<
  1. Organic Farming

തണ്ണിമത്തൻ (Thannimathan, Watermelon) കൃഷിക്ക് ഒരുങ്ങാം.. ഇനം ഷുഗർ ബേബി തന്നെ

രണ്ടടി വ്യാസവും ഒന്നര അടി ആഴവും ഉള്ള കുഴി എടുത്ത് മേൽമണ്ണ് തിരികെ കുഴിയിൽ ഇട്ടു പകുതി മൂടി 200ഗ്രാം കുമ്മായം ചേർത്ത് നന്നായി ഇളക്കി 14 ദിവസം കഴിഞ്ഞു ഒരു തടത്തിൽ 15കിലോ അഴുകി പൊടിഞ്ഞ ചാണക പൊടി, 40g യൂറിയ, 75ഗ്രാം മസ്സൂറിഫോസ്, 25കിലോ പൊട്ടാഷ് എന്നിവ ചേർത്ത് ഒരു തടത്തിൽ 4-5വിത്തുകൾ പാകാം.

Arun T

Watermelon plant Farming തണ്ണിമത്തൻ (Thannimathan) കൃഷിക്ക് ഒരുങ്ങാം.. ഇനം ഷുഗർ ബേബി തന്നെ
സ്ഥലം തെരഞ്ഞെടുക്കുമ്പോൾ 6-8മണിക്കൂർ വെയിൽ കിട്ടുന്ന, നല്ല ഇളക്കം ഉള്ള നീർ വാർച്ച ഉള്ള സ്ഥലം തന്നെ വേണം

അകലം :വരികൾ തമ്മിൽ 3m. വരിയിലെ തടങ്ങൾ തമ്മിൽ 2m(ഒരു സെന്റിൽ 7തടം )

രണ്ടടി വ്യാസവും ഒന്നര അടി ആഴവും ഉള്ള കുഴി എടുത്ത് മേൽമണ്ണ് തിരികെ കുഴിയിൽ ഇട്ടു പകുതി മൂടി 200ഗ്രാം കുമ്മായം ചേർത്ത് നന്നായി ഇളക്കി 14 ദിവസം കഴിഞ്ഞു ഒരു തടത്തിൽ 15കിലോ അഴുകി പൊടിഞ്ഞ ചാണക പൊടി, 40g യൂറിയ, 75ഗ്രാം മസ്സൂറിഫോസ്, 25കിലോ പൊട്ടാഷ് എന്നിവ ചേർത്ത് ഒരു തടത്തിൽ 4-5വിത്തുകൾ പാകാം.

മുളച്ചു രണ്ടാഴ്ച കഴിഞ്ഞു കരുത്തുള്ള 3തൈകൾ നിർത്തി ബാക്കി ഉള്ളവ പിഴുതു കളയാം.

പടരാൻ തുടങ്ങുമ്പോൾ വേണമെങ്കിൽ ഓലകൾ തറയിൽ ഇട്ടു കൊടുക്കാം.

വള്ളി വീശുമ്പോഴും പൂക്കൾ നിറയെ വരാൻ തുടങ്ങുമ്പോഴും 25ഗ്രാം വീതം യൂറിയ മണ്ണിൽ ചേർത്ത് കൊടുക്കാം

തടങ്ങളിൽ നന്നായി കരിയിലകൾ കൊണ്ട് പുതയിടുന്നത് നല്ലതാണ്.

മിതമായി നനച്ചു കൊടുക്കുക. പൂക്കുമ്പോഴും കായ് പിടിക്കുമ്പോഴും ഒന്നിട വിട്ട ദിവസങ്ങളിൽ നനക്കാം.

കായ്കൾ മൂത്തു വരുമ്പോൾ നന കുറയ്ക്കണം.മത്തൻ വണ്ടുകൾ, ആമ വണ്ട്, കായീച്ച എന്നിവ വരാതെ നോക്കണം.

മൃദു രോമ പൂപ്പു, പൊടിപ്പൂപ്പ് എന്നീ കുമിൾ രോഗങ്ങളെയും സൂക്ഷിക്കണം.

gfh

വള്ളികൾ ഒരു മീറ്റർ നീളം എത്തുമ്പോൾ തലപ്പ് ഭാഗം നുള്ളി കൂടുതൽ ശിഖരങ്ങൾ ഉണ്ടാകുന്നതു നല്ലതാണ്.

ഒരു വള്ളിയിൽ 2-3 കായ്കളിൽ കൂടുതൽ ഉണ്ടായാൽ വലിപ്പം കുറഞ്ഞേക്കാം.

നട്ടു 75-100 ദിവസത്തിനുള്ളിൽ വിളവെടുക്കാൻ കഴിയും. ഇനങ്ങൾക്ക് അനുസരിച്ചു ഇത് വ്യത്യാസപ്പെടാം.

വള്ളിയും അതിന്റെ tendrils (സ്പ്രിങ് പോലെ ഉള്ള ഭാഗം ) ഒക്കെ ഉണങ്ങാൻ തുടങ്ങി, തറയിൽ പറ്റി ഇരിക്കുന്ന കായുടെ ഭാഗം വെളുത്ത നിറമായി മാറുമ്പോൾ, കായിൽ തട്ടി നോക്കുമ്പോൾ അടഞ്ഞ ശബ്ദം ആകുമ്പോൾ വിളവെടുക്കാം.

ഒരു തടത്തിൽ നിന്നും 15കിലോ വരെ കായ്കൾ ലഭിക്കും.

ഷുഗർബാബി ഇനത്തിന് നീല കലർന്ന കറുപ്പ് നിറമുള്ള തോടും കടുത്ത പിങ്ക് നിറമുള്ള കാമ്പും ചെറിയ വിത്തുകളും ആണ്. 3-5കിലോ വരെ തൂക്കം ഉള്ള കായ്കൾ. 85ദിവസം കൊണ്ട് കായ്കൾ മൂപ്പെത്തും.

ചാത്തന്നൂർ അഗ്രോ സർവീസ് സെന്ററിൽ വിത്തുകൾ കിട്ടും. എല്ലാവരും ഒന്ന് പരീക്ഷിച്ചു നോക്കണം.

പ്രമോദ് മാധവൻ
കൃഷി ഓഫീസർ

PH: 0474-2596666

തണ്ണിമത്തൻ വെറുമൊരു ജ്യൂസല്ല

Cube അഥവാ സമചതുരാകൃതിയുള്ള

തണ്ണിമത്തൻ വിത്തിനുമുണ്ട് ഗുണങ്ങൾ.

Watermelon is a warm, long-season crop and is now grown in all tropical and subtropical areas of the globe. This fruit mostly cultivated for its fresh juice and sweet flesh. Commercial cultivation of watermelon takes place on larger scale in summer season in most of the Asian countries. Watermelon belongs to the family of “cucurbitaceae” and genus of “citrullus”. Watermelons are native to the Kalahari Desert of southern Africa and the first recorded watermelon crop was found in Egypt. Farmers can make good profits from cultivation of watermelon, if proper cultivation methods and farm management practices are followed.

Common/Local Names of Watermelon in India:– Tarbooj (Hindi), Tarpoosani (Tamil), Thannimathan (Malayalam), Kaling (Konkani), Pucha Kaya (Telugu), Tarbuz (Punjabi), Tarbuch (Gujarati), Tarabhuja (Oriya), Tormuz (Assamese), Tarabooj, Kalingad (Marathi), Tormuj (Bengali), Kallangadi Hannu (Kannada).

Seed Selection in Watermelon Farming:- Seed selection in watermelon farming plays major role in getting proper yield and quality of the fruit. It is recommended to select the best quality seeds to raise the healthy seedlings of watermelon.

  • The watermelon seed should belong to the proper improved high yielding variety.
  • The watermelon seed should be fully mature, well developed and plump in size.
  • The watermelon seed should be free from signs of age or bad storage.
  • The watermelon seed should clean and free from mixtures of other seeds.
  • .The watermelon seed should have a high germinating capacity for getting higher yields.
English Summary: Watermelon plant Farming type sugar baby

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds