ശൈത്യകാലത്തേക്ക് കേരളം കാലെടുത്തുവയ്ക്കാൻ തുടങ്ങുമ്പോൾ തണുപ്പുകാലത്ത് ചെയ്യാവുന്ന കൃഷിരീതികളും നാം അറിഞ്ഞിരിക്കണം. കൊവിഡ് സൃഷ്ടിച്ച സാന്പത്തിക പ്രതിസന്ധികളും ഒഴിവുസമയത്തെ വിരസതയകറ്റാനും ഇത്തരം കൃഷി രീതികൾ സഹായകരവുമാണ്.
കാരറ്റ് കൃഷി
കണ്ണിനും പല്ലിനും മാത്രമല്ല മൊത്തം ശരീരത്തിന് ആരോഗ്യപ്രധാനമായ പച്ചക്കറിയിനമെന്ന നിലയിലും ശീതകാല പച്ചക്കറിയെന്ന നിലയിലും കാരറ്റ് മലയാളിയുടെ ആഹാരത്തില്‍ ഇടം പിടിച്ചിട്ട് നാളേറെയായി. തണുപ്പ് നിലനില്‍ക്കുന്ന കാലങ്ങളില്‍ സ്വന്തം കൃഷിത്തോട്ടത്തിലും മട്ടുപ്പാവിലും കാരറ്റ് കൃഷിചെയ്യാം.Carrots can be grown in their own garden and terrace during the cold season
നല്ല ജൈവപുഷ്ടിയും ഇളക്കവുമുള്ള മണ്ണാണ് കാരറ്റ് കൃഷിക്ക് ഉത്തമം. നടുന്ന മണ്ണ് നല്ല നീര്‍വാര്‍ച്ചയുള്ളതും നല്ല വായു സഞ്ചാരം നിലനില്‍ക്കുന്നതും സൂര്യപ്രകാശം ലഭിക്കുന്നതുമായിരിക്കണം. മാത്രമല്ല മണ്ണിന്റെ അമ്ല-ക്ഷാര നിലവാരം ആറിനും ഏഴിനുമിടയിലായാല്‍ കാരറ്റിന് ഗുണം കൂടും. അമ്ലഗുണം കൂടിയ മണ്ണില്‍ ഡോളമൈറ്റോ കുമ്മായമോ വിതറി അത് കുറയ്ക്കാം.നടുന്നതിനുമുമ്പ് കൃഷിയിടം നന്നായി ഉഴുത് മറിക്കണം. അതിനുശേഷം അതില്‍ സെന്റൊന്നിന് 30-40 കിലോ തോതില്‍ കാലിവളമോ കമ്പോസ്‌റ്റോ ചേര്‍ത്തിളക്കി നിരപ്പാക്കണം. അങ്ങനെ വളംചേര്‍ത്ത് നിരപ്പാക്കിയ നിലത്ത് ഒരടിയുയരത്തില്‍ തടം കോരിയെടുക്കാം.
നീളത്തിലോ കുറുകെയോ ചാലെടുത്താണ് തൈകള്‍ നടേണ്ടത്. തൈകള്‍ തമ്മില്‍ കുറഞ്ഞത് 10 സെ.മീ. അകലം അത്യാവശ്യമാണ്. വരിയും നിരയുമായാണ് തടങ്ങളെടുക്കേണ്ടത്. തടങ്ങള്‍ തമ്മില്‍ കുറഞ്ഞത് കാല്‍മീറ്റര്‍ അകലവും തടത്തിന്റെ ഉയര്‍ച്ച കുറഞ്ഞത് കാല്‍ മീറ്ററെങ്കിലും ഉണ്ടായിരിക്കണം. ചരിഞ്ഞസ്ഥലങ്ങളിലാണ് കൃഷിയിറക്കുന്നതെങ്കില്‍ 30 സെ.മീ. അകലത്തില്‍ തടമെടുക്കാം. മറ്റു പച്ചക്കറി വിളകളെപ്പോലെ, കാരറ്റിനും തടത്തില്‍ അല്‍പ്പമെങ്കിലും ഈര്‍പ്പം തങ്ങിനില്‍ക്കുംവിധം നന ഒഴിവാകാതെ നോക്കണം.
കാബേജ് കൃഷി
ഇലക്കറികളിൽ പെടുന്ന ഒരു പച്ചക്കറിയാണ് മോട്ടക്കുസ് അല്ലെങ്കിൽ കാബേജ് . ഈ അടുത്ത കാലത്തായ് കേരളത്തിലുടനീളം കാബേജ് കൃഷിയ്ക്ക് പ്രചാരം വന്നിട്ടുണ്ട് . പച്ച നിറത്തിനു പുറമേ ചുവപ്പും പര്പിളും നിറങ്ങളിൽ ചിലപ്പോൾ കാബേജ് കാണപ്പെടാറുണ്ട് .
ശീതകാല പച്ചക്കറിയായ ഇതിന്റെ വിത്തുകൾ പാകി , തൈകളാണ് നടുന്നത് . ഒക്ടോബർ ആദ്യവാരം തൈകൾ പ്രൊ ട്രയ്കളിൽ പാകി മുളപ്പിച്ചു നവംബർ ആദ്യ വാരത്തോടെ കൃഷി ആരംഭിക്കാം. മണൽ, മേൽമണ്ൺ ചാണകപ്പൊടി അല്ലെങ്കിൽ കമ്പോസ്റ്റ് എന്നിവ 1:1:1 എന്ന അനുപാധത്തിൽ എടുത്ത മിശ്രിതത്തിലായിരിക്കണം വിത്തുകൾ പാകെണ്ടത് . ഒരു ചെറിയ കുഴിയെടുത് അതിൽ കുറച്ചു എല്ലുപൊടി , വേപ്പിൻ പിണ്ണാക്ക് , ചാണക പോടി ഇവയിട്ടു കുഴി മൂടി കാബേജ് നടുക .
കോളിഫ്ളവർ കൃഷി
ഗോബി എന്ന പേരില്‍ ഇന്ത്യയിലാകമാനം അറിയപ്പെടുന്ന കോളിഫ്ലവറിന് ആവശ്യക്കാരേറെയാണ്. ഇലകളാല്‍ ചുറ്റപ്പെട്ട് പൂവിനോട് സാമ്യം തോന്നിപ്പിക്കുന്ന നടുഭാഗമാണ് ഭക്ഷ്യയോഗ്യം. വര്‍ഷത്തില്‍ രണ്ട് കാലങ്ങളിലായി കൃഷിചെയ്യുന്ന കോളിഫ്ലവറിനും അതേ വര്‍ഗത്തില്‍ വരുന്ന ബ്രോക്കളി (Broccoli) ക്കും രാജ്യത്തിന്റെ വിവിധ ഭാഗത്തെ വിപണികളില്‍ ധാരാളമായി വിറ്റഴിക്കപ്പെടുന്നുണ്ട്. കൃഷി ആരംഭിക്കുന്നതിനു മുന്‍പ് മണ്ണ് ധാരാളമായി കിളച്ച് മറിച്ച് അയവും വായുസഞ്ചാരവും വരത്തക്ക വിധത്തിലാക്കിയെടുത്ത ശേഷമായിരിക്കണം കോളിഫ്ലവര്‍ കൃഷി തുടങ്ങേണ്ടത്. രണ്ട് ഘട്ടങ്ങളിലായി നാലുതവണ മണ്ണ് ഇളക്കി മറിക്കാം കൂട്ടത്തില്‍ ആവശ്യത്തിന് ജൈവവളവും ചേര്‍ക്കേണ്ടതാണ്.
വിത്ത് മുളപ്പിച്ച് പറിച്ചു നടുന്ന രീതിയാണ് കോളിഫ്ലവര്‍ കൃഷിക്ക് പതിവായി അവലംബിക്കാറുള്ളത്.
45 സെന്റീമീറ്റര്‍ (45*45) അകലം പാലിച്ചായിരിക്കണം വര്‍ഷത്തെ ആദ്യതെ വിള, വൈകി തുടങ്ങുന്ന ഘട്ടത്തില്‍ 60 സെന്റീമീറ്റര്‍ (60X60) ഒരു ചെടിയില്‍ നിന്ന് മറ്റ് ചെടിയിലേക്ക് അകലം പാലിക്കേണ്ടതാണ്. ജലസേചനവും വളരെയേറെ ശ്രദ്ധചെലുത്തിയായിരിക്കണം ചെയ്യേണ്ടത്. ആദ്യഘട്ട വിളയില്‍ 4 മുതല്‍ 7 ദിവസം വരെ ഇടവിട്ടും രണ്ടാംഘട്ട കൃഷിയില്‍ പത്ത് മുതല്‍ പതിനഞ്ച് വരെ ദിവസങ്ങള്‍ ഇടവിട്ടും ജലസേചനം നടത്താം. ഡ്രിപ്പ് ജലസേചനം ജലനഷ്ടം കുറച്ചുകൊണ്ട് ജലസേചനം നടത്താവുന്ന ഉചിതമായ മാര്‍ഗമാണ്. കോളിഫ്ലവര്‍ പാകത്തിന് വളര്‍ച്ച നേടി എന്നുറപ്പ് വരുത്തിയതിന് ശേഷം ചെടിയില്‍ നിന്ന് മുറിച്ചെടുത്ത് വിപണിയിലേക്കയക്കാവുന്നതാണ്.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :വനിതകൾക്കുള്ള പച്ചക്കറി വികസന പദ്ധതിക്ക് തുടക്കം കുറിച്ചു.
Share your comments