നിറത്തിലും, മണത്തിലും ആരേയും അത്യാകർഷിക്കുന്ന പൂക്കളാണ് റോസാപ്പൂക്കൾ. പനിനീർ, സൗന്ദര്യവർദ്ധക വസ്‌തുക്കൾ എന്നിവയെല്ലാം ഉണ്ടാക്കാൻ റോസാപ്പൂക്കൾ ഉപയോഗിക്കുന്നു. അതിനാൽ വീടുകളിലെ ഗാർഡനിലും, വാണിജ്യപരമായും ഇത് വളർത്തുന്നു.
റോസാപൂക്കളെങ്ങനെ വളർത്താമെന്നു നോക്കാം:
ബഡ്ഡു തൈകൾ നടുമ്പോൾ
ബഡ്ഡു തൈകളാണ് നടുന്നതെങ്കിൽ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ചെടിച്ചട്ടികളിലാണ് വളർത്തുന്നതെങ്കിൽ, നീർവാഴ്ച്ച ഉറപ്പാക്കണം. ചട്ടിയുടെ മുക്കാൽ ഭാഗം മണ്ണ് നിറച്ച് ബാക്കിഭാഗത്ത്, ജൈവവളം ഇട്ടുകൊടുക്കണം. ബഡ്ഡു ചെയ്‌ത ഭാഗം മണ്ണിനു മുകളിലായിരിക്കണം. രണ്ടാഴ്ച്ച കാലത്തെ നന ആവശ്യമാണ്.
നടുവാന്‍ നേരത്ത് തൈകളിലെ ആവശ്യമില്ലാത്ത ഇലകള്‍, പൂക്കള്‍, മൊട്ടുകള്‍ എന്നിവ പറിച്ച് കളയണം. ഇത് ചെടിയെ നന്നായി വളരാൻ സഹായിക്കും. മുട്ടത്തോടിൻറെ പൊടി, ചകിരി, എന്നിവ ഇട്ടുകൊടുത്ത് നനയ്ക്കണം. റോസാപൂക്കൾക്ക് നല്ല സൂര്യപ്രകാശം ആവശ്യമാണ്.
കമ്പ് മുറിച്ച് നടുമ്പോൾ
നല്ലവണ്ണം പാകമായ കമ്പ് വേണം നടുന്നതിന് ഉപയോഗിക്കാൻ. ചെടികള്‍ക്ക് സൂര്യപ്രകാശം അത്യാവശ്യമാണ്. സാധാരണ റോസാച്ചെടി പോലെ ഇതും വളരും. നല്ല സൂര്യപ്രകാശവും നീര്‍വാര്‍ചയുമുള്ള സ്ഥലമാണ് അഭികാമ്യം.
ദിവസവും കൃത്യമായി നനയ്ക്കുകയും വളം നല്കുകയും ചെയ്താല്‍ റോസ് നന്നായി പുഷ്പിക്കും. ജൈവവളങ്ങളായ കമ്പോസ്റ്റ്, കടലപ്പിണ്ണാക്ക് എന്നിവ ഉത്തമം. നിലക്കടലപ്പിണ്ണാക്കും വേപ്പിന്‍പിണ്ണാക്കും വെള്ളത്തിലിട്ട് നാലു മുതല്‍ ഏഴു ദിവസം വരെ പുളിപ്പിച്ചത് ഏഴിരട്ടിയോളം വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ചെടികള്‍ക്കു നല്‍കാം.
രണ്ടോ മൂന്നോ കിലോ നിലക്കടപ്പിണ്ണാക്കും വേപ്പിന്‍പിണ്ണാക്കും അഞ്ച് ലിറ്റര്‍ വെള്ളത്തിലിട്ട് പുളിപ്പിക്കാവുന്നതാണ്. രാസവളം നിര്‍ബന്ധമാണെങ്കില്‍ അധികം കാഠിന്യമില്ലാത്ത റോസ്മിക്‌സ്ചര്‍ രണ്ടാഴ്ചയില്‍ ഒരിക്കല്‍ ചെടി ഒന്നിന് ഒരു ടീസ്പൂണ്‍ അളവില്‍ പ്രയോഗിക്കാവുന്നതാണ്. ജൈവവളങ്ങള്‍ മാത്രം നല്കി തികച്ചും ജൈവ പനിനീര്‍ പുഷ്പം വിടര്‍ത്തിയെടുക്കുന്നവര്‍ ഇന്നുമുണ്ട്. ഇന്നു വിപണിയില്‍ പലതരം പനിനീര്‍ ലഭിക്കാറുണ്ട് എന്നാല്‍ പലതും കൃത്രിമമാണ്.
ശുദ്ധമായ പനിനീര്‍ റോസാപ്പുവില്‍ നിന്നു തന്നെ എടുക്കുന്നവരുണ്ട്.
Share your comments