തൊടുപുഴ. തൊടുപുഴ മേഖലയിലെ പ്രധാന മരച്ചീനി ഇനമായ ആമ്പക്കാടൻ മരച്ചീനിത്തണ്ട് മണിപ്പൂരിലേക്ക് കുടിയേറുന്നു.
വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ മരച്ചീനി കൃഷിക്കും മരച്ചീനി അധിഷ്‌ഠിത കാർഷികോത്പന്നങ്ങളുടെഉല്പാദനത്തിനുമായിട്ടാണ് 30000 മരച്ചീനി തണ്ടുകൾ തൊടുപുഴ കാഡ്‌സ് മുഖേന ശേഖരിക്കുന്നത്.
ഉത്പാദനത്തിലും രോഗപ്രതിരോധ ശേഷിയിലും മികച്ച ഇനമായി കണ്ടെത്തിയ ആമ്പക്കാടൻ ഇനത്തെ ശ്രീകാര്യം കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം ശുപാർശ ചെയ്തതിന്റെ അടിസ്ഥാ നത്തിലാണ് ഇo ഫാൽ കേന്ദ്രമായുള്ള പോളോസ്റ്റാർ എന്ന സ്റ്റാർച് കമ്പനി കപ്പത്തണ്ടുകൾ ശേഖരിക്കുന്നത്.
1.5മീറ്റർ നീളമുള്ള തണ്ടുകൾ 25വീതം കെട്ടുകളാക്കി ആണ് അയക്കുന്നത്. തണ്ട് ഒന്നിന് 5രൂപയാണ് സംഭരണ വില.
മേല്പറഞ്ഞ രീതിയിൽ മരച്ചീനികമ്പുകൾ നൽകുന്നതിന് താല്പര്യമുള്ള കർഷകർ 9539674233എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് കാഡ്‌സ് ചെയർമാൻ ആന്റണി കണ്ടിരിക്കൽ അറിയിച്ചു.
Share your comments