തെങ്ങിന്റെ വളപ്രയോഗം (Coconut fertilizer application)
നല്ല രണ്ട് മഴ കിട്ടിയാൽ തെങ്ങിന് (Coconut) വളം ചേർക്കൽ ആരംഭിക്കാം. തടം തുറന്ന ഉടനെ രണ്ടു കിലോഗ്രാം കുമ്മായം അല്ലെങ്കിൽ ഡോളോമൈറ്റ് തടത്തിൽ മുഴുവനായി വിതറുക. കഴിഞ്ഞ വർഷം കുമ്മായം (Calcium carbonate) / ഡോളോമൈറ്റ് ചേർത്തതാണെങ്കിൽ ഇത്തവണ ഒരു കിലോ വീതം ചേർത്താൽ മതി.
കുമ്മായം/ ഡോളോമൈറ്റിനോടൊപ്പം രാസവളങ്ങളോ ജൈവവളങ്ങളോ ചേർക്കാൻ പാടില്ല. ചപ്പുചവറുകൾ, പച്ചില വളങ്ങൾ (തൂപ്പ്), ചാരം / വെണ്ണീറ് എന്നിവ ചേർക്കാം.
7 - 10 ദിവസത്തിനു ശേഷം താഴെപ്പറയുന്ന വളങ്ങൾ ചേർത്ത് തടം മണ്ണിട്ട് മൂടാം ( Fertilizers to be used)
1. വേപ്പിൻപിണ്ണാക്ക് - 4kg
2. എല്ലുപൊടി - 3kg.
3. ചാണകപ്പൊടി - 10kg.
4.മഗ്നീഷ്യംസൾഫേറ്റ് 500g
5.ബോറാക്സ് - 50g
തെങ്ങിൻ തൈകൾക്ക്: ഒരു വർഷം പ്രായമായതിന് മേൽപ്പറഞ്ഞ അളവിന്റെ മൂന്നിലൊന്ന്, വർഷത്തിൽ നാലു തവണയായി നൽകുക. രണ്ടു വർഷം പ്രായമായതിന് മുന്നിൽ രണ്ട്, നാലു തവണയായി നൽകുക. മൂന്നാം വർഷം മുതൽ ഫുൾ ഡോസ് നൽകാം .
മേയ്- ജൂൺ മാസങ്ങളിലും സെപ്റ്റം.-ഒക്ടോബർ മാസങ്ങളിലുമായി വർഷത്തിൽ രണ്ടു തവണയായി നൽകുന്നത് കൂടുതൽ ഗുണം ചെയ്യും.
Share your comments