവ്.

ഇത് യഥാർത്ഥത്തിൽ വലിയ ഉല്പാദന നഷ്ടവും.സാമ്പത്തിക ബാധ്യതയുമാണ് കർഷകർക്കുണ്ടാക്കുന്നതെന്ന് പല കർഷകരും തിരിച്ചറിയുന്നുമില്ല.

മികച്ച വിളവ് കിട്ടുവാൻ കൃത്യമായ് പറഞ്ഞാൽ ആറ് തവണകളായാണ് വളപ്രയോഗം നടത്തേണ്ടത്.

യൂറിയ 415 ഗ്രാം,മസൂറിഫോസ് 575 ഗ്രാം, പൊട്ടാഷ് 500 ഗ്രാം ഇത്രയുമാണ് ഒരു വാഴക്ക് നല്കേണ്ട പ്രധാന വളപ്രയോഗങ്ങൾ.

ഇനി ആറ് തവണകളായ് ഇവ നല്കേണ്ട അളവുകളും, സമയക്രമങ്ങളും വ്യക്തമാക്കാം.

യൂറിയ 415 ഗ്രാം
വാഴവെച്ച് ഒരു മാസത്തിന് ശേഷം 90 ഗ്രാം
തുടർന്ന് 2, 3, 4, 5 തുടങ്ങി ഓരോ മാസത്തിന് ശേഷവും ആറാമത്തെ മാസം ഒഴിവാക്കി കുല വന്ന് ഏഴാമത്തെ മാസത്തിന് ശേഷവും അഞ്ച് തവണകളായ് 65 ഗ്രാം വീതം നല്കാം
(90+ 65+ 65+ 65 + 65+ 65 = 415)

മസൂറിഫോസ് 575 ഗ്രാം
രണ്ട് തവണയായ് നല്കാം . വാഴ നട്ട് ഒരു മാസത്തിന് ശേഷം 325 ഗ്രാം, രണ്ട് മാസത്തിന് ശേഷം 250 ഗ്രാം എന്ന അളവിൽ പ്രയോഗിക്കാം.

പൊട്ടാഷ് 500 ഗ്രാം
വാഴ വെച്ച് ഒരു മാസത്തിന് ശേഷം മുതൽ അഞ്ച് മാസത്തിന് ശേഷം വരെയുള്ള അഞ്ച് തവണ കളായ് 100 ഗ്രാം വീതമാണ് പൊട്ടാഷ് നല്കേണ്ടത്.

ശാസ്ത്രിയ വളപ്രയോഗങ്ങളോടൊപ്പം തന്നെ ആവശ്യമായ സൂഷ്മ മൂലകങ്ങളുടെ കുറവും പരിഹരിക്കപ്പെടേണ്ടതുണ്ട്.

കേരള കാർഷിക സർവ്വകലാശാല പുറത്തിറക്കിയ അയർ, സമ്പൂർണ്ണ തുടങ്ങിയ മൂലക മിശ്രിതങ്ങൾ പ്രയോജനപ്പെടുത്തി കൊണ്ട് മൂലക അപര്യാപ്തതയും വളരെ ചെലവ് കുറഞ്ഞ രീതിയിൽ പരിഹരിക്കാനാകും. കൂടാതെ സൂക്ഷ്മ മൂലകങ്ങൾ ആവശ്യാനുസരണം വിപണിയിലും ലഭ്യമാണ്.

ഉയർന്ന താപനില സമയങ്ങളിലും, വരൾച്ച കാലത്തും നേന്ത്രവാഴ, പരമാവധി കുലക്കാത്ത രീതിയിൽ കാർഷിക പ്രവർത്തനങ്ങൾ ക്രമീകരിക്കപ്പെടുവാനും ശ്രദ്ധിക്കേണ്ടത്.

നവംബര്‍ രണ്ടാമത്തെ ആഴ്ചയോടെയാണ് അടുത്ത ഓണത്തിനുള്ള വാഴക്കൃഷി തുടങ്ങുന്നത്.

ഒരുമിച്ച് വാഴ കുലയ്ക്കാന്‍ കര്‍ഷകര്‍ക്ക് ഉപയോഗപ്രദമായ ചില വഴികള്‍ 

1. ഓരേ ബാച്ചില്‍പ്പെട്ട ഒരേ വലിപ്പമുള്ള ടിഷ്യു കള്‍ച്ചര്‍ വാഴത്തൈകള്‍ നട്ടാല്‍  ഒരുമിച്ച് കുലയ്ക്കും

2. വാഴക്കന്ന് നടാന്‍ തിരഞ്ഞെടുക്കുമ്പോള്‍ ഒരേ വലിപ്പമുള്ള കന്നുകള്‍ ഒരേ പ്രായത്തിലുള്ളത് എടുക്കുക.

3. വലിപ്പത്തിന്റെ അടിസ്ഥാനത്തിലും വാഴക്കന്നുകള്‍ നാടം. ഇടത്തരം വലിപ്പമുള്ളവ, അതിന് മുകളില്‍ വലിപ്പമുള്ളവ, അതിന് താഴെ വലിപ്പമുള്ളവ എന്നിങ്ങനെ ഓരേ രീതിയില്‍ ഒരേ വരിയില്‍ നട്ടാല്‍ ഒരേ സമയത്ത് കുലയ്ക്കും.

4. മാണപ്പുഴു മുട്ടകളെയും നിമാവിരകളെയും നശിപ്പിക്കാന്‍ നന്നായി ചെത്തിയൊരുക്കിയ വാഴക്കന്നുകള്‍ നന്നായി തിളയക്കുന്ന വെള്ളത്തില്‍ ഇരുപത് സെക്കന്റ് അല്ലെങ്കില്‍ പകുതി തിളച്ച് വെള്ളത്തില്ഡ 20-25 മിനിറ്റ് മുക്കിവെച്ച ശേഷം നടാം

5. അടിവളമായി 10 കിലോജൈവവളവും ഓരോ നാലിലയ്ക്കും ഒന്ന് എന്ന രീതിയില്‍ നൈട്രജന്‍-ഫോസ്ഫറസ്-പൊട്ടാസ്യം വളപ്രയോഗത്തിലൂടെയും വാഴയ്ക്ക് കൂമ്പ് വരുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

English Summary: To get bumper yield from banana some tips to follow

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds