<
  1. Flowers

കുറ്റിച്ചെടിയായി വളരുന്ന 'ടെഡി ബിയര്‍ സണ്‍ഫ്‌ളവറിൻറെ' കൃഷിരീതി

ചെറിയ കുറ്റിച്ചെടിയായി വളരുന്ന ടെഡി ബിയർ സൺഫ്ലവർ (Teddy bear sunflower) ചെടി വളരുന്നത്. അതിനാൽ സ്ഥലപരിമിതി ഉള്ളവർക്ക് വളർത്താൻ പറ്റിയ ചെടിയാണ്. ഈ പൂവിൻറെ ഇതളുകൾ സാലഡ്, സൂപ്പ്, സാലഡ്, കേക്ക്, എന്നിവയിലൊക്കെ ഇടാറുണ്ട്. അതുപോലെ വിത്തുകള്‍ വറുത്ത് സ്‌നാക്ക്‌സ് ആയി കഴിക്കാറുണ്ട്. സ്വര്‍ണനിറം കലര്‍ന്ന മഞ്ഞപ്പൂക്കളാണ് ഇതിൻറെത്.

Meera Sandeep
Teddy Bear Sunflower
Teddy Bear Sunflower

ചെറിയ കുറ്റിച്ചെടിയായാണ് ടെഡി ബിയർ സൺഫ്ലവർ (Teddy bear sunflower) ചെടി വളരുന്നത്. അതിനാൽ സ്ഥലപരിമിതി ഉള്ളവർക്ക് വളർത്താൻ പറ്റിയ ചെടിയാണ്. ഈ പൂവിൻറെ ഇതളുകൾ സാലഡ്, സൂപ്പ്, സാലഡ്, കേക്ക്, എന്നിവയിലൊക്കെ ഇടാറുണ്ട്.  അതുപോലെ വിത്തുകള്‍ വറുത്ത് സ്‌നാക്ക്‌സ് ആയി കഴിക്കാറുണ്ട്. സ്വര്‍ണനിറം കലര്‍ന്ന മഞ്ഞപ്പൂക്കളാണ് ഇതിൻറെത്.

ബന്ധപ്പെട്ട വാർത്തകൾ: ഉദ്യാനത്തിലെ നക്ഷത്രപ്പൂക്കള്‍

ഈ ചെടിയുടെ വിത്തുകള്‍ ഓണ്‍ലൈന്‍ വഴി ലഭിക്കുന്നുണ്ട്. ഏകദേശം അഞ്ച് ആഴ്ചത്തോളം പൂക്കളുണ്ടാകും. നട്ടുവളര്‍ത്തി 75 ദിവസങ്ങള്‍ക്ക് ശേഷമാണ് പൂക്കളുണ്ടാകുന്നത്. സാധാരണ ഏതൊരു പൂച്ചെടിയെയും പോലെ തന്നെ നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണും സൂര്യപ്രകാശവുമുണ്ടെങ്കില്‍ ടെഡി ബിയര്‍ സണ്‍ഫ്‌ളവര്‍  വളര്‍ത്താം. 

ബന്ധപ്പെട്ട വാർത്തകൾ: പനിനീര്‍പ്പൂവ് വളര്‍ത്താം

മണ്ണില്‍ കമ്പോസ്റ്റും ജൈവവളവും ആറ് മുതല്‍ എട്ട് ഇഞ്ച് വരെ കനത്തില്‍ ഇട്ടുകൊടുക്കണം. അര ഇഞ്ച് ആഴത്തിലാണ് വിത്ത് വിതയ്‌ക്കേണ്ടത്. ഇലകള്‍ വരാന്‍ തുടങ്ങുമ്പോള്‍ ചെടികള്‍ തമ്മില്‍ 18 ഇഞ്ച് അകലം നല്‍കണം. പൂര്‍ണവളര്‍ച്ചയെത്തിയാല്‍ ചെടിക്ക് നാല് മുതല്‍ അഞ്ച് അടി വരെ ഉയരമുണ്ടാകും.

ബന്ധപ്പെട്ട വാർത്തകൾ: അരൂത അഥവാ ശതാപ്പ് എന്ന ഒറ്റമൂലി ശിശുരോഗങ്ങൾക്കു ഒരു സിദ്ധൗഷധം

സാധാരണയായി വളപ്രയോഗം ആവശ്യമില്ലതെ തന്നെ വളരുന്ന ഇനമാണ് സൂര്യകാന്തി. ഒരിക്കല്‍ വേര് പിടിച്ച് നന്നായി വളര്‍ന്നുകഴിഞ്ഞാല്‍ മണ്ണ് മുകളില്‍ നിന്ന് രണ്ടിഞ്ച് ആഴത്തില്‍ വരണ്ടുണങ്ങിയാല്‍ നന്നായി നനയ്ക്കണം. എന്നാല്‍ അമിതമായി നനയ്ക്കുന്നത് ഒഴിവാക്കണം. കളകള്‍ വളരുന്നുവെന്ന് കണ്ടാല്‍ത്തന്നെ പറിച്ചു മാറ്റണം. കളകള്‍ ഈര്‍പ്പവും പോഷകങ്ങളും വലിച്ചെടുത്തുകളയുന്നതിനാല്‍ പുതയിടല്‍ നടത്തേണ്ടത് അത്യാവശ്യമാണ്.

English Summary: Cultivation of 'Teddy Bear Sunflower'

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds