<
  1. Cash Crops

ഏലക്കാ; സെപ്റ്റംബർ മാസം വിത്ത് പാകാം .

സെപ്റ്റംബര്‍ മാസമാണ് വിത്ത് പാകാന്‍ പറ്റിയ സമയം. അധികം താഴ്ചയില്ലാതെ വിത്തുകള്‍ നുരയിടുകയോ വിതറുകയോ ചെയ്യാറുണ്ട്. ഒരു ചതുരശ്രമീറ്റര്‍ സ്ഥലത്ത് 10 g ഏലവിത്ത് മതിയാകും. അതിനു മുകളില്‍ നേരിയ ഘനത്തില്‍ മണ്ണ് ഇട്ട് ദിവസവും രണ്ട് നേരം മിതമായ തോതില്‍ നനക്കണം. വിതച്ച് ഒരു മാസം കൊണ്ട് വിത്ത് കിളിര്‍ത്തു തുടങ്ങും. വിത്തുകള്‍ കിളിര്‍ക്കുന്നതോടെ പുതയിടുന്നത് ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും. ചെറുതൈകളെ പന്തലിട്ട് ചൂടില്‍ നിന്നും സംരക്ഷിക്കേണ്ടതും നിര്‍ബന്ധമാണ്.September is the best time to sow the seeds. The seeds are usually foamed or scattered without much depth. 10 g cardamom seeds per square meter area is sufficient. On top of that light soil should be placed and lightly watered twice a day. Seeds start germinating within a month after sowing. Mulching helps to retain moisture as the seeds germinate. It is also mandatory to cover the seedlings with heat.

K B Bainda
cardamom
cardamom

കേരളത്തിലെ മലയോര മേഖലയിലെ കര്‍ഷകരുടെ ഒരു പ്രധാന വരുമാന മാര്‍ഗ്ഗമാണ് ഏലം കൃഷി. ഏകദേശം മേയ്- ജൂണ്‍ മാസത്തോടു കൂടിയാണ് ഏലത്തിനുള്ള പണികള്‍ ആരംഭിക്കുന്നത്. ചെടിക്ക് ചുറ്റുമുള്ള തടം വൃത്തിയാക്കി കളകളെല്ലാം നീക്കംചെയ്തുമാറ്റിയെടുക്കുകയാണ് ആദ്യംചെയ്യുന്നത്. ഇതോടൊപ്പം ആരോഗ്യമുള്ളതൈകള്‍ ചെടിയുടെകൂട്ടത്തില്‍നിന്ന് വേർതിരിച്ചെടുക്കുകയും ചെയ്യാറുണ്ട്. ഇത്തരത്തിലുള്ള ചെടികള്‍ ചരിഞ്ഞ പ്രദേശത്ത് തട്ടുകള്‍ തീര്‍ത്ത് അവിടെ ചതുരാകൃതിയിലുള്ള കുഴികളെടുത്ത് നല്ല വളക്കൂറുള്ള മണ്ണും, കമ്പോസ്റ്റും, മണലും ചേര്‍ത്ത് പാതി നിറച്ച് തൈകള്‍ നടുന്നു.

cardamom
cardamom

കള പറിച്ചു കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ കുമ്മായവും, വേപ്പിന്‍ പിണ്ണാക്കും അടിവളമായി നല്‍കി കരിയില കൊണ്ട് പുതയിടാം. ശേഷം മണ്ണിട്ട് കൊടുക്കുന്നു. അതാതു രീതിയിലുള്ള ജൈവവളങ്ങളും ഉപയോഗിക്കാം.Within one month after weeding, plaster and neem cake can be applied as mulch and mulched with charcoal. Then the soil is fed. Appropriate types of organic manures can also be used.

ചില സ്ഥലങ്ങളില്‍ ഏലത്തിന്റെ വിത്തുകള്‍ പാകി മുളപ്പിച്ചും പുതിയ ചെടികള്‍ ഉത്പാദിപ്പിക്കാറുണ്ട്. ആരോഗ്യമുള്ള ചെടികളില്‍ നിന്നും ശേഖരിക്കുന്ന കായ്കള്‍ മൃദുവായി അമര്‍ത്തി വിത്ത് പുറത്തെടുക്കാം.

സെപ്റ്റംബര്‍ മാസമാണ് വിത്ത് പാകാന്‍ പറ്റിയ സമയം. അധികം താഴ്ചയില്ലാതെ വിത്തുകള്‍ നുരയിടുകയോ വിതറുകയോ ചെയ്യാറുണ്ട്. ഒരു ചതുരശ്രമീറ്റര്‍ സ്ഥലത്ത് 10 g ഏലവിത്ത് മതിയാകും. അതിനു മുകളില്‍ നേരിയ ഘനത്തില്‍ മണ്ണ് ഇട്ട് ദിവസവും രണ്ട് നേരം മിതമായ തോതില്‍ നനക്കണം. വിതച്ച് ഒരു മാസം കൊണ്ട് വിത്ത് കിളിര്‍ത്തു തുടങ്ങും. വിത്തുകള്‍ കിളിര്‍ക്കുന്നതോടെ പുതയിടുന്നത് ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും. ചെറുതൈകളെ പന്തലിട്ട് ചൂടില്‍ നിന്നും സംരക്ഷിക്കേണ്ടതും നിര്‍ബന്ധമാണ്.September is the best time to sow the seeds. The seeds are usually foamed or scattered without much depth. 10 g cardamom seeds per square meter area is sufficient. On top of that light soil should be placed and lightly watered twice a day. Seeds start germinating within a month after sowing. Mulching helps to retain moisture as the seeds germinate. It is also mandatory to cover the seedlings with heat.

cardamom
cardamom

കൃത്യമായി നനയ്ക്കുന്നതാണ് ഏലകൃഷിക്ക് അത്യാവശ്യം വേണ്ടത്. നല്ല രീതിയില്‍ വേനല്‍കാലത്ത് ഏലത്തിന് നനക്കാന്‍ കഴിഞ്ഞാല്‍ ഏലത്തില്‍ നിന്നും 50% വരെ അധിക വിളവ് ലഭിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. വേനല്‍കാലത്തു ചെറിയ ചിനപ്പുകളുടെയും, പുതിയ ശിഖരങ്ങളുടെയും വികാസം നടക്കുന്ന സമയമാണ്. അതിനാല്‍ തന്നെ നന ഒഴിവാക്കരുത്. .
സാധാരണയായി ഏലത്തിന് ജൈവവളവും രാസവളവും നൽകാറുണ്ട്. എങ്കിലും ജൈവ വളമാണ് നല്ലത്ന. വേപ്പിൻ പിണ്ണാക്ക്, കോഴി കാഷ്ഠം, ചാണകം എന്നിവയാണ് സാധാരണ നൽകുന്ന ജൈവ വളങ്ങൾ. ഇവ മെയ് - ജൂണ്‍ മാസങ്ങളില്‍ ഒറ്റത്തവണയായാണ് നല്‍കാറ്.

cardamom plant
cardamom plant

ഇഞ്ചിയുടെ കുടുംബത്തിൽ പെട്ട ഒരു സസ്യം ആണ് ഏലം. സിഞ്ചിബെറേസി സസ്യകുടുംബത്തിൽപ്പെട്ട ഇതിന്റെ ശാസ്ത്രീയനാമം Elettaria cardamomum Maton എന്നാണ്‌. ഇംഗ്ലീഷിൽ ഇതിന്റെ പേര്‌ കാർഡമം (Cardamom) എന്നാണ്‌. ഭാരതത്തിന്റെ പല ഭാഗങ്ങളിലും, പ്രത്യേകിച്ച് കേരളത്തിലും ആസ്സാമിലും ധാരാളമായി കൃഷി ചെയ്തുവരുന്ന ഒരു സുഗന്ധ വ്യഞ്ജനമാണ്‌ ഇത്. ഏലം പ്രധാനമായും ഒരു സുഗന്ധവസ്തുവായാണ് ഉപയോഗിക്കുന്നത്. തണലും ഈർ‌പ്പമുള്ളതും, തണുത്ത കാലാവസ്ഥയുമുള്ള പ്രദേശങ്ങളിൽ ആണ് ഇത് കൂടുതലായി വളരുന്നത്. അതുകൊണ്ടാണ് മലയോര മേഖലകളിൽ ഇത് കൂടുതലായും കാണപ്പെടുന്നത്. ഏലച്ചെടിയുടെ വിത്തിന് ഔഷധഗുണവും സുഗന്ധവുമുണ്ട്. എന്നാൽ ലോകത്ത് ഏറ്റവുമധികം ഏലം കൃഷിചെയ്യുന്നത് ഗ്വാട്ടിമാലയിൽ ആണ്. രണ്ടാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. ഇന്ത്യയിലാണെങ്കിൽ കേരളത്തിലാണ് ഏറ്റവും കൂടുതൽ. 58.82% ആണ് കേരളത്തിലെ ഉത്പാദനം.

സുഗന്ധ വ്യഞ്ജനങ്ങളുടെ റാണി എന്നറിയപ്പെടുന്ന ഏലം ഭക്ഷണത്തില്‍ ഉപയോഗിക്കുന്നതിനാണ് കൂടുതലായും ഉപയോഗിക്കാറ്. എന്നാൽ ഇതിന് ധാരാളം ആരോഗ്യവശങ്ങളുംഉണ്ടു എങ്കിലും ഏലം പ്രധാനമായും ഒരു സുഗന്ധവസ്തുവായാണ് ഉപയോഗിയ്ക്കുന്നത്.ഏലച്ചെടിയുടെ വിത്തിന് ഔഷധഗുണവും സുഗന്ധവുമുണ്ട്.

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:ഏലക്കാ -ഗുണങ്ങള്‍ കൂടാതെ കുറച്ച് പൊടിക്കൈകളും.

#Cardamom#Farmer#Agriculture#Keralam

English Summary: Cardamom can be sown in September.

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds